സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തിൽപെട്ടയാളാണ് എന്റെ വാപ്പ ഇസ്മയിൽ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാർ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്കൂൾ അടയ്ക്കാൻ കാത്തിരിക്കും ഞങ്ങൾ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാൻ. ഉമ്മയുടെ ഇളയ സഹോദരൻ യൂസഫ് മാമയാണ് ഞങ്ങളെ സിനിമ കാണാൻ കൊണ്ടുപോയിരുന്നത്. മാമായ്ക്ക് സിനിമയ്ക്കു പോകാൻ അവസരം കിട്ടുന്നത് ഞങ്ങൾ ചെല്ലുമ്പോഴാണ്. അന്നു ഞങ്ങൾ മൂന്നു മക്കളേയുള്ളൂ. എന്റെ മൂത്ത സഹോദരി ഫാത്തിമ, ഇളയ സഹോദരൻ സലാഹുദ്ദീൻ.
തൃപ്പൂണിത്തുറ സെൻട്രൽ തിയറ്ററിലാണ് ഞാൻ ആദ്യമായി സിനിമ കാണുന്നത്. ആ സിനിമ ഏതാണെന്നോ, അതിൽ ആരൊക്കെ അഭിനയിച്ചിട്ടുണ്ടന്നോ അന്നെനിക്ക് ഓർമയില്ല. ഓർമയിൽ ആകെയുള്ളത് ഒരു ഷോട്ട് മാത്രം. ഒരു കാളവണ്ടി. പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പയ്യൻ ആ കാളവണ്ടിയുടെ പിന്നാലെ ഓടുന്നു. ഓട്ടത്തിനിടെ കാൽ തെറ്റി വശത്തുള്ള വെള്ളമില്ലാത്ത തോട്ടിലേക്ക് അവൻ വീഴുന്നു. കാളവണ്ടി അകന്നു പോകുന്നു. ഈ ഒരു ദൃശ്യം മാത്രമാണ് എന്റെ ഓർമയിൽ ആകെയുള്ളത്. ഇതുമാത്രം വച്ച് സിനിമ കണ്ടുപിടിക്കുന്നത് എളുപ്പമല്ല.
വർഷങ്ങൾക്കുശേഷം ഞാനും ലാലും ഫാസിൽ സാറിന്റെ അസിസ്റ്റന്റുമാരായി. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന ഞങ്ങൾ സംവിധാന സഹായികളായി ജോലി ചെയ്യുന്ന ആദ്യ സിനിമ ആലപ്പുഴയിൽ ചിത്രീകരണം നടക്കുന്നു. പി.എ. ലത്തീഫ് ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഞാൻ ''''''' ലത്തീഫിക്കയ്ക്ക് എന്റെ ഓർമയിലെ ആ ദൃശ്യം വിവരിച്ചു കൊടുത്തു.
"അതേത് സിനിമയായിരിക്കും എന്ന് വല്ല ഐഡിയയുമുണ്ടോ ലത്തീഫിക്ക?
"അത് രാരിച്ചൻ എന്ന പൗരൻ. അതിലെ രാരിച്ചനായി അഭിനയിച്ച പയ്യൻ ഞാനല്ലേ!' അതെനിക്ക് വലിയ അദ്ഭുതമായി. ഞാൻ ആദ്യമായി കണ്ട സിനിമയിലെ നായകനാണു മുന്നിൽ നിൽക്കുന്നത്.
Diese Geschichte stammt aus der June 10,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 10,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ