
ഓ, എന്തൊരു ബോറ് എന്നു പറഞ്ഞാൽ അത് ഈ പംക്തിയെപ്പറ്റിയല്ല എന്ന് ഉറപ്പുള്ളവർക്ക് തുടർന്നു വായിക്കാം.
പണ്ടത്തെ തർജമകളുടെയെല്ലാം ഒരു ഗുണം അതായിരുന്നു. എന്തൊരു ബോറ് എന്നു കേട്ടാൽ അതു മലയാളമല്ലെന്നു തോന്നുകയില്ലായിരുന്നു.
Oh, what a bore! എന്ന് ഇംഗ്ലിഷിൽ പ്രയോഗിക്കുന്നതു കേൾക്കുമ്പോഴാണ് ബോറ് ഒരു പരദേശിവാക്ക് ആണല്ലോ എന്ന തോന്നൽ തന്നെ ഉണ്ടാകുന്നത്.
പണ്ടത്തെ തർജമകൾക്കെല്ലാം ആ നാടൻ തനിമ ഉണ്ടായിരുന്നു. അതിന്റെ ഇംഗ്ലിഷ് വാക്ക് ഏതാണെന്നുകൂടി ഈ മലയാളം വാക്ക് പറഞ്ഞു തരുമായിരുന്നു.
അങ്ങനെ Vicar വികാരിയായി, Satan സാത്താനായി, Hospital ആശുപത്രിയായി. Court കോടതിയായി. Office ആപ്പീസായി. Madam മദാമ്മയായി. മദാമ്മ widow ആയപ്പോൾ നമ്മൾ അവരെ വിധവ ആക്കി. Serpent സർപ്പമായി Myth മിഥ്യ ആയി. Will വിൽപത്രമായി. Pen പേനയായി. Lantern റാന്തലായി, ലാന്റേൺ എന്നതിന് ലാന്തം എന്നായിരുന്നു ആദ്യ തർജ്ജിമ. എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളിൽ ഈ വാക്കു കാണാം.
Dead sea എന്നതിനു ചാവുകടൽ എന്ന മനോഹരമായ തർജമ ബൈബിളിലേതാണ്. മൃതസമുദ്രം, ചത്തകടൽ എന്നോ മറ്റോ ആയിപ്പോയിരുന്നെങ്കിലോ? വീൽസ് സിൻഡ്രോമിന് എലിപ്പനി എന്നു തർജമ നൽകിയത് മനോരമയാണ്. അവസാനം, ഇവിടത്തെ ഇംഗ്ലിഷ് പത്രങ്ങൾ അതു തിരിച്ചു തർജമ ചെയ്ത് rat fever എന്ന് എഴുതി:
This story is from the March 22, 2025 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 22, 2025 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

കൃഷിയും കറിയും
ഇടിച്ചക്ക തോരൻ

കൊതിയൂറും വിഭവങ്ങൾ
ഇറച്ചിപ്പത്തിരി

അപൂർവ ജന്മങ്ങൾ
കഥക്കൂട്ട്

പാർവോ വൈറസ് രോഗബാധ
പെറ്റ്സ് കോർണർ

ശരീരം ഒരു രാഷ്ട്രീയമാണ്
വഴിവിളക്കുകൾ

പൂച്ചകളിലെ മൂത്രാശയ അണുബാധ
പെറ്റ്സ് കോർണർ

വൈരുധ്യങ്ങൾ
കഥക്കൂട്ട്

കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ മാങ്ങാ റോസ്റ്

വല്ലിയായി പടർന്ന കഥ
വഴിവിളക്കുകൾ

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ