ഫ്രോൻക്സ് എന്നാൽ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ ക്രോസ് രൂപം- ഇതായിരുന്നു ഡ്രൈവിങ് സീറ്റിലിരിക്കും മുൻപ് കരുതിയിരുന്നത്. എന്നാൽ, റോഡ് ടെസ്റ്റിനു മുൻപു മാരുതി ഗ്രൗണ്ടിൽ ചില പരീക്ഷണങ്ങളൊരുക്കിയിരുന്നു. ഒരു ഹാച്ച്ബാക്കിനുപരിയായി എസ് യു വിയുടെ കഴിവുകൾ കൂടുതലായി ഇണക്കിച്ചേർത്താണ് ഫാൻക്സ് എന്ന ചെറിയ എസ് യു വിയെ മാരുതി സുസുക്കി നെക്സ ഷോറൂമുകളിലേക്കെത്തിക്കുന്നത്. ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം താരമായ ഈ എസ് യു വി ക്രോസോവർ മോഡലിന് ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും എത്ര മാർക്ക് കിട്ടുമെന്നു നോക്കാം.
രൂപകൽപന
ബലേനൊയുടെ ചേട്ടൻ എന്നതിലുപരി ഗ്രാൻഡ് വിറ്റാരയുടെ അനിയൻ എന്ന വിശേഷണമാണ് ഫ്രോൻക്സിന്റെ എക്സ്റ്റീരിയറിനു ചേരുക. തലയുയർത്തി നിൽക്കുന്ന മട്ടിലുള്ള മുൻവശമാണതിനു കാരണം. മൂന്ന് എൽഇഡി ക്യൂബുകൾ അടുക്കി വച്ചതുപോലെയുള്ള ഡിആർഎല്ലിനു തുടർച്ചയായി ക്രോം ലൈൻ. അതിനു താഴെ ഹെഡ്ലാംപ്, ടാറ്റ ഹാരിയറിന്റെ ഹെഡ്ലാംപുമായി സാമ്യമുണ്ട്. ഇതിലും മൂന്ന് എൽഇഡി ലാംപുകളാണുള്ളത്. വീടണയും വരെ കത്തി നിൽക്കും ഈ ഓട്ടമാറ്റിക് ഹെഡ് ലാംപുകൾ (ഫോളോ മീ ഹോം ഫങ്ഷൻ). വിഭജിച്ച രീതിയിലുള്ള വലിയ ഗ്രില്ലിന് കോം ലൈനിങ് ഇല്ലെന്നൊരു മാറ്റമേ ഗ്രാൻഡ് വിറ്റാരയുമായുളളൂ. മുൻവശം കാണുമ്പോൾ ബലേനൊയുമായി യാതൊരു സാമ്യവും തോന്നുകയില്ല. പിന്നിൽ ഫുൾ എൽഇഡി കണക്റ്റഡ് ലാംപാണ്. അതും കിടു ഡിസൈനിൽ. ബോഡിയിൽ നിന്നുയർന്നു നിൽക്കുന്നതാണ് ഈ ലാംപ് യൂണിറ്റ്.
ടയർ സൈസ് എല്ലാ വേരിയന്റു കൾക്കും 16 ഇഞ്ചാണ്. ബലേനൊ യിൽ ഇത് ടോപ് വേരിയന്റുകൾക്കു മാത്രമായിരുന്നു. 190 മിമീ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ദുർഘടപാതകൾ താണ്ടാൻ ഹാച്ച്ബാക്കിനെ ക്കാളും ശേഷിയുണ്ട് ഫ്രോർക്സിന്
വശങ്ങളിലെ മാറ്റങ്ങൾ ഇവയാണ് ബലേനൊയുടെ വീൽ ആർച്ചിന്റെ അതേ ഡിസൈനിൽ കറുപ്പു ക്ലാഡിങ് വന്നത് എവിത്തം കൂട്ടുന്നു. സി പില്ലറിനു കറുപ്പു പൂശിയതോടെ റൂഫ്, ഫ്ലോട്ടിങ് ഡിസൈൻ ആണെന്ന പ്രതീതിയാണു നൽകുന്നത്.
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം