പത്താം ക്ലാസിലെത്തിയപ്പോൾ പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ സ്റ്റോപ് മെമ്മോ നൽകുന്നതുവരെ മുയലും കോഴിയുമൊക്കെ കോട്ടയം ഏഴാച്ചേരി പാറേമാക്കൽ വീട്ടിൽ ജോസിന്റെ കൂട്ടുകാരായിരുന്നു. പിന്നീട് എംസിഎ പാസായി നാട്ടിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്തപ്പോഴും ആ ഇഷ്ടം വിട്ടുപോയില്ല. അതുകൊണ്ടാണ് 10 വർഷം മുൻപ് യുകെയിൽ നിന്നു തിരിച്ചെത്തി കൊച്ചിയിൽ ജോലി ചെയ്യുമ്പോൾ ജോസ് 30 ബിവി 380 കോഴികളെ വളർത്തിത്തുടങ്ങിയത്. വൈകാതെ കാടവളർത്തലും തുടങ്ങി. അവയും 300 എണ്ണം മാത്രം. കാടമുട്ടയും കോഴിമുട്ടയുമൊക്കെ തുടക്കത്തിൽ തൊട്ടടുത്ത രാമപുരം ടൗണിൽ തന്നെ വിറ്റു തീർന്നു. സ്വയം നിർമിച്ച ഷെഡിലെ പ്രതി ദിന ഉൽപാദനം 3000 കാടമുട്ടയിലേക്ക് വളരാൻ ഏതാനും വർഷമേ വേണ്ടിവന്നുള്ളൂ. മുട്ടയുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപ പട്ടണങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് എത്തിച്ചു തുടങ്ങി.
ഒരു ദിവസം പ്രായമായ കാടക്കഞ്ഞുങ്ങളെ 28 ദിവസം വളർത്തി വിൽക്കുന്ന സംരംഭമായിരുന്നു അടുത്തത്. മുട്ടവണ്ടിയിൽ തന്നെ കാടക്കുഞ്ഞുങ്ങളുടെ വിതരണവും നടന്നതിനാൽ അധികച്ചെലവ് വേണ്ടിവന്നില്ല. ജോലിയിൽ തുടർന്നുകൊണ്ടാണ് ജോസിന്റെ സംരംഭം ഇത്രയും വളർന്നത്. കാടക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചാലെന്താണെന്നായി ചിന്ത. സ്വന്തമായി വിരിയിക്കുമ്പോൾ ഒരു കുഞ്ഞിനു ചെലവ് 3 രൂപയോളം കുറയുമെന്നു ജോസ്.
ആഴ്ചയിൽ 6000 കാടമുട്ട വിരിയുന്ന ഇൻകുബേറ്റർ വാങ്ങി സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നതും കൊറോണ വന്നതും ഏറക്കുറെ ഒന്നിച്ചായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളമാകെ കാടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി. എല്ലാവരും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ പൊലീസിന്റെ അനുമതിയോടെ ജില്ലതോറും കോഴിക്കുഞ്ഞുങ്ങളെയും കാടക്കുഞ്ഞുങ്ങളെയും എത്തിച്ചു.
ഇന്ന് പൗൾട്രിമേഖലയിൽ ജോസിനു 4 സംരംഭങ്ങൾ മുട്ടക്കാട വളർത്തൽ, 28 ദിവസം വളർത്തിയ 2000 മുട്ടക്കാടകളുടെ വിതരണവും വിപണനവും, ഇൻഡ് ബ്രൗൺ പൂവൻകോഴികളെ രണ്ടര മാസം (75 ദിവസം) വളർത്തി നാടൻ കോഴിയിറച്ചിക്കായി നൽകൽ. ഒപ്പം നാടൻകോഴി, ഗിനി, ടർക്കി എന്നിവയെ 40 ദിവസം വളർത്തി വിൽക്കലും.
This story is from the March 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം