![പുഷ്പ ഹിൽസ് ആയ തിരുമലൈ പുഷ്പ ഹിൽസ് ആയ തിരുമലൈ](https://cdn.magzter.com/1408684117/1727335205/articles/hdR78r8lA1727424421079/1727520688125.jpg)
മഞ്ഞ് പൊഴിയുന്ന പുലരി. ഒന്നിനു പിറകെ ഒന്നായി കയറ്റങ്ങളും ഇറക്കങ്ങളും ഇടയിൽ വമ്പൻ വളവുകളും സഞ്ചാരികളെ ഒരേസമയം രസകരമായ കാഴ്ചകളിലൂടെ ആനന്ദിപ്പിക്കുകയും സാഹസികത ഒളിപ്പിച്ച വഴിയിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നത് എക്കാലവും ആര്യങ്കാവ് ചുരത്തിന്റെ തമാശയാണ്. പതിമൂന്ന് കണ്ണറ പാലവും കഴുതുരുട്ടിയും തെൻമലയും ആര്യങ്കാവും വഴിയോരക്കാഴ്ചകളായി. ചന്ദനവും തേക്കും മരുതിയും വളരുന്ന നിത്യ ഹരിത വനങ്ങളുടെ ഓരം പറ്റി യാത്ര തുടർന്നു. കുളത്തു പ്പുഴയിലെ ബാലശാസ്താവിനെയും ആര്യങ്കാവിലെ കുമാര ഭാവത്തിലുള്ള അയ്യനെയും തൊഴുത് തെൻമലയും പാലരുവിയും ആസ്വദിച്ച പഴയൊരു തീർഥാടനത്തിന്റെ തുടർച്ച തേടി അച്ചൻകോവിൽ അരശനെ ദർശിക്കാനുള്ള സഞ്ചാരവഴിയിലാണ് ഇപ്പോൾ.
ഗ്രാമഭംഗിയിലേക്കു ചുരമിറക്കം
കേരളത്തിൽ മഴയുടെ സമൃദ്ധിയും സുഖദമായ കാലാവസ്ഥയും ഉറപ്പാക്കുന്ന പശ്ചിമഘട്ടത്തിന്റെ മലഞ്ചെരിവുകളിലൂടെ കാർ നീങ്ങി. സഹ്യപർവതത്തോടു വിട പറഞ്ഞ് തമിഴ് മണ്ണിലേക്ക് കടന്നതോടെ കാറ്റിന്റെ ആവേശം കൂടിയതുപോലെ, മഞ്ഞിന്റെ നനുത്ത പുതപ്പ് ചെങ്കോട്ടയുടെ കവാടത്തിനപ്പുറത്തേക്കും നീളുന്നു.
ചെറുകവലകൾ ഒഴിവാക്കിയാൽ ഏറെയും ഗ്രാമങ്ങളിലൂടെത്തന്നെയാണ് സഞ്ചരിക്കുന്നത്. പാതയുടെ ഇരുവശവും കൃഷിയിടങ്ങൾ. പാടങ്ങൾ സജീവമായി തുടങ്ങുകയാണ്. ചെപ്പും കുപ്പിയും വളയും കൺമഷിയും തുടങ്ങി ഒരു ലേഡീസ് സ്റ്റോറിലെ മുഴുവൻ സാധനങ്ങളും പിൻ സീറ്റിൽ അടുക്കി കെട്ടിവച്ച ബൈക്ക് വീടുകൾക്കു മുൻപിൽ ഹോൺ മുഴക്കി നിൽക്കുന്നു.
എവിടെയോ കണ്ടു മറന്ന മല....
ദേശീയ പാത 744 നീളുകയാണ്, തെങ്കാശി വഴി മധുര നഗരത്തിലേക്ക്. ചെങ്കോട്ട കഴിഞ്ഞ് ഹൈവേയിൽ നിന്ന് ഇട ത്തേക്ക് തിരിഞ്ഞു. വീതിയുള്ള ടാറിട്ട സുന്ദരമായ വഴിയുടെ അറ്റം അച്ചൻകോവിലിലാണ്. "അച്ചൻകോവിൽ അയ്യനെ കാണും മുൻപ് നമുക്ക് തിരുമലയിലെ കുമാരസ്വാമിയെ ദർശിച്ചാലോ?' ഡ്രൈവിങ് സീറ്റിലിരുന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പ്, ചെങ്കോട്ടയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ചെന്നപ്പോൾ പൻപൊളിയെന്ന ജംക്ഷനിൽ വച്ച് അച്ചൻകോവിൽ റോഡിനെ അതിന്റെ വഴിക്ക് വിട്ട് കാർ ഇടത്തേക്കു തിരിഞ്ഞു.
Denne historien er fra September 28, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 28, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![Mrs Queen ഫ്രം ഇന്ത്യ Mrs Queen ഫ്രം ഇന്ത്യ](https://reseuro.magzter.com/100x125/articles/7382/1919898/2RMxdZzM31734074641883/1734076910490.jpg)
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
![പ്രസിഡന്റ് ഓട്ടത്തിലാണ് പ്രസിഡന്റ് ഓട്ടത്തിലാണ്](https://reseuro.magzter.com/100x125/articles/7382/1919898/onZWr88kt1734073519466/1734074514422.jpg)
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
![ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ](https://reseuro.magzter.com/100x125/articles/7382/1919898/Eo-HdZCT41734001211855/1734001324466.jpg)
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
![ഓടും ചാടും പൊന്നമ്മ ഓടും ചാടും പൊന്നമ്മ](https://reseuro.magzter.com/100x125/articles/7382/1919898/BXf2pelwg1734000166734/1734001129469.jpg)
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
![ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം](https://reseuro.magzter.com/100x125/articles/7382/1919898/ngdrf4Tx81733999876757/1734000146049.jpg)
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
![മിസ്റ്റർ കേരള ഫ്രം ബംഗാൾ മിസ്റ്റർ കേരള ഫ്രം ബംഗാൾ](https://reseuro.magzter.com/100x125/articles/7382/1919898/MNhEvPr4v1733999175085/1733999781093.jpg)
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
![മഹിളാ സമ്മാൻ സേവിങ് സ്കീം മഹിളാ സമ്മാൻ സേവിങ് സ്കീം](https://reseuro.magzter.com/100x125/articles/7382/1919898/YbJycAPAl1733989118366/1733999150738.jpg)
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
![വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും](https://reseuro.magzter.com/100x125/articles/7382/1919898/v2dojLZ_m1733988815822/1733989108836.jpg)
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
![പ്രിയപ്പെട്ട ഇടം ഇതാണ് പ്രിയപ്പെട്ട ഇടം ഇതാണ്](https://reseuro.magzter.com/100x125/articles/7382/1919898/oNAUcewFj1733986563796/1733987685827.jpg)
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
![Merrily Merin Merrily Merin](https://reseuro.magzter.com/100x125/articles/7382/1919898/pP-FZBJpb1733979629504/1733986527617.jpg)
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു