കൃഷ്ണമണിയിൽ കൂടിയാണ് ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം കണ്ണിന്റെ ലെൻസിൽ പതിക്കുന്നത്. ലെൻസ് റെറ്റിനയിൽ പ്രതിബിംബം രൂപപ്പെടുത്തും. ഇങ്ങനെയാണ് നമ്മൾ വസ്തുക്കളെ കാണുന്നതെന്നു പ്രാഥമികമായി പറയാം. എന്നാൽ ഇതിന്റെ പിന്നിൽ ഒട്ടേറെ പ്രക്രിയകൾ ഉണ്ട്. ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ (റെറ്റിന) 60 ലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി 20 ലക്ഷത്തോളം റോഡ് കോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺ കോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോ റിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്കു വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവാണുള്ളത്. മങ്ങിയ പ്രകാശത്തിൽ കാഴ്ച കാണാനാണ് റോഡ് കോശങ്ങൾ സഹായിക്കുന്നത്. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർ വസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവക്ക് ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്കു കാരണമായേക്കാം.
രാത്രിയിൽ ആക്ടീവ് ആയ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ചശക്തിയും കൂടുതലായിരിക്കും.
കൂടിയ പ്രകാശത്തിൽ ഉള്ള കാഴ്ചകൾക്കും നിറങ്ങൾ കാണുന്നതിനും സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് കോൺ കോശങ്ങൾ. മികച്ച വിശദാംശങ്ങളും ചിത്രങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും മനസ്സിലാക്കാൻ കൂടുതൽ സഹായിക്കുന്നതും കോൺ കോശങ്ങളാണ്. ഉത്തേജകങ്ങളോടു വേഗത്തിൽ പ്രതികരിക്കുന്നതും കോൺകോശങ്ങളാണ്.
ലളിത നേത്രങ്ങൾ
മനുഷ്യനെ പോലെ ഉയർന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ് സ്ഥിതി ചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളൂ. കണ്ണിനെ നേതകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്. മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോടി പേശികളുണ്ട്.
സംയുക്ത നേത്രങ്ങൾ
പ്രകാശം തിരിച്ചറിയാനുള്ള ഒട്ടേറെ സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തതം. ഈ സ്വത ഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക. ഈച്ച, തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ്.
This story is from the June 17,2023 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 17,2023 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമേരിക്കയിൽ വീണ്ടും ട്രംപ്സ് അപ്
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
കാറ്റലോണിയയുടെ ഇതിഹാസം
വനിതാ ഫുട്ബോളിലെ പുരസ്കാരങ്ങളും കിരീടങ്ങളും വാരിക്കൂട്ടി സ്പാനിഷ് താരം അയ്റ്റാന ബോൺമറ്റി ഇതിഹാസ നിരയിലേക്ക്
സ്മാർട് വരുമാനത്തിന് സ്പോർട്സ് വസ്ത്രങ്ങൾ
സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണം ലാഭകരമായി നടത്താവുന്നൊരു സംരംഭം
കളറുള്ള ജോലിക്ക് കളിനറി ആർട്സ്
ഹോട്ടൽ മാനേജ്മെന്റിന്റെ ഉപവിഭാഗമായ കളിനറി ആർട്സിലെ ബിരുദം മികച്ച ജോലിക്കുള്ള അവസരമാണ്. കഴിഞ്ഞ ലക്കത്തെ വിവരങ്ങളിൽ നിന്നു തുടർച്ച.
കൊച്ചിൻ ഷിപ്യാഡിൽ 71 സ്കഫോൾഡർ/റിഗർ
കരാർ നിയമനം അവസാന തീയതി: നവംബർ 29
ഹയർ സെക്കൻഡറി അധ്യാപകനിയമനം യോഗ്യതയിൽ നിയമഭേദഗതിക്കു നീക്കം
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കാൻ ശ്രമമെന്ന് ഉദ്യോഗാർഥികളുടെ പരാതി
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെ 34 പിഎസ്സി തസ്തികയിൽ വിജ്ഞാപനം ഉടൻ
വിജ്ഞാപനം നവംബർ 30ലെ ഗസറ്റിൽ
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ