എവർഗ്രീൻ കിങ് മേക്കർ
Vanitha|May 11, 2024
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
വി.ആർ. ജ്യോതിഷ്
എവർഗ്രീൻ കിങ് മേക്കർ

ഏകദേശം 46 വർഷങ്ങൾക്കു മുൻപ്, കൊച്ചി പഴയ കൊച്ചിയായിരുന്ന കാലം അന്നിവിടെ അപൂർവം സിനിമാക്കാരേ താമസമുണ്ടായിരുന്നുള്ളു. സിനിമാ ഷൂട്ടിങ്ങുകളും തീരെ കുറവ്. അക്കാലത്തു നടന്നതാണു സംഭവം.

മേനക ജംഗ്ഷനിൽ ഒരു സിനിമയുടെ ഷൂട്ടിങ്. ബൈക്ക് ചേസാണു ചിത്രീകരിക്കുന്നത്. അന്നത്തെ സൂപ്പർ സ്റ്റാർ സുധീർ ബൈക്ക്  ഓടിക്കുന്നു. മുന്നിലുള്ള മിനിലോറിയിൽ രണ്ട് ആർക്ക് ലൈറ്റുകൾ കെട്ടിവച്ച് സംവി ധായകനും ക്യാമറാമാനും. മേനക ജംഗ്ഷനിൽ നിന്നു തുടങ്ങിയ ഷൂട്ടിങ് തേവര പാലത്തിലാണ് അവസാനിക്കുന്നത്.

രാത്രി വൈകിയിരുന്നതു കൊണ്ട് ഷൂട്ടിങ് വിവരം അധികമാരും അറിഞ്ഞില്ല. കണ്ടവർക്ക് തന്നെ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായതുമില്ല.

സിനിമാഭ്രമം കലശലായി ഉണ്ടായിരുന്ന ഒരു ലോ കോളജ് വിദ്യാർഥി ഈ ചിത്രീകരണരംഗം കണ്ട് അദ്ഭുതപ്പെട്ടു. സെക്കൻഡ് ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ് പിടിക്കാൻ കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം. ആ വിദ്യാർഥി പിന്നീട് ഇറങ്ങിയ സിനിമകളൊക്കെ കാണുകയും ബൈക്ക് ചേസ് രംഗം "ടൈഗർ സലിം എന്ന  സിനിമയ്ക്കു വേണ്ടിയാണു ചിത്രീകരിച്ചതെന്നു തിരിച്ചറിയുകയും ചെയ്തു. മിനിലോറിയിൽ ഉണ്ടായിരുന്നതു സംവിധായകൻ ജോഷിയാണന്നും മനസ്സിലാക്കി. പിന്നീട് ആ വിദ്യാർഥി സിനിമയിൽ അഭിനേതാവായെത്തി. ജോഷിയുടെ സംവിധാനത്തിലും അഭിനയിച്ച് ധാരാളം ക്ലാസിക് സിനിമകൾ പുറത്തിറങ്ങിയത് ചരിത്രത്തിന്റെ മറ്റൊരു നിയോഗം. മമ്മൂട്ടിയായിരുന്നു ആ വിദ്യാർഥിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാതിൽപ്പുറ ചിത്രീകരണങ്ങൾ അപൂർവമായിരുന്ന  അക്കാലത്തു ക്യാമറയുമായി പൊതുവഴിയിലിറങ്ങിയ ജോഷി സംവിധാനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്നു. തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന യേശുദാസിന്റെ സ്വരം പോലെ തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണു ജോഷി എന്ന നിത്യഹരിത സംവിധായകൻ. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തു പ്രേംനസീറിലും ജയനിലും തുടങ്ങിയ ആ സംവിധാന കല തല മുറകൾ കൈമാറി ഇപ്പോൾ ജോജു ജോർജിലും ചെമ്പൻ വിനോദിലും വരെ എത്തിനിൽക്കുന്നു.

അതിനിടയിൽ മലയാളികൾ ഇന്നും പുതുമയോടെ കാണുന്ന എത്രയോ ക്ലാസിക് സിനിമകൾ. 

Denne historien er fra May 11, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 11, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഇതെല്ലാം നല്ലതാണോ?
Vanitha

ഇതെല്ലാം നല്ലതാണോ?

സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം

time-read
3 mins  |
September 28, 2024
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
Vanitha

കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട

എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം

time-read
1 min  |
September 28, 2024
ഈ ടീച്ചർ വേറെ ലെവൽ
Vanitha

ഈ ടീച്ചർ വേറെ ലെവൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ

time-read
3 mins  |
September 28, 2024
നാരായണപിള്ളയുടെ കാർ തെറപി
Vanitha

നാരായണപിള്ളയുടെ കാർ തെറപി

ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം

time-read
3 mins  |
September 28, 2024
എൻജിനീയേഴ്സിനു അവസരമുണ്ടോ?
Vanitha

എൻജിനീയേഴ്സിനു അവസരമുണ്ടോ?

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി

time-read
1 min  |
September 28, 2024
വയറു വേദന അവഗണിക്കരുത്
Vanitha

വയറു വേദന അവഗണിക്കരുത്

കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം

time-read
1 min  |
September 28, 2024
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
Vanitha

എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം

സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം

time-read
1 min  |
September 28, 2024
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
Vanitha

ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
September 28, 2024
നോവല്ലേ കുഞ്ഞിളം ഹൃദയം
Vanitha

നോവല്ലേ കുഞ്ഞിളം ഹൃദയം

നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്

time-read
3 mins  |
September 28, 2024
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
Vanitha

മാസെ നവ് ചിന്നു ചാന്ദ്നി ആഹെ

മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ

time-read
3 mins  |
September 28, 2024