അഭയകുമാറും അനിൽകുര്യനും ഓട്ടത്തിലാണ്
Nana Film|July 16, 2022
ഫാമിലി സബ്ജക്ടുകൾക്കാണ് പ്രാധാന്യം നൽകുന്നത്
എം.എസ്. ദാസ് മാട്ടുമന്ത
അഭയകുമാറും അനിൽകുര്യനും ഓട്ടത്തിലാണ്

ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന ചിത്രമായ പ്രിയൻ ഓട്ടത്തിലാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിച്ചപ്പോൾ തിരക്കഥാകൃത്തുക്കളായ അഭയകുമാറിന്റെയും അനിൽ കുര്യന്റെയും മൊബൈൽ ഫോണുകൾക്ക് വിശ്രമമില്ലായിരുന്നു. സിനിമ കണ്ട് അഭിനന്ദനം അറിയിച്ചവരോടെല്ലാം വിനയത്തോടെ ഇരുവരും മറുപടി പറഞ്ഞുകൊണ്ടിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ അഭയകുമാറും, അനിൽ കുര്യനും ചേർന്ന് മലയാള സിനിമയിൽ ജീവിതഗന്ധിയായ കഥകൾക്ക് പിറവി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസിലൂടെ തുടങ്ങിയ ഇവരുടെ തിരകഥാരചനയിലൂടെയുള്ള സഞ്ചാരം സു.. സു.. സുധിവാത്മീകം, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകൾ പിന്നിട്ട് ഇപ്പോൾ അഞ്ചാമത്തെ ചിത്രമായ കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിൽ എത്തിനിൽക്കുന്നു.

മലയാളസിനിമയിൽ നിരന്തരമായി ഉയരുന്ന കഥാദാരിദ്ര്യമെന്ന വിലാപത്തിന് ഇവർ ഫുൾസ്റ്റോപ്പിടുകയാണ്. കഥകൾ തേടി അലയേണ്ട കാര്യമില്ലെന്നും, നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളിൽ പച്ചയായ കഥകളുടെ അനുഭവവേദ്യമായ ഇതിവൃത്തമുണ്ടെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

അഭയകുമാറും, അനിൽകുര്യനും സംവിധായകൻ രഞ്ജിത്ത് ശങ്കറും കൊച്ചിയിൽ ഇൻഫോസിസിന്റെ ഒരേ കമ്പനിയിലാണ് ജോലി ചെയ്തത്. ചാലക്കുടിയിൽ ജനിച്ചുവളർന്ന അഭയകുമാർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷന് ശേഷം എം.സി.എയും എം.ബി.എയും കഴിഞ്ഞാണ് കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കി സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചത്. വർഷങ്ങളായി മലയാളം ബ്ലോഗിൽ അഭയകുമാർ എഴുതാറുണ്ട്.

അനിൽ കുര്യനാവട്ടെ തമിഴ്നാട്ടിലെ ഈറോഡ് കെ.എസ്.ആർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയശേഷം ടാറ്റ കമ്പനിയിൽ(ടി.സി.എസ്) 18 വർഷം ജോലി ചെയ്തു. അമേരിക്കയിലും, ഇംഗ്ലണ്ടിലും ജോലി ചെയ്ത് അനിൽ കുര്യൻ ഇപ്പോൾ ഐ.ടി കൺസൾട്ടന്റാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത മോളി ആന്റി റോക്സ് എന്ന ചിത്രത്തിൽ സ്ക്രിപ്റ്റിന്റെ മേൽനോട്ടവുമായി അനിൽ കുര്യനുമുണ്ടായിരുന്നു. ബ്ലോഗിൽ സിനിമകളെക്കുറിച്ചുള്ള റിവ്യൂ എഴുതാറുണ്ട്.

ഇരിങ്ങാലക്കുടയിൽ ചിത്രീകരണം നടക്കുന്ന കൊച്ചമ്മിണീസ് ഹോസ്പിറ്റൽ എന്ന സിനിമയുടെ സെറ്റിലാണ് ഇവരെ കണ്ടത്. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ അഭയകുമാർ അനിൽകുര്യൻ കൂട്ടുകെട്ടിന്റെ തിരക്കഥാരചനയുടെ വഴികളിലൂടെ നമുക്ക് കടന്നുചെല്ലാം..

This story is from the July 16, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 16, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
Nana Film

മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ

സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ

time-read
2 mins  |
January 1-15, 2025
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 mins  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024