സ്നേഹം നിറഞ്ഞ പ്രേമലു
പ്രേമലു എന്റെ മൂന്നാമത്തെ സിനിമയാണ്. സിനിമ വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും സൗത്ത് ഇന്ത്യ മുഴുവൻ ഹിറ്റടിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ല ടീമായിരുന്നു. ഒരുപക്ഷേ ക്യാമറയ്ക്ക് പുറത്തും നല്ല ബോണ്ടിംഗ് ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതു കൊണ്ടാകാം നന്നായി അഭിനയിക്കാനായത്. പിന്നെ നസ്സിനെയും സംഗീതേട്ടനെയും(അമൽ ഡേവിസ്) നേരത്തെ പരിചയമുണ്ടായിരുന്നു. പൂവൻ സിനിമയുടെ ഷൂട്ടിന് ഒരു ദിവസം നസ്സിനും ഉണ്ടായിരുന്നു. തണ്ണീർമത്തനിൽ സ്പോട്ട് എഡിറ്ററായിരുന്നു സംഗീതേട്ടൻ. ആ സമയം തൊട്ടുള്ള പരിചയം ഇവർ തമ്മിലുണ്ട്. പ്രേമലുവിൽ കൂടുതൽ കോമ്പിനേഷൻ മമിതയുമായി ആയിരുന്നു. പ്രായത്തിൽ എന്നെക്കാൾ ചെറുതാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ എക്സ്പീരിയൻസുണ്ടല്ലോ. നേരത്തെ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമായ ഇവരൊക്കെ എങ്ങനെയാകും എന്നെ സ്വീകരിക്കുക എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ ടെൻഷനൊക്കെ വെറുതെയായിരുന്നു. ഏറെനാളായി പരിചയം ഉണ്ടായിരുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് മമിത എന്നെ പരിഗണിച്ചത്. ബോൾഡായ പെൺകുട്ടിയാണവൾ.
ഷൂട്ടിംഗിന് കുറച്ചുദിവസം മുൻപ് ആക്ടിംഗ് വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവരും തമ്മിൽ നല്ലൊരു ബന്ധം രൂപപ്പെട്ടു. കുറച്ച് സീനുകൾ റിഹേഴ്സൽ ചെയ്തു നോക്കി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പല സീനുകളും എടുത്തത്. ഹൈദരാബാദിൽ എത്തിയപ്പോഴേയ്ക്കും ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായി. ഞാനും മമിതയും മീനാക്ഷിയും ഒരുമിച്ചായിരുന്നു താമസിച്ചത്. മറ്റൊരു റൂമിൽ നസ്സിനും ശ്യാം ഏട്ടനും(ആദി) സംഗീത് ഏട്ടനും ഒരുമിച്ചായിരുന്നു. ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടും. പിന്നെ ഫുഡ് ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അടിച്ചുപൊളിക്കും. ഇതായിരുന്നു പതിവ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്.
സിനിമ ഹിറ്റടിച്ചതിന്റെ ത്രിൽ
This story is from the May 16-31, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 16-31, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക