ഒറ്റയ്‌ക്കോരു വില്ലൻ
Manorama Weekly|November 25, 2023
ഉച്ചവരെ കേരളത്തിൽ അഭിനയിക്കും. ഉച്ച കഴിഞ്ഞ് ചെന്നൈയിലേക്കു പോകും. അവിടെ മൂന്ന് സീരിയലുകളിൽ അഭിനയിച്ചു. ഒന്നിൽ ഖുശ്ബുവും ഒന്നിൽ ഗൗതമിയും ഒന്നിൽ ഈശ്വരി റാവുവും ആയിരുന്നു എന്റെ നായികമാർ. അതിൽ ഒരു സീരിയൽ ഏഴു വർഷം തുടർന്നു. ഒരു തെലുങ്ക് സീരിയലിലും അഭിനയിച്ചു. സീരിയലുകളിലെ തിരക്കുകൾ കാരണം പലപ്പോഴും സിനിമകളിൽനിന്ന് അവസരം വരുമ്പോൾ ചെയ്യാൻ പറ്റിയിരുന്നില്ല.
സന്ധ്യ കെ. പി
ഒറ്റയ്‌ക്കോരു വില്ലൻ

ശബ്ദം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ചില അഭിനേതാക്കളുണ്ട്. അങ്ങനെയൊരാളാണ് നടൻ ജയകൃഷ്ണൻ. മലയാള ടെലിവിഷൻ സീരിയൽ-സിനിമാ പ്രേക്ഷകർക്ക് സുപരിചിതമാണ് ജയകൃഷ്ണന്റെ ശബ്ദവും മുഖവും. കുട്ടിക്കാലം മുതലേ ജയകൃഷ്ണൻ ഒന്നേ സ്വപ്നം കണ്ടിട്ടുള്ളൂ, ഒരു നടനാകണം. ഉള്ളിലെ തീയാണ് തന്നെ നടനാക്കിയത് എന്നാണ് ജയകൃഷ്ണൻ പറയുന്നത്. നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയുമാണ് ജയകൃഷ്ണൻ സിനിമയുടെ ലോകത്തെത്തിയത്. നാട്ടുരാജാവി'ലെ മൃഗഡോക്ടർ ഐ.വി.തോമസിൽ തുടങ്ങിയ ജയകൃഷ്ണന്റെ സിനിമായാത്ര  റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത 'ഒറ്റ'യിലെ വില്ലനിൽ എത്തിനിൽക്കുന്നു. പുറത്തിറങ്ങാൻ ഇനിയും ഒരുപിടി ചിത്രങ്ങൾ. സിനിമാ വിശേഷങ്ങളുമായി നടൻ ജയകൃഷ്ണൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാർക്കൊപ്പം.

കുടുംബം, കുട്ടിക്കാലം

കോട്ടയം ജില്ലയിലെ കുഴിമറ്റത്താണ് എന്റെ നാട്. അച്ഛൻ നാരായണൻകുട്ടി അധ്യാപകനായിരുന്നു. അമ്മ ശ്രീദേവി. എനിക്ക് 21 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കാൻസർ ആയിരുന്നു അമ്മയ്ക്ക്. മാനസികമായി അതെന്നെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇപ്പോഴും കണ്ണുനിറയാതെ അമ്മയെ ഓർക്കാനാകില്ല. ഒരു സഹോദരിയുണ്ട്, ജ്യോതി. അച്ഛൻ പഠിപ്പിച്ചിരുന്ന കുഴിമറ്റം എൻഎസ്എസ് ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ. ബാലജനസഖ്യത്തിലാണ് എന്റെ കലാപ്രവർത്തനങ്ങൾ ആരംഭിച്ചത്. അച്ഛൻ കുറച്ച് കർക്കശക്കാരനായിരുന്നു. പഠിത്തം ഉഴപ്പാൻ സമ്മതിക്കില്ല. മക്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം വേണം എന്ന് അച്ഛനു നിർബന്ധമുണ്ടായിരുന്നു.

"ഡിഗ്രി കഴിഞ്ഞ് ഇഷ്ടം പോലെ ചെയ്തോളൂ' എന്നതായിരുന്നു നിലപാട്. വീട്ടിൽനിന്നു തിയറ്ററിൽ പോയി കണ്ടിരുന്ന സിനിമകൾ ശങ്കരാഭരണവും മൈഡിയർ കുട്ടിച്ചാത്തനുമൊക്കെയാണ്. കോളജിൽ പഠിക്കുന്ന കാലത്താണ് വീട്ടിൽ അറിയാതെ തിയറ്ററിൽ പോയി സിനിമകൾ കണ്ടുതുടങ്ങിയത്.

Bu hikaye Manorama Weekly dergisinin November 25, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Manorama Weekly dergisinin November 25, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

കോളിഫ്ലവർ

time-read
1 min  |
December 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ക്രീമി ചിക്കൻ പാസ്ത

time-read
1 min  |
December 28,2024
നായ്ക്കളിലെ ഛർദി
Manorama Weekly

നായ്ക്കളിലെ ഛർദി

പെറ്റ്സ് കോർണർ

time-read
1 min  |
December 28,2024
മുന്നറിവുകൾ
Manorama Weekly

മുന്നറിവുകൾ

കഥക്കൂട്ട്

time-read
1 min  |
December 28,2024
അഭിനയത്തിന്റെ കരിമ്പുതോട്ടം
Manorama Weekly

അഭിനയത്തിന്റെ കരിമ്പുതോട്ടം

വഴിവിളക്കുകൾ

time-read
2 dak  |
December 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മാപ്പള ബിരിയാണി

time-read
1 min  |
December 21 , 2024
അങ്ങനെയല്ല, ഇങ്ങനെ
Manorama Weekly

അങ്ങനെയല്ല, ഇങ്ങനെ

കഥക്കൂട്ട്

time-read
2 dak  |
December 21 , 2024
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
Manorama Weekly

കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം

വഴിവിളക്കുകൾ

time-read
1 min  |
December 21 , 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മഷ്റൂം ക്രീം സൂപ്പ്

time-read
1 min  |
December 14,2024
വർഷങ്ങൾക്കുശേഷം നായികയായി വർഷ
Manorama Weekly

വർഷങ്ങൾക്കുശേഷം നായികയായി വർഷ

വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്

time-read
1 min  |
December 14,2024