Facebook Pixel ശിലയിൽ കൊത്തിയ കവിത-കൊണാർക്കിലെ സൂര്യക്ഷേത്രം | Unique Times Malayalam - business - Read this story on Magzter.com

Try GOLD - Free

ശിലയിൽ കൊത്തിയ കവിത-കൊണാർക്കിലെ സൂര്യക്ഷേത്രം

Unique Times Malayalam

|

April - May 2025

ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്രധാരൻ ശിവയി സാമന്തരായർ എന്നയാളായിരുന്നു. രാജ്യത്തെ പ്രഗത്ഭരായ പന്ത്രണ്ടായിരം ശിൽപികൾ ബിസു മഹാറാണയെന്ന പ്രധാനശില്പിയുടെ നേതൃത്വത്തിൽ പന്ത്രണ്ടുവർഷം കഠിന പരിശ്രമം നടത്തിയാണ് ഈ ശിലാശില്പവിസ്മയം സാക്ഷാത്കൃതമാക്കിയത്.

- മിനി മോഹനൻ

ശിലയിൽ കൊത്തിയ കവിത-കൊണാർക്കിലെ സൂര്യക്ഷേത്രം

ഇവിടെ ശിലകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിഷ്പ്രഭമാക്കുന്നു' എന്നാണ് രവീന്ദ്രനാഥടാഗോർ കൊണാർക് സൂര്യക്ഷേത്രത്തെക്കുറിച്ചു പറഞ്ഞത്. 'മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ'നായി കലിംഗദേശത്തിന്റെ സമസ്ത സൗന്ദര്യവും കടഞ്ഞെടുത്തു കല്ലിൽ കൊ ത്തിയ കവിതയാണ് കൊണാർക്കിലെ സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ ചന്ദ്രഭാഗാനദിയുടെ അഴിമുഖത്തോടു ചേർന്ന് പണികഴിപ്പിക്കപ്പെട്ടതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഈ ശിലാശില്പം ഒട്ടേറെ സവിശേഷതകളാൽ വിസ്മയം പകരുന്നു. ഇന്നു ചന്ദ്രഭാഗദിതന്നെ വിസ്മൃതിയിലായെങ്കിലും ആ നദീപുളിനങ്ങളിൽ നൂറ്റാണ്ടുകൾക്കുമുമ്പു വിരചിക്കപ്പെട്ട ഈ കൃഷ്ണശിലാമന്ദിരം, അനേകം ശിൽപിമാരുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങളുടെ ഘനരൂപമായി നിലകൊള്ളുന്നു. സൂര്യരഥരൂപത്തിലുള്ള ഈ ക്ഷേത്രത്തിന് ഇന്നു മുഖമണ്ഡപവും ഗർഭഗൃഹവുമില്ല. സാരഥിയായി അരുണനില്ല. സംജ്ഞയും ഛായയും സൂര്യഭഗവാനൊപ്പം ഉപവിഷ്ടരായിരിക്കുന്നുമില്ല. മനുഷ്യനാൽ ആരാധനയും പൂജയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ഉദയാസ്തമയങ്ങളിൽ ദീപാരാധന നടത്തുന്നത് അരുണകിരണങ്ങളാണ്. മണിനാദവും മന്ത്രോച്ചാരണങ്ങളും മുഖരിതമാക്കാത്ത ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ ഹൃദയത്തിൽ മൗനം നിറച്ചു കാതോർത്താൽ ഉറ്റവരെയും ഉടയവരെയും കാണാതെ ദീർഘമായൊരു വ്യാഴവട്ടം ഇവിടെ ചെലവിട്ട പന്ത്രണ്ടായിരം ശില്പികളുടെ ഹൃദയത്തുടിപ്പുകൾ ഉളിയൊച്ചകളായി നമുക്കു കേൾക്കാനാവും.

കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമനാണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്. നരസിംഹദേവരാജൻ മുസ്ലീം ഭരണാധികാരികൾക്കുമേൽ നേടിയ വിജയം അടയാളപ്പെടുത്താനാണ് സൂര്യക്ഷേത്രം നിർമ്മിച്ചതെന്നാണ് ചരിത്രം. മുനിമാരുടെ ശാപത്താൽ കുഷ്ഠരോഗിയായിത്തീർന്ന ശ്രീകൃഷ്ണപുത്രൻ സാംബൻ ശാപമോക്ഷത്തിനായി സൂര്യാരാധനക്കായി പണിത സൂര്യക്ഷേത്രത്തിന്റെ സ്ഥാനത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു. മനുഷ്യനിഴൽ പതിക്കാതൊരിടത്തു ക്ഷേത്രം നിർമ്മിക്കാനാണത്രേ ചന്ദ്ര ഭാഗാനദിയുടെ അഴിമുഖപ്രദേശമായ സമുദ്രതീരത്തെ ഈ സ്ഥലം കണ്ടത്തിയത്. പക്ഷേ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സമുദ്രം പിൻവാങ്ങുകയും ക്ഷേത്രം തീരത്തു നിന്നകലെയാവുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ചന്ദ്രാ ഭാഗാനദി ഇന്നവിടെ ഒഴുകുന്നില്ലെങ്കിലും നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു നദി ഇവിടെ ഒഴുകിയിരുന്നുവെന്ന് ഭൗമശാസ്ത്രകാരന്മാർ തെളിയിച്ചിട്ടുണ്ട്.

MORE STORIES FROM Unique Times Malayalam

Unique Times Malayalam

Unique Times Malayalam

അടുക്കളയിലെ ഔഷധം, പുതിനയുടെ ആരോഗ്യഗുണങ്ങൾ

പുതിന ഒരു സാധാരണ ഇലവർഗ്ഗമാണെന്ന നിലയ്ക്ക് മാത്രം കാണേണ്ടതല്ല

time to read

1 min

March - April 2026

Unique Times Malayalam

Unique Times Malayalam

ബാഹ്യ സാമ്രാജ്യങ്ങൾ നിലനിൽക്കുകയും ആന്തരികകോട്ടകൾ തകരുകയും ചെയ്യുമ്പോൾ

സാധാരണയായി ഒരു മനുഷ്യന്റെ തകർച്ച ഒരൊറ്റ സംഭവത്തിന്റെ ഫല മല്ല. മറിച്ച് പലപ്പോഴും ദീർഘകാലമായി അമർത്തിവച്ച വികാരങ്ങളുടെ യും പരിഹരിക്കപ്പെടാത്ത ആശങ്കകളുടെയും അവഗണിക്കപ്പെട്ട ചോദ്യ ങ്ങളുടെയും അനന്തരഫലമാണ്. ദുഃഖം പ്രകടിപ്പിക്കാതെ അടക്കിവയ്ക്കുക, ക്ഷീണം ശ്രദ്ധിക്കാതെ മുന്നോട്ടുപോകുക, ഭയം മാറ്റിവയ്ക്കുക, സ്വയം ആരാണെന്ന ചോദ്യത്തെ അവഗണിക്കുക ഇവയൊക്കെയാണ്.

time to read

3 mins

March - April 2026

Unique Times Malayalam

Unique Times Malayalam

വേനൽക്കാല ചർമ്മസംരക്ഷണം: ആരോഗ്യവും സൗന്ദര്യവും കൈവിടാതെ

സൗന്ദര്യം

time to read

1 mins

March - April 2026

Unique Times Malayalam

Unique Times Malayalam

ഗവി - പ്രകൃതിയുടെ ഹൃദയത്തിലേക്ക് ഒരു യാത്ര

ഏകദേശം 28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഒരു ഇക്കോ ടൂറിസം മേഖലയാണ് ഗവി . തടാകങ്ങൾ, ചെറുനദികൾ, മലനിരകൾ, കാടുകൾ എന്നിവയെല്ലാം ഇവിടെ ഒത്തുചേരുന്നു. പ്രത്യേകിച്ച് ഗവിതടാകത്തിന്റെ തീരത്ത് നിൽക്കുമ്പോൾ അനുഭവിക്കുന്ന നിശ്ശബ്ദത വിവരണാതീതമാണ്.

time to read

1 mins

March - April 2026

Unique Times Malayalam

Unique Times Malayalam

പാചകം

വേനൽക്കാലത്ത് ഉള്ളം കുളിർപ്പിക്കും ശീതളപാനീയങ്ങൾ വേനൽച്ചൂടിൽ ശരീരത്തെയും മനസ്സിനെയും ശീതളമാക്കാൻ സഹായിക്കുന്ന ചില രുചികരമായ ശീതളപാനീയങ്ങളുടെ പാചകവിധിയാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time to read

1 min

March - April 2026

Unique Times Malayalam

Unique Times Malayalam

ഇന്ത്യയിലെ തൊഴിൽ സേനയ്ക്ക് ഒരു പുതിയ യുഗം: 2025 ലെ സമഗ്ര തൊഴിൽ കോഡുകൾ അനാവരണം ചെയ്യുന്നു

സർക്കാരിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായിരുന്നു; 29 കേന്ദ്ര നിയമങ്ങൾ നാല് സമഗ്ര കോഡുകളായി സംയോജിപ്പിച്ചു. ഈ ഏകീകരണം കേവലം ലളിതവൽക്കരണമായിരുന്നില്ല, മറിച്ച് നിർവ ചനങ്ങൾ, അനുസരണ സംവിധാനങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയുടെ പൂർണ്ണമായ ഒരു പുനഃസംഘടനയായിരുന്നു

time to read

4 mins

March - April 2026

Unique Times Malayalam

Unique Times Malayalam

ജീവിതശൈലിരോഗങ്ങളുടെ കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രധാനമായും ആഹാരരീതിയിലുണ്ടായ വ്യത്യാസം, വ്യായാമക്കുറവ്, ഉറക്കക്കുറവ്, മാനസിക സംഘർഷം മുതലാ യവയാണ്. ശരീരവും മനസ്സും ആരോഗ്യത്തോടുകൂടി നിലനിർത്തുന്നതിൽ ആഹാരത്തിന് സുപ്രധാനമായ പങ്കുണ്ട്. ആരോഗ്യപരമായ ആഹാരം കൃത്യസമയത്തും മിതമായ അളവിലും കഴിക്കുക. നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ മുതലായവ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

time to read

2 mins

March - April 2026

Unique Times Malayalam

Unique Times Malayalam

ആധുനികയുഗത്തിൽ ശരിയായ മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം

മാനസികാരോഗ്യം എന്നത് നമ്മുടെ വൈകാരികവും മാനസികവും സാമൂഹി കവുമായ ക്ഷേമത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തി എങ്ങനെ ചിന്തി ക്കുന്നു, അനുഭവിക്കുന്നു, പ്രവർത്തിക്കുന്നു, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു, മറ്റുള്ളവരുമായി എങ്ങനെ ബന്ധപ്പെടുന്നു, തീരുമാനങ്ങൾ എങ്ങനെ കൈക്കൊള്ളുന്നുവെന്നതിനെ ഇത് ബാധിക്കുന്നു. നല്ല മാനസികാരോഗ്യം എന്നാൽ എല്ലായ്പ്പോഴും സന്തോഷവാനായിരിക്കുകയെന്നല്ല അർത്ഥമാക്കുന്നത്. ജീവിതത്തിലെ ഉയർച്ച താഴ്ചകളെ സന്തുലിതമായി കൈകാര്യം ചെയ്യാൻ കഴിയുകയെന്നാണ് ഇതിനർത്ഥം.

time to read

5 mins

March - April 2026

Unique Times Malayalam

Unique Times Malayalam

എ ഐ ഓഗ്മെന്റഡ് ലീഡർ ആകുക: മാനേജ്മെന്റ് തീരുമാനങ്ങളിൽ കൃത്രിമബുദ്ധിയെ സംയോജിപ്പിക്കുക

ഓരോ സ്മാർട്ട് ആപ്ലിക്കേഷനും കീഴിൽ ഒരു എ ഐ മോഡലാണ്. ഇതാണ് കോർ ഇന്റലിജൻസ്, പാറ്റേണുകൾ തിരിച്ചറിയാനും, ടെക്സ്റ്റ് സൃഷ്ടിക്കാനും, അല്ലെങ്കിൽ പ്രവചനങ്ങൾ നടത്താനും ഡാറ്റയുടെ കൂമ്പാരത്തിൽ നിന്ന് പഠിച്ച പരിശീലനം ലഭിച്ച അൽഗോരിതമാണ്.

time to read

4 mins

March - April 2026

Unique Times Malayalam

Unique Times Malayalam

8.9% സ്പ്രിന്റ്: ഇന്ത്യയുടെ 2047 സ്വപ്നത്തിന്റെ എൻബിഎഫ്സികൾ എന്തുകൊണ്ട് എഞ്ചിനുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന വരുമാനമുള്ള ക്ലബ്ബിൽ ചേരുന്നതിനുള്ള ലക്ഷ്യത്തിന്റെ ഗണിതശാസ്ത്രം വ്യക്തമാക്കുന്നു. ഉയർന്ന വരുമാനത്തിനുള്ള ആഗോളബാർ പ്രതിശീർഷ $18,000 ആയി ഉയരുകയാണെങ്കിൽ, അടുത്ത 23 വർഷത്തേക്ക് ഇന്ത്യ 8.9% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ) നിലനിർത്തണം.

time to read

2 mins

March - April 2026

Listen

Translate

Share

-
+

Change font size