വെയിലും നിലാവും
Vanitha|July 20, 2024
സ്നേഹം,സൗഹൃദം, പരിഭവം, സങ്കടം... കനലും ചിരിനിലാവും നിറഞ്ഞ ജീവിത ഭാവങ്ങളെക്കുറിച്ച് ജഗദീഷിന്റെ ഓർമക്കുറിപ്പുകൾ ഈ ലക്കം മുതൽ
തയാറാക്കിയത്: വിജീഷ് ഗോപിനാഥ്
വെയിലും നിലാവും

ജീവിതവും സിനിമയും തമ്മിലുള്ള അതിര് ഇടിഞ്ഞു പോയ ചിലരുണ്ട്. അഭിനയിച്ചു മുന്നോട്ടു പോകുമ്പോൾ "താരനിഴൽ മനസ്സിലും ശരീരത്തിലും അറിയാതെ കയറി പ്പോയവർ. ഒടുവിൽ ആ ഭാരം താങ്ങാനാകാതെ താരാകാശത്തു നിന്നു മണ്ണിലേക്കു പൊള്ളിവീണവർ...

ആ കൂട്ടത്തിൽ പെടാത്തതുകൊണ്ടാണു മായിൻ കുട്ടിയിൽ നിന്ന് അപ്പുക്കുട്ടനിലേക്കും അവിടെ നിന്ന് "സ്ഥലത്തെ പ്രധാന പയ്യൻസി'ലെ ഗോപാലകൃഷ്ണനിലേക്കും സ്ത്രീധനത്തിലെ പ്രശാന്തനിലേക്കും കാക്കക്കുയിലിലെ ട്യൂട്ടിയിലേക്കും ഒക്കെ ജഗദീഷ് ഒഴുകിയത്. "ജഗദീഷ് 2.0 എന്ന പുതിയ അപ്ഡേഷനോടെ 'ലീല' യിലെ അറപ്പു തോന്നിക്കുന്ന അച്ഛനായും "ഫാലിമിയിലെ ഉഴപ്പനായ അച്ഛനായും മാറിയത്. കാപ്പയിലെയും ഓസ്ലറിലെയും നെഗറ്റീവ് ഛായയിൽ നിന്നത്.

69 വയസ്സ്, 40 വർഷം മുന്നൂറിലധികം സിനിമകൾ... ഓർമകൾ പറയുമ്പോൾ മുന്നിലിരുന്നത് പി.വി. ജഗദീഷ് കുമാർ എന്ന കോളജ് അധ്യാപകനാണ്. ചിരിയെ ക്ലാസ്സിനു പുറത്തു നിർത്തി സിലബസിനൊത്തു പഠിപ്പിക്കുന്ന തനി കൊമേഴ്സ് മാഷ്.

ഇസ്തിരിയിട്ടു ചുളിവുമാറ്റിയ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഈ "മാഷിന് എങ്ങനെയായിരിക്കാം "എച്ചുസ്മി ഏതു കോളജിലാ, കാക്ക തൂറീന്നാ തോന്നണെ... എന്നൊക്കെ പറഞ്ഞ് അലമ്പനാകാൻ പറ്റിയത്? ജഗദീ ഷ് ചിരിക്കുന്നു. പിന്നെ, സിനിമ പാഞ്ഞുപോയ വഴിയിലെ കാഴ്ചകളെകുറിച്ചു പറഞ്ഞു തുടങ്ങി. അതിലെ സ്‌നേഹവും സൗഹൃദവും കണ്ണീരും പിണക്കങ്ങളും “നമുക്കു സ്നേഹത്തിൽ നിന്നു തുടങ്ങാം. ഒരുപാടുപേരുടെ സ്നേഹമാണ് ഇന്നത്തെ ഞാൻ. അതാകാം ഇപ്പോഴും താരമാകാതെ മണ്ണിൽ നിന്നു സംസാരിക്കാനാകുന്നത്.

"മൈ ഡിയർ കുട്ടിച്ചാത്തൻ

ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് എന്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചതു സ്നേഹമാണ്. നവോദയയുടെ സംവിധായകനായ കെ.ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി.കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്. വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എന്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.

Denne historien er fra July 20, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 20, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 mins  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 mins  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 mins  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 mins  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 mins  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 mins  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 mins  |
August 31, 2024