എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? നിനക്കു കല്യാണം കഴിച്ച് മനസ്സമാധാനത്തോടെ ജീവിച്ചൂടെ?'' കഴിഞ്ഞ കുറെ വർഷങ്ങളായി ജോർജ് ഫിലിപ്പും എൽസിയും മകൾ സിജയോടു നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. പക്ഷേ സിജയ്ക്ക് ഉറപ്പായിരുന്നു, ഈ കഷ്ടപ്പാടിനും കാത്തിരിപ്പിനും ഫലം ഉണ്ടാകുമെന്ന്. ഒടുവിൽ സിജയെ തേടി സംവിധായകൻ സുനിൽ ഇബ്രാഹിമിന്റെ വിളിയെത്തി. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്കുശേഷം സുനിൽ സംവിധാനം ചെയ്യുന്ന റോയ് എന്ന സിനിമയിലേക്കുള്ള നായികയെ തേടിയാണ് വിളി. "ഉസ്താദ് ഹോട്ടലിലെ ഫസീഹയായും അന്നയും റസൂലും' എന്ന ചിത്രത്തിലെ ലില്ലിയായും മലയാളികളുടെ ഇഷ്ടം നേടിയ സിജ റോസ് നീണ്ട ഇടവേളയ്ക്കുശേഷം "റോയ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു തിരിച്ചുവരുന്നു. സിനിമാ വിശേഷങ്ങളെക്കുറിച്ചും ജീവിതവിശേഷങ്ങളെക്കുറിച്ചും സിജ മനസ്സു തുറന്നപ്പോൾ.
നീണ്ട ഇടവേളയ്ക്കുശേഷമാണല്ലോ മലയാളത്തിൽ...?
അതെ. "ഉസ്താദ് ഹോട്ടൽ' ആണ് ആദ്യസിനിമ. പക്ഷേ, പിന്നീട് തമിഴ് സിനിമകളിൽ നിന്നാണ് എനിക്കു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. മലയാളത്തിൽ നിന്നു കുറച്ചുകൂടി നല്ല അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. അതിനായി ഒരു ഇടവേളയായിരുന്നു. ഈ സമയത്തൊക്കെ വീട്ടിൽ വിവാഹത്തിനു വലിയ സമ്മർദമായിരുന്നു. എന്നെക്കാൾ പ്രായം കുറഞ്ഞ കസിൻസ് ഒക്കെ കല്യാണം കഴിച്ചുപോയി. എന്തിനാണ് സിനിമ എന്നും പറഞ്ഞുള്ള ഈ കാത്തിരിപ്പ് എന്നാണ് പപ്പയുടെയും അമ്മയുടെയും ചോദ്യം. പക്ഷേ, എനിക്കറിയാമായിരുന്നു കാത്തിരിപ്പ് വെറുതെ ആകില്ലെന്ന്.
എങ്ങനെയാണ് "റോയ്' എന്ന ചിത്രത്തിലേക്ക്?
"റോയ്' എന്ന സിനിമയിലേക്ക് അവർ എന്നെ എങ്ങനെയാണു കാസ്റ്റ് ചെയ്തത് എന്നെനിക്ക് ഇപ്പോഴും അറിയില്ല. ചിലപ്പോൾ നിയോഗം ആയിരിക്കാം. സുനിൽ ഇബ്രാഹിം ആണ് "റോയ്' എന്ന സിനിമയുടെ സംവിധായകൻ. സുനിലിക്ക വിളിച്ചപ്പോൾ ഞാൻ ചോദിച്ചു, “നിങ്ങൾ എങ്ങനെയാണ് എന്നെ പരിഗണിച്ചത്?' അപ്പോൾ അദ്ദേഹം പറഞ്ഞു, "ആദ്യം ഞങ്ങൾ വേറെ ആളുകളെ നോക്കിയിരുന്നു. പക്ഷേ, അവർ നോ പറഞ്ഞു. ഇടയ്ക്ക് ആരോ സിജയുടെ പേര് പറഞ്ഞു. ആ സമയത്ത് വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച "രെക്ക' എന്ന തമിഴ് സിനിമ റിലീസ് ചെയ്തിരുന്നു. അതുവരെയുള്ള എന്റെ വർക്ക് പ്രൊഫൈൽ കണ്ടപ്പോൾ അദ്ദേഹത്തിന തോന്നിക്കാണണം എന്നെക്കൊണ്ടു പറ്റും എന്ന്.
This story is from the November 05, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 05, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ