അടുത്തിരിക്കുന്നവർക്കായി അകലം പാലിക്കാം
Fast Track|December 01,2023
"ഞാൻ ഒരടി മാത്രമാണ് കേറിയത്...' എവിടേക്കോ ദൃഷ്ടികൾ പായിച്ചുകൊണ്ട് എന്റെ മുന്നിലിരുന്ന, കണ്ണീർവറ്റിയ ആ അമ്മ പുലമ്പിക്കൊണ്ടേയിരുന്നത് ആ വാക്കുകൾ മാത്രമായിരുന്നു...
കെ.ജി.ദിലീപ് കുമാർ എംവിഐ, എസ്ആർടിഒ  പെരുമ്പാവൂർ
അടുത്തിരിക്കുന്നവർക്കായി അകലം പാലിക്കാം

മധ്യവേനലവധി ആഘോഷിക്കാൻ അമ്മയുടെ തറവാട്ടുവീട്ടിൽ പോയിരുന്ന എട്ടാം ക്ലാസുകാരനായ മകനെയുംകൊണ്ടു തിരിച്ചുള്ള മടക്കയാത്രയിലായിരുന്നു ആ അമ്മ. ദേശീയപാതയിൽ, ഓടിച്ചിരുന്ന സ്കൂട്ടറിനു തൊട്ടുപുറകിൽ കെഎസ്ആർടിസി ബസ് വരുന്നതു കണ്ട്, സൈഡിലേക്ക് ഒന്നൊതുക്കി ബസിനെ കടത്തിവിട്ടു. ചാറ്റൽ മഴയിൽ നനഞ്ഞുകിടന്ന റോഡിലൂടെ, ബസ് കടന്നുപോയതിന്റെ ആശ്വാസത്തിലാവാം തിരിച്ച് റോഡിലേക്കു തന്നെ വലത്തോട്ടു കഷ്ടി ഒരടി സ്കൂട്ടർ വെട്ടിച്ചത്. എന്നാൽ കെഎസ്ആർടിസി ബസിന്റെ പുറകെ വന്നിരുന്ന ടോറസ് ലോറിയുടെ സൈഡിലാണ് ഹാൻഡിൽ ഉരസിയത്.

അമ്മയും സ്കൂട്ടറും റോഡിന്റെ ഇടതു വശത്തേക്കാണു മറിഞ്ഞതെങ്കിൽ പുറകിലിരുന്ന മകൻ വീണത് വലതു വശത്ത്, ലോറിയുടെ ടയറിന്റെ താഴേക്കായിരുന്നു. വീണിടത്തു കിടന്നുകൊണ്ട് അമ്മ കാണുന്ന കാഴ്ച തന്റെ മകനെയും വലിച്ചു കൊണ്ടു പോകുന്ന ലോറിയാണ്. അലറിക്കരഞ്ഞുകൊണ്ടു പിടഞ്ഞെഴുന്നേറ്റ ആ അമ്മ, മകന്റെ ശരീരം കണ്ട് തളർന്നുവീണു.

ജീവിതത്തിന്റെ എല്ലാ നിറങ്ങളും സുഗന്ധങ്ങളും സന്തോഷങ്ങളും കൊഴി ഞ്ഞുവീണ ആ നിമിഷക്കാഴ്ച. ഇനിയുള്ള ജീവിതകാലം മുഴുവൻ ഒരു ദുഃസ്വപ്നംപോ ലെ ആ കാഴ്ച അമ്മയെ വേട്ടയാടിക്കൊണ്ടേയിരിക്കും.

മരണത്തിലേക്കുള്ള ദൂരം

 റോഡിലെ ഓരോ അടി അകലവും ജീവിതത്തിനും മരണത്തിനും ഇടയിലെ ദൂരമാണ് എന്നു തിരിച്ചറിയുന്നിടത്താണ് സുരക്ഷ ആരംഭിക്കുന്നത്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിൽ പോകുന്ന ഇരുചക്രവാഹനം ഒരു സെക്കൻഡിൽ ഏകദേശം 16.66 മീറ്റർ സഞ്ചരിക്കും. അപ്പോൾ ഒരടി ഒന്നു മാറിക്കേറാൻ ഒരു സെക്കൻഡിന്റെ അൻപത്തിയഞ്ചിൽ ഒരംശം മാത്രം മതിയാവും. ആ സെക്കൻഡിന്റെ അൻപത്തിയഞ്ചിൽ ഒരംശം പോലും മരണത്തിലേക്കുള്ള ദൂരമാണ്.

സ്കൂട്ടറിന്റെ മുൻപിൽ രണ്ടോ മൂന്നോ വയസ്സുള്ള മക്കളെ നിർത്തിക്കൊണ്ടു വാഹനം ഓടിക്കുന്ന അമ്മമാരും പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിക്കൊണ്ടു വാഹനം ഓടിക്കുന്ന അച്ഛന്മാരും നമ്മുടെ നിരത്തിലെ നിത്യ കാഴ്ചകളാണ്. എന്നാൽ രണ്ടോ മൂന്നോ മീറ്റർ അകലത്തിൽ അങ്ങനെ മറ്റു വാഹനത്തെ പിന്തുടരുകയാണെന്നിരിക്കട്ടെ. മുൻപിലുള്ള വാഹനം പെട്ടെന്നു നിർത്തിയാൽ, തങ്ങളുടെ വാഹനം നിർത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ പിഞ്ചു ശിരസ്സാണ് ഇരുമ്പിലോ തറയിലോ പോയി ഇടിച്ചു നിൽക്കുക എന്ന് അവർ ആരെങ്കിലും ആലോചിക്കാറുണ്ടോ?

മുന്നിലെ വാഹനവുമായി എത്ര അകലം വേണം

This story is from the December 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM FAST TRACKView All
CLASS LEADING!
Fast Track

CLASS LEADING!

സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ

time-read
3 mins  |
September 01,2024
മോഡേൺ റോഡ്സ്റ്റർ
Fast Track

മോഡേൺ റോഡ്സ്റ്റർ

സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില

time-read
2 mins  |
September 01,2024
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
Fast Track

റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ

വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും

time-read
2 mins  |
September 01,2024
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
Fast Track

ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!

ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം

time-read
1 min  |
September 01,2024
എംജിയുടെ ഇവി ഇക്കോസിസ്റ്റം
Fast Track

എംജിയുടെ ഇവി ഇക്കോസിസ്റ്റം

രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി

time-read
1 min  |
September 01,2024
CHARMING BOY
Fast Track

CHARMING BOY

ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്

time-read
2 mins  |
September 01,2024
ROCKING STAR
Fast Track

ROCKING STAR

ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം

time-read
3 mins  |
September 01,2024
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
Fast Track

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്

time-read
6 mins  |
August 01,2024
യുണീക് & സ്പെഷൽ
Fast Track

യുണീക് & സ്പെഷൽ

യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ

time-read
4 mins  |
August 01,2024
വിജയ കുതിപ്പുമായി ഓൾ വിൻ
Fast Track

വിജയ കുതിപ്പുമായി ഓൾ വിൻ

തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ

time-read
4 mins  |
August 01,2024