"കുട്ടികളോട് കാർ വരയ്ക്കാൻ ആവശ്യപ്പെട്ടാൽ, തീർച്ചയായും അവർ ചുവപ്പു കാറായിരിക്കും വരയ്ക്കുക. ഫെറാറി കാറുകളുടെ സ്ഥാപകനായ എൻസോ ഫെറാറിയുടെ ഈ നിരീക്ഷണ മാണ് ആദ്യകാല ഫെറാറി കാറുകൾക്കു ചുവപ്പുനിറം നൽകാൻ കാരണമായത്. കാർ വർക്ഷോപ്പ് ഉടമയുടെ മകനിൽനിന്ന്, ഫെറാറി എന്ന ലോകപ്രശസ്ത റേസിങ് കാറുകളുടെ ഉടമയിലേക്കുള്ള ദൂരം ചെറുതല്ല. അതു മനസ്സിലാക്കാനാണ് ഇറ്റലിയിലെ മോദീനയിൽ എത്തിയത്. അവിടെയാണ് എൻസോ ഫെറാറി ജനിച്ചത്. മോദീനയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറിയാണ് ഫെറാറി കാറുകൾ നിർമിക്കുന്ന മാരനെ ല്ലോയിലെ ഫാക്ടറി. ഫെറാറി മാത്രമല്ല, ലംബോർഗിനി, മസ്സെരട്ടി, ഡ്യുക്കാറ്റി തുടങ്ങിയ പല മുന്തിയ കാറുകളും ബൈക്കുകളും നിർമിക്കുന്നത് മോദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലാണ്. "മോട്ടോർ വാലി എന്നാണ് ഈ പ്രദേശത്തെ പറയുക. റേസിങ് ടാക്ക്, വാഹന മ്യൂസിയം തുടങ്ങിയവയും ഇവിടെ ധാരാളമായുണ്ട്.
വെനീസിൽനിന്നു രണ്ടു മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാണ് മോദീനയിൽ എത്തിയത്. പൂച്ചക്കണ്ണുള്ള സുന്ദരിയായ ആലിസ് ഞങ്ങളെ കാത്തു സ്റ്റേഷനിലുണ്ടായിരുന്നു. ആലിസിന്റെ ഫാംഹൗസിലാണ് ഞങ്ങളുടെ താമസം ബുക്ക് ചെയ്തത്. സ്റ്റേഷനിൽനിന്ന് അഞ്ചു കിലോമീറ്റർ മാറിയാണത്. മഴയത്തു ബസിടിച്ചു വരാൻ ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ആലിസ് ഞങ്ങളെ കൂട്ടാൻ വന്നത്. കണ്ടതും ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു. തീർത്തും അപരിചിതമായ നാട്ടിൽ, അപരിചിതയായ ഒരാളുടെ കെട്ടിപ്പിടിത്തത്തിന് ഊഷ്മളത കൂടുതലായിരുന്നു. മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാൻ കെട്ടിപ്പിടുത്തങ്ങൾക്കു സാധിക്കും എന്നു വീണ്ടും ഞാൻ തിരിച്ചറിഞ്ഞു. വലിയൊരു തോട്ടത്തിനു നടുവിലാണ് മറ്റു മൂന്നു കുടുംബങ്ങൾക്കൊപ്പം ആലിസ് താമസിച്ചിരുന്ന കെട്ടിടം. തോട്ടത്തിൽ നിറയെ ഫലവൃക്ഷങ്ങളായിരുന്നു. വീടിനകത്തു പ്രവേശിച്ചപ്പോൾ ഒരു മ്യൂസിയം പോലെയാണു തോന്നിയത്. ഭിത്തികളിൽ പലതരം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.
ഫെറാറി മ്യൂസിയത്തിലേക്ക്
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും