ചാലക്കുടി എന്ന് പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ ഓർമ്മയിലെത്തുന്ന ആദ്യമുഖം കലാഭവൻ മണിയുടേതാണ്. തനിക്ക് മുന്നിൽ കൈനീട്ടിയെത്തുന്ന ഒരാളെയും വെറും കയ്യാൽ മടക്കിയയയ്ക്കാത്ത ചാലക്കുടിക്കാരുടെ സ്വന്തം ചങ്ങാതി കലാഭവൻ മണി യാത്ര പറയാതെ പോയി മറഞ്ഞിട്ട് ഏഴു വർഷം തികയുന്നു. ഓട്ടോ ഡ്രൈവറായും മരംകയറ്റക്കാരനായും ചുമട്ടുതൊഴിലാളിയായും ജീവിതത്തെ തൊട്ടറിഞ്ഞ കരുത്തിൽ നിന്നാണ് സിനിമയിലേക്കുള്ള ചുവടുമാറ്റം. കൈപിടിച്ച് കയറ്റാനും ഉപദേശങ്ങൾ നൽകാനും ഒരു ഗോഡ്ഫാദറില്ലാതെ മലയാള സിനിമയിലും തമിഴിലും തെലുങ്കിലും സ്വതഃ സിദ്ധമായ ശൈലിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കലാകാരൻ. സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെല്ലാം തന്റെ ബോണസാണെന്ന് മണി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഫോക്ലോർ സംഗീതത്തിൽ ഒരുപാട് പ്രതിഭകളുണ്ടെങ്കിലും നാടൻപാട്ടിനെ ഇത്രയധികം ജനകീയമാക്കിയതിൽ കലാഭവൻ മണിക്കുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ നാടൻപാട്ടുകൾക്ക് ഇത്രയധികം ഭംഗിയുണ്ടെന്ന് മണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ അടുത്തറിഞ്ഞത്. സാധാരണക്കാരിൽ വെറും സാധാരണക്കാരനായാണ് ഈ അതുല്യകലകാരൻ ജനമനസ്സുകളിൽ നിറഞ്ഞുനിന്നത്. അതു കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയുടെ കനലെരിയുന്നുണ്ട്.
This story is from the April 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക