മണ്ണിൽ നിന്നുയർന്ന് താരമായി മാറിയവരോട് തമിഴകത്തിനെന്നും ഒരിഷ്ടക്കൂടുതലുണ്ട്. അവരുടെ കഥകൾ കേൾക്കാനും പറയാനും മക്കൾക്കെന്നും ആവേശമാണ്. ജീവിതംകൊണ്ടും സിനിമകൊണ്ടും കോളിവുഡിനെ അമ്പരപ്പിച്ചവരുടെ പട്ടികയിൽ ഇന്ന് അവർ വിജയ് സേതുപതിയുടെ പേരും എഴുതിച്ചേർത്തിരി ക്കുന്നു.
ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി മക്കൾ സെൽവൻ എന്ന ബ്രാൻഡായി മാറിയ കഥ, സിനിമാക്കഥകളേക്കാൾ നാടകീയത നിറഞ്ഞതാണ്. അതിൽ ആക്ഷനും കോമഡിയും സെന്റിമെന്റ്സും റൊമാൻസുമൊക്കെയുണ്ട്.
ജീവിച്ച ജീവിതമാണോ അഭിനയിച്ച കഥാപാത്രങ്ങളാണോ അയാളെ കൂട്ടത്തിലൊരാളാക്കുതന്ന് ചോദിച്ചാൽ സംശയമാകും. വിജയ് സേതുപതി സിനിമയിലെന്നപോലെ പുറത്തും പ്രിയപ്പെട്ടവനാകുന്നു. ക്യാമറയ്ക്കു മുന്നിൽ പ്രകടനമികവിന്റെ അങ്ങേയറ്റമെങ്കിൽ ക്യാമറയ്ക്ക് പിന്നിൽ സ്വാഭാവികതയുടെ ആൾരൂപം. ആരുടെയും തോളിൽ കൈയിടാൻ മടിയില്ലാത്ത, ജീവിതത്തെക്കുറിച്ച് ഫിലോസഫിക്കലായി സംസാരിക്കുന്ന, പാസമുള്ള തമിഴൻ.
“അയാളെ കാണുമ്പോൾ എനിക്ക് വീട്ടിലെ പയ്യനെ പോലെ തോന്നും. എനിക്ക് മാത്രമല്ല, സിനിമ കാണുന്ന, അയാളെ അടുത്തറിയുന്ന ഏതൊരാൾക്കും അങ്ങനെയേ തോന്നൂ. നമ്മളിലൊരാളാണ് ആ രംഗം അഭിനയിക്കുന്നതെന്ന് സേതുപതിക്ക് മക്കൾ സെൽവൻ എന്ന വിശേഷണം നൽകിയ സംവിധായകൻ സീനു രാമസ്വാമിയുടെ വാക്കുകളാണിത്. സെൽവം എന്ന് തമിഴിൽ പറഞ്ഞാൽ മലയാളത്തി മകൻ അല്ലെങ്കിൽ സ്വത്ത് എന്നാണ് അർഥം. സേതുപതി ജനങ്ങളുടെ സ്വത്താകുന്നു.
സിനിമയ്ക്കും സ്വത്താണ് സേതുപതി. ഒരുക്കിയെടുക്കാത്ത ശരീരം, അലസമായി തോന്നുന്ന ചലനങ്ങൾ, അടഞ്ഞ ശബ്ദത്തിൽ നിരയൊപ്പിച്ചുവരുന്ന തമിഴ് സ്വന്തമായൊരു സ്റ്റൈൽ ഇതിനോടകം നിർമിച്ചുകഴിഞ്ഞു. തിരഞ്ഞെടുത്ത സിനിമകളും ചെയ്ത കഥാപാത്രങ്ങളും അങ്ങനെ തന്നെ. "പിസയിലെ മൈക്കിൾ, ധർമദുരൈ, സൂപ്പർ ഡീലക്സി'ലെ ശിൽപ, വിക്രം വേദ’യിലെ വേദ, മാസ്റ്ററിലെ ഭവാനി, ‘വിക്ര'ത്തിലെ സന്ദനം... വൈവിധ്യങ്ങൾക്ക് എത്രവേണം ഉദാഹരണങ്ങൾ.
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ