ഷട്ടർ വീഴാത്ത പോരാട്ടങ്ങൾ
Manorama Weekly|March 02, 2024
ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത് കഴിഞ്ഞ വർഷമാണ്. കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളും നാടകചരിത്രവും നടികളുടെ ജീവിതവുമൊക്കെയായിരുന്നു വിഷയം. 2006 ൽ ഉപേക്ഷിച്ച പിഎച്ച്ഡി പൂർത്തിയാക്കണം എന്നു പറഞ്ഞ് നാലുവർഷം മുൻപ് എന്റെ ഗൈഡ് ബിഷ്ണുപ്രിയ ദത്ത് വിളിച്ചു. അവസാന അവസരമാണ്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അലൻ ജയിലിൽ പോയ ശൂന്യതയും കോവിഡ് കാലവും എല്ലാം ഗവേഷണത്തിലേക്ക് കൂടുതൽ മനസ്സു തിരിക്കാൻ കാരണമായി.
ഷട്ടർ വീഴാത്ത പോരാട്ടങ്ങൾ

അഭിനേത്രി, എഴുത്തുകാരി, ഗവേഷക, ആക്ടിവിസ്റ്റ്... സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സജിത മഠത്തിലിനെ ഒരു റോളിൽ ഒതുക്കി നിർത്താനാകില്ല. ഇപ്പോൾ പേരിനൊപ്പം മറ്റൊരു വിശേഷണം കൂടിയുണ്ട്; ഡോ. സജിത മഠത്തിൽ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ സന്തോഷത്തിലാണ് സജിത മഠത്തിൽ.

“സത്യത്തിൽ ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയതിന്റെ ഒരു കാരണക്കാരൻ എന്റെ സഹോദരി സബിതയുടെ മകൻ അലൻ ആണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചാർത്തി പൊലീസ് അറസ്റ്റ് ചെയ്തത് ഞങ്ങളുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചു. ആ ഒറ്റപ്പെടലിൽനിന്നു രക്ഷപ്പെടാനായി ഞാൻ കുറെ കാലമായി മാറ്റിവച്ച ഗവേഷണം പുനരാരംഭിച്ചു, സബിതയും അക്കാലത്താണ് പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തത്. ഞങ്ങളുടെ ജീവിതത്തെ തന്നെ ആ സംഭവം രണ്ടുകാലങ്ങളാക്കി മാറ്റി. മനുഷ്യരോടും ലോകത്തോടു തന്നെയുമുള്ള വിശ്വാസത്തെ അത് മാറ്റിമറിച്ചു. ''അലനെക്കുറിച്ചു സംസാരിച്ചപ്പോൾ സജിതയുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷങ്ങളും സങ്കടങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ജീവിതയാത്രയെക്കുറിച്ച് സജിത മഠത്തിൽ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഡോ. സജിത മഠത്തിൽ

കഴിഞ്ഞ വർഷമാണ് ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്. കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളും നാടകചരിത്രവും നടികളുടെ ജീവിതവുമൊക്കെയായിരുന്നു വിഷയം. 2006ൽ ഉപേക്ഷിച്ച പി എച്ച്ഡി പൂർത്തിയാക്കണം എന്നു പറഞ്ഞ് നാലു വർഷം മുൻപ് എന്റെ ഗൈഡ് ബിഷ്ണുപ്രിയ ദത്ത് വിളിച്ചു. അവസാന അവസരമാണ്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അലൻ ജയിലിൽ പോയ ശൂന്യതയും കോവിഡ് കാലവും എല്ലാം ഗവേഷണത്തിലേക്ക് കൂടുതൽ മനസ്സു തിരിക്കാൻ കാരണമായി.

ജീവിതം രണ്ടായി പകുത്ത ദിവസം

This story is from the March 02, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 02, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.