TryGOLD- Free

തിരിച്ചറിയാഞ്ഞിട്ടും
Manorama Weekly|January 25,2025
കഥക്കൂട്ട്
- തോമസ് ജേക്കബ്
തിരിച്ചറിയാഞ്ഞിട്ടും

ഒരു പ്രസാധകൻ ഏറ്റവും വിലകുറച്ചു കണ്ട കൃതി പൗലോ കൊയ്ലോയുടെ “ആൽകെമിസ്റ്റ്' ആണെന്നു തോന്നുന്നു. പുസ്തകത്തെപ്പറ്റി പ്രതീക്ഷയൊന്നുമില്ലാതിരുന്ന ആദ്യ പ്രസാധകൻ തൊള്ളായിരം കോപ്പികൾ മാത്രമാണ് അച്ചടിച്ചത്. ആ കരാർ തീർന്നതോടെ പൗലോ കൊയ്ലോ അതു ബ്രസീലിലെ വലിയൊരു പ്രസാധകനെ ഏൽപിച്ചു.

ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാംസ്ഥാനം നേടിയ ആൽകെമിസ്റ്റിന്റെ ആറരക്കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്.

ബൈബിളും ഷേക്സ്പിയർ കൃതികളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തർജമ ചെയ്യപ്പെട്ട രചന ആൽകെമിസ്റ്റ് ആണെന്ന് ലണ്ടനിലെ ടൈംസ് ലിറ്റററി സപ്ലിമെന്റ് റിപ്പോർട്ടു ചെയ്തു.

ഇംഗ്ലിഷിലെ അറിയപ്പെടുന്ന എഴുത്തു കാരനായി വളർന്നു കഴിഞ്ഞ വർക്കലക്കാരൻ അനീസ് സലിമിന്റെ ആദ്യപുസ്തകമായ "വാനിറ്റി ബാഗ് ഒട്ടേറെ പ്രസാധകർ തിരസ്കരിച്ചതാണ്. വാനിറ്റി ബാഗ് 2013 ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പൊഴാകട്ടെ, ഹിന്ദു ദിന പത്രം ആ വർഷത്തെ ഏറ്റവും നല്ല നോവലായി അതു തിരഞ്ഞെടുക്കുകയും ചെയ്തു.

തിരസ്കരിക്കപ്പെട്ടതാണെന്നറിഞ്ഞാൽ ആവശ്യക്കാർ കുറയുമെന്ന പേടിയൊന്നുമില്ലാതെ ആ പേരുമായി ഇറങ്ങിയ രണ്ടു പുസ്തകങ്ങളെങ്കിലും മലയാളത്തിലുണ്ട്.

ഇളവൂർ ശ്രീകുമാറും സാബുകോട്ടുക്കലും ചേർന്നു 1966ൽ പ്രസിദ്ധീകരിച്ച ചെ റുകഥാ സമാഹാരത്തിന്റെ പേര് "തിരസ്കൃതം'. പ്രമുഖ പത്രാധിപന്മാർ തിരസ്കരിച്ചതു കൊണ്ടാണ് അങ്ങനെയൊരു പേരിട്ടത്.

This story is from the January 25,2025 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 25,2025 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

We use cookies to provide and improve our services. By using our site, you consent to cookies. Learn more