പടവുകൾ താണ്ടി ഇരട്ടയിലേക്ക്..
Nana Film|April 16-30, 2023
ഞെട്ടിത്തരിച്ച മനസ്സുമായിട്ട് മാത്രമേ നമുക്ക് ഇരട്ട എന്ന സിനിമ കണ്ടിറങ്ങാൻ കഴിയു. ഒരുതരം മരവിപ്പും വല്ലാതൊരു ഭാരവും മനസ്സിൽ നിന്ന് വിട്ടു പോകാൻ തന്നെ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവരും. സിനിമയുടെ ഒരു ഘട്ടത്തിലും ആദ്യസിനിമയെന്ന് തോന്നിക്കാത്ത കയ്യടക്കം കാണിച്ചു കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ. ആദ്യസിനിമ ചെയ്യാൻ നടത്തിയ യാത്രകളെക്കുറിച്ച് സംവിധായകൻ രോഹിത് എം.ജി.കൃഷ്ണൻ നാനയോട് സംസാരിക്കുന്നു.
പി.ജി.എസ്. സുരജ്
പടവുകൾ താണ്ടി ഇരട്ടയിലേക്ക്..

 ഒരു നവാഗതനായ താങ്കൾ എങ്ങനെയാണ് ജോജു ജോർജ്ജിലേയ്ക്കും നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ടിലേയ്ക്കും എത്തുന്നത്?

ഞാൻ 2012 മുതൽ സിനിമയിൽ എത്തിപ്പെടാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ട്. എല്ലാ പേരേയും പോലെ ഷോർട്ട് ഫിലിമുകളിലൂടെയായിരുന്നു തുടക്കം. മൊബൈലിൽ ഒക്കെ ഷൂട്ട് ചെയ്ത പല ഫിലിമുകളും പിന്നീട് കണ്ടുനോക്കുമ്പോൾ വലിയ തൃപ്തി തോന്നാത്തതു കൊണ്ട് ഡിലീറ്റ് ചെയ്യുമായിരുന്നു. ആ സമയത്ത് സിനിമയിൽ സംവിധാനസഹായി ആവാൻ വേണ്ടി പലരോടും അവസരം ചോദിച്ചിരുന്നു. ആരും ഒപ്പം കൂട്ടിയില്ല. സിനിമയിൽ അന്നെനിക്ക് പരിചയമുള്ള ആളുകൾ വളരെ കുറവായിരുന്നു. പിന്നീട് ഒരു ജോലിക്ക് കയറിയിട്ട് സിനിമയ്ക്ക് വേണ്ടി ശ്രമിക്കാം എന്ന് വിചാരിച്ചു. അങ്ങനെ 2014 ൽ ഒരു ജോലിക്ക് കയറി. ജോലിക്ക് കയറി ശമ്പളം ഒക്കെ കിട്ടിയപ്പോൾ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. സംവിധായകൻ തരുൺ മൂർത്തിയായിരുന്നു ഇന്ന് ഇന്നലെ എന്ന പേരിൽ പുറത്തിറങ്ങിയ ആ ഷോർട്ട് ഫിലിമിലെ നായകൻ. തരുൺ മൂർത്തിയും ഞാനും കോളേജിൽ ഒരുമിച്ചായിരുന്നു. പതിനേഴോളം ഷോർട്ട് ഫിലിം ഫെസ്റ്റിലുകളിൽ ആ ഫിലിമിന് അവാർഡ് ലഭിച്ചു. നമ്മൾ ചെയ്യുന്നത് എവിടെയൊക്കെയോ വർക്ക് ആകുന്നുണ്ട് എന്ന് തോന്നി. ആ ഫിലിം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടപ്പോൾ വീണ്ടും ഒന്നുരണ്ട് ഷോർട്ട് ഫിലിമുകൾ കൂടി ചെയ്തു. ഇതിനിടയിൽ ഞാൻ സിനിമയ്ക്ക് വേണ്ടി തിരക്കഥകൾ എഴുതുന്നുണ്ടായിരുന്നു. എഴുതിയ തിരക്കഥകളും കൊണ്ട് പലരേയും കണ്ടു. തിരകഥകൾ ആദ്യം സുഹൃത്തുക്കളുടെ ഇടയിലാണ് പറയുന്നത്. കഥ കേട്ട് പലരും നല്ല അഭി പ്രായം പറഞ്ഞു. ചിലര് ഇത് എന്ത് കഥയാടാ എന്ന് ചോദിച്ചു. 2015-16 കാലത്ത് എഴുതിയ ഒരു കഥ പറഞ്ഞ ഭൂരിഭാഗം പേർക്കും ഇഷ്ടമായി. കൊച്ചിയിൽ ഫഡേ ഹൗസിന്റെ ഓഫീസ് ഒക്കെ തപ്പിപ്പിടിച്ചു പോയി കഥ പറഞ്ഞു. കഥ അവർക്ക് ഇഷ്ടമായി. തിരക്കഥ എഴുതാൻ പറഞ്ഞു. അങ്ങനെ ആ കഥ ഞാൻ തിരക്കഥയാക്കി എഴുതുന്ന സമയത്താണ് മലയാളത്തിൽ അതേ കഥയുമായി മറ്റൊരു സിനിമ ഇറങ്ങിയത്. അവിചാരിതമായി സംഭവിച്ചതാകാം.

This story is from the April 16-30, 2023 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 16-30, 2023 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
Nana Film

നിഗുഢതകൾ നിറഞ്ഞ ചിത്തിനി

\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
തണുപ്പിന്റെ കാഴ്ചകൾ
Nana Film

തണുപ്പിന്റെ കാഴ്ചകൾ

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.

time-read
1 min  |
October 1-15, 2024
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
Nana Film

വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...

ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു

time-read
3 mins  |
October 1-15, 2024
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
Nana Film

മോഹവും ലക്ഷ്യവും ആർദ്ര മോഹൻ

ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്

time-read
1 min  |
October 1-15, 2024
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
Nana Film

അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!

പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.

time-read
2 mins  |
October 1-15, 2024
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
Nana Film

കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..

അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ

time-read
2 mins  |
October 1-15, 2024
കപ്പ്
Nana Film

കപ്പ്

സ്വപ്നങ്ങൾ പൂവണിയുമോ?

time-read
2 mins  |
October 1-15, 2024
പുഷ്പകവിമാനം
Nana Film

പുഷ്പകവിമാനം

കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 mins  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 mins  |
September 1-15, 2024