അഞ്ചു തലമുറകൾ. ലോകമൊട്ടുക്ക് നിരത്തിലിറങ്ങിയത് 4,60,000 കാറുകൾ! എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം കാണാം വെർണയെ എന്നത് അതിശയോക്തിയല്ല. പല പേരുകളിലാണെന്നു മാത്രം. അക്സെന്റ്, വെർണ എന്നിങ്ങനെ..
സി സെഗ്മെന്റ് സെഡാനുകളിൽ ഹോണ്ട സിറ്റിയോടും മാരുതി സിയാസിനോടും മത്സരിച്ചു നിൽക്കുന്ന വെർണയുടെ ആറാം തലമുറയാണ് ഇപ്പോൾ തില്ലടിപ്പിക്കാൻ രംഗത്തെത്തുന്നത്.
സൂപ്പർ ഡിസൈൻ ആണ് പുതിയ വെർണയ്ക്ക് എന്നു പറയാതെ വയ്യ. വെർണയുമായിട്ടുള്ള ദീർഘ യാത്രയിലെ ഒരു കൗതുകം പറയാം. ആദ്യമായിട്ടാണ് ഒരു സി-ടൈപ് സെഡാൻ ഓടിച്ചുപോകുമ്പോൾ വാഹനപ്രേമികളുടെ ഒളിയമ്പുകൾ ഇത്രയേറെ കിട്ടുന്നത്. അത്യാഡംബര കാറിന്റെ ഫീലുണ്ട്. അതിനു കാരണം ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ തന്നെ. ഫ്ലൂയിഡിക്കിൽനിന്നു ഫ്യൂച്ചറിസ്റ്റിക്കായി മാറിയ വെർണയുടെ വിശേഷങ്ങളറിയാം. ടർബോ എസ് എക്സ് വേരിയന്റാണ് ഫാസ്റ്റ് ട്രാക്ക് ഡ്രൈവ് ചെയ്യുന്നത്.
രൂപകൽപന
ആദ്യം കണ്ണഴകിൽ നിന്നു തുടങ്ങാം. സ്ലിം ആണ് എൽഇഡി ലാംപുകൾ എല്ലാം. വെർണയുടെ പൊസിഷനിങ് ലാംപും ഡിആർഎല്ലും ഒറ്റ രേഖയിലാണ്. ഹൊറൈസൺ ലാം എന്നാണു കമ്പനി നൽകുന്ന പേര്. എതു കാർകൂട്ടത്തിലും വെർണ ഈ എൽഇഡി മുഖവരകൊണ്ടു തിരിച്ചറിയാം. ഇലക്ട്രിക് കാറിന്റെ പ്രതീതിയാണ് മുൻവശം നൽകു ന്നത്. ബ്ലാക്ക് കോം പാരാമെട്രിക് ഗ്രില്ലിനോട് ഇഴുകിച്ചേർന്നാണ് എൽഇഡി ഹെഡ് ലാംപുകൾ. കോർണറിങ് ലാംപുണ്ട്. സ്റ്റിയറിങ് തിരിക്കുന്നതിനനുസരിച്ച് അതതു വശത്തെ കോർണറിങ് ലാംപ് കത്തും. രാത്രിയാത്രയിൽ കോർണ റിങ് ലാംപിന്റെ ക്ലിയർ വെളിച്ചത്തോട് നന്ദി തോന്നും. പാരാമെട്രിക് കണക്ടഡ് ടെയിൽലാംപും രസകരം.
ഒഴുക്കൻ രൂപത്തോടു വിട പറഞ്ഞ് ബോഡിയിലാകെ ഷാർപ് ലൈനുകൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ ശ്രദ്ധേയം പിൻവീൽ ആർച്ചിലേക്കുള്ള ഡയമണ്ട് കട്ട് ലൈൻസാണ്. ട്യൂസൺ എസ് യുവിയിൽ ഈ ഡിസൈൻ നമ്മൾ മുൻപു കണ്ടിട്ടുണ്ട്. റിയർ വിൻഡോയും ബൂട്ടും ഒന്നിച്ചു തുറക്കുന്ന നോച്ച്ബാക്ക് ഡിസൈൻ പോലെ തോന്നിപ്പിക്കുന്ന പിൻഭാഗം. സി പില്ലർ ബൂട്ടിന്റെ അറ്റം വരെയെ ത്തുന്നു. അലുമിനിയം ഫിനിഷുള്ള സ്കിഡ് പ്ലേറ്റും ഷാർക് ഫിൻ ആന്റി നയും സുന്ദരമായ ക്രോം ഫിനിഷ്ഡ് ഡോർ ഹാൻഡിലുകളും ബോഡിക്കു ഭംഗിയേറ്റുന്നു. ട്യൂസണിലേതു പോലെ സി പില്ലറിൽ അലുമിനിയം ഫിനിഷ്ഡ് ലൈനുണ്ട്.
അളവിലെ താരതമ്യം ഇങ്ങനെ.
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം