വേണോ വേണ്ടയോ എന്നു സംശയം ? ഉപയോഗിച്ചാൽ വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വ ഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്.
ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ പായുന്നവരുമുണ്ട്. ഇത്തരത്തിൽ കണ്ടും കേട്ടും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ചില ബ്യൂട്ടി ഹാക്കുകളെ കുറിച്ചു വിദഗ്ധർക്ക് എന്താണു പറയാനുള്ളതെന്ന് അറിയാം.
റോസ്മേരി ഓയിൽ മുടിയുടെ വളർച്ച കൂട്ടുമോ ?
മുടിയുടെ വളർച്ചയും ഉള്ളും കൂട്ടാൻ റോസ്മേരി സഹായിക്കും. എണ്ണമയമുള്ള ശിരോചർമമുള്ളവർ റോസ്മേരി വാട്ടറും വരണ്ട് ശിരോചർമമുള്ളവർ റോസ്മേരി എണ്ണയും തിരഞ്ഞെടുക്കുക. റോസ്മേരി ഓയിലും റോസ്മേരി വാട്ടറും വിപണിയിലുണ്ട്. ഇവ രണ്ടും വീട്ടിൽ സ്വയം തയാറാക്കാനാകുന്നതുമാണ്. മൂന്നു മുതൽ അഞ്ചു മാസം കൃത്യമായി ഉപയോഗിച്ചാലാണു ഫലം ലഭിക്കുക.
അമിതമായി മുടികൊഴിച്ചിലുള്ളവർ റോസ്മേരി ഉപയോഗിച്ചു ഫലം ലഭിക്കും വരെ കാത്തിരിക്കേണ്ട. ഡോക്ടറെ കണ്ടു കൃത്യമായി മരുന്നും ലേപനങ്ങളും ഉപയോഗിക്കുക. റോസ്മേരി വാട്ടർ / ഓയിൽ ഉപയോഗം ചിലരിൽ താരൻ കൂട്ടാൻ കാരണമാകാറുണ്ട്. അലർജി പ്രശ്നങ്ങളോ ശിരോചർമത്തിന്അസ്വസ്ഥതകളോ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കുക. ഓർക്കേണ്ട മറ്റൊരുകാര്യം റോസ്മേരി എണ്ണയോ റോസ്മേരി വാട്ടറോ ഉപയോഗിച്ചതുകൊണ്ടു മാത്രം മുടി കൊഴിച്ചിൽ പൂർണമായി പരിഹരിക്കാനായേക്കില്ല. മുടിയുടെ ആരോഗ്യത്തിനു വേണ്ട പോഷണം ശരീരത്തിലെത്തുന്നുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നം കൊണ്ടല്ല മുടികൊഴിച്ചിലെന്നും ഉറപ്പാക്കണം.
സ്നെയിൽ മ്യൂസിൻ ഗുണകരമാണോ ?
കൊറിയൻ സ്കിൻ കെയർ ഉൽപന്നമാണ് സ്നെയിൽ മ്യൂസിൻ. ചർമത്തിനു മൃദുത്വവും ജലാംശവും നൽകാൻ നല്ലതുമാണ് ഈ ഉൽപന്നം.
കൊറിയക്കാരുടെ ചർമത്തിനു വേണ്ടി നിർമിച്ച ഉൽപന്നം നമുക്ക് ഇണങ്ങുമോ എന്നു സംശയം തോന്നാം. എന്നാൽ നമ്മുടെ നാട്ടിലെ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപണിയിൽ കൊറിയൻ സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഇപ്പോൾ വൻ താരമാണ്.
Denne historien er fra September 28, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 28, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു