വേനലവധി ഗോവയിലേക്കാണോ? ചൂടുകാലം സീസൺ അല്ല. എങ്കിലും ഗോവ ത്രില്ലടിപ്പിക്കും. രണ്ടുദിവസത്തെ യാത്രയൊന്നു പ്ലാൻ ചെയ്യാം.?
സുവാരി ബ്രിജ്
ഗോവയിലെ ഡാബോളിം എയർപോർട്ടിലേക്ക് (ഗോവ ഇന്റർ നാഷനൽ എയർപോർട്ട് പറന്നിറങ്ങുമ്പോൾ താഴെ സുവാരി നദിയൊഴുകുന്നതു കാണാം. നദിക്കു കുറുകെ നൂതനമായൊരു തൂക്കുപാലം. അതാണു സുവാരി ബിജ്. ഗോവയ്ക്കു രണ്ടു ജില്ലകളാണുള്ളത്. സൗത്ത് ഗോവയും നോർത്ത് ഗോവയും. ഇവയെ തമ്മിൽ ബന്ധി പ്പിക്കുന്നത് ഈ മനോഹരമായ പാലമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൂക്കുപാലം'(Cable Stayed) ആണ് സുവാരി ബിജ്. ആദ്യത്തേത് മുംബൈയിലെ ബാന്ദ്ര-വർളി സീലിങ്ക്.
എയർപോർട്ട് വളരെ ചെറുതാണ്. നേവൽ എയർബേസിലാണു വിമാനത്താവളം എന്നതിനാൽ ഫൊട്ടോഗ്രഫി കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് അനൗൺസ്മെന് മുഴങ്ങുന്നുണ്ട്. എയർപോർട്ടിന്റെ തൊട്ടുമുന്നിലൂടെ ഹൈവേ. ഒരു കാര്യം ഓർക്കുക. പൊതുഗതാഗതം അത്ര ശക്തമല്ല ഗോവയിൽ. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളുമില്ല. ഓട്ടോറിക്ഷകൾ ചിലയിടങ്ങളിൽ മാത്രം. ആദ്യം എയർപോർട്ടിൽ നിന്നൊരു ടാക്സി എടുത്ത് ഗോവയുടെ തലസ്ഥാനമായ പൻജിമിലെത്താം. പനാജി എന്നാണെഴുതുന്നതെങ്കിലും ഉച്ചരിക്കുന്നതു പനജിം. എയർ പോർട്ടിൽ നിന്നു 30 കിമീ. പൻജിമിൽ കാസിനോകളും പബുകളുമാണു കൂടുതൽ. ആദ്യം നമുക്കു നോർത്ത് ഗോവയിലേക്ക് പോകാം. പനജിമിൽനിന്നു പ്രധാന ടൂറിസ്റ്റ് സെന്ററുകളിലേക്ക് ബസ് ഷട്ടിൽ സർവീസുകൾ ഉണ്ട്. അല്ലെങ്കിൽ ഒരു “റെന്റ് എ കാർ' എടുക്കുക. ചെറിയ കാറുകളാണു കൂടുതൽ നല്ലത്. വാടക കുറയും. ഗോവയുടെ ചെറിയ വഴികളിലൂടെ സുഖകരമായി പോകുകയും ചെയ്യാം.
ചരിത്രത്തിന് അത്ര ചൂടില്ല
ഗോവയിൽ കേരളത്തെക്കാളും ചൂടുണ്ട്. എന്നാൽ, മരത്തണൽ കുറവാണു താനും. അതുകൊണ്ടുതന്നെ പകൽ ചെലവിടുന്നത് ചരിത്ര സ്മാരകങ്ങളിലാകാം.
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ