സംഗീത ഗുരുക്കൾ
Manorama Weekly|September 10, 2022
വഴിവിളക്കുകൾ
പി. ജയചന്ദ്രൻ
സംഗീത ഗുരുക്കൾ

ആലുവ സെന്റ് മേരീസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ ഭക്തിഗാനങ്ങൾ  പാടിക്കൊണ്ടാണ് എന്റെ സംഗീതജീവിതത്തിന്റെ തുടക്കം. അവിടെയുള്ള ഒരു വർഗീസ് ചേട്ടൻ തോളത്തിരുത്തി എന്നെ പള്ളികളിൽ കൊണ്ടുപോകും. ഇതു കൂടാതെ അമ്മയുടെ നിർദേശപ്രകാരം മൃദംഗം പഠിക്കാനും തുടങ്ങി. രാമസുബ്ബയ്യർ എന്ന സംഗീതാധ്യാപകൻ എറണാകുളത്തുനിന്നു വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. അവിടെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന കെ .വി. രാമനാഥൻ മാഷാണ് എന്നിലെ ഗായകനെ കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 1958 ൽ കേരളത്തിലെ ആദ്യ സം സ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിലും ലളിതസംഗീതത്തിലും മത്സരിച്ചു. മൃദംഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.

ശാസ്ത്രീയ സംഗീതത്തിനും ലളിതസംഗീതത്തിനും ഒന്നാം സമ്മാനം കിട്ടിയത് ദാസേട്ടന് ആയിരുന്നു. തുടർന്നുള്ള രണ്ടു സംസ്ഥാന യുവജനോത്സവങ്ങളിൽ മൃദംഗത്തിനും ലളിതസംഗീതത്തിനും ഒന്നാം സമ്മാനം കിട്ടി.

This story is from the September 10, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 10, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.