ഇരിങ്ങാലക്കുട, അവിട്ടത്തൂർ, അപൂക്കൻ തരകൻപറമ്പിൽ ആനി സെബാസ്റ്റ്യന്റെ വീടിന്റെ പൂമുഖത്ത് എന്നും പൂക്കളുടെ പൂരമാണ്. നൂറുകണക്കിന് ഓർക്കിഡുകളും നാനാജാതി വള്ളിച്ചെടികളുമെല്ലാം കുലകുത്തി പൂവിട്ടുനിൽക്കുന്നത് ഏത് ഉദ്യാന പ്രേമിയുടെയും മനസ്സിനു കുളിരേകും കാഴ്ചയാണ്.ആനിക്കു പൂച്ചെടികളോടുള്ള പ്രണയം പൂത്തുവിടർന്നതാണ് ഈ വർണ വിസ്മയം.
ഓർക്കിഡുകളും വള്ളിച്ചെടികളും മാത്രമായി വേറിട്ട രീതിയിൽ ഒരുക്കിയതാണ് ഈ ഉദ്യാനം. പേരക്കുട്ടികൾക്ക് ഓടിച്ചാടിക്കളിക്കാൻ ഉദ്യാന മധ്യേ ആവശ്യത്തിനു സ്ഥലം നൽകി അരികിൽ ചട്ടികളിലാണ് ഓർക്കിഡ് ചെടികൾ വളർത്തുന്നത്. വള്ളിച്ചെടികളാവട്ടെ, പ്രത്യേകം തയാറാക്കിയ ട്രെല്ലിസിലും പെർഗോളയിലും.
ഡെൻഡ്രോബിയം, മൊക്കാറ, ടെ റേറ്റ് വാൻഡ, ബാസ്കറ്റ് വാൻഡ, ഫലനോപ്സിസ്, അസ്കോ സെൻട്രം തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും ആനിക്കു കൂടുതൽ പ്രിയം ഡെൻഡ്രോബിയത്തോടാണ്. ഉദ്യാനത്തിന് ഇത്ര കണ്ട് മോടി നൽകുന്നതും ഇരുനൂറിലേറെ ഇനങ്ങളിലുള്ള രണ്ടായിരത്തോളം ഡെൻഡ്രോബിയങ്ങളാണ്.ഈ ശേഖരത്തിൽ ലെസിയാൻ, കോംപാക്റ്റം, ഡോൺമാരി വർഗങ്ങളിലെ വിവിധ ഇനങ്ങളും ഉൾപ്പെടുന്നു. ഇവയിൽ ലെസിയന്ത്രയാണ് മറ്റു ഡെൻഡ്രോബിയം ഇനങ്ങളെ അപേക്ഷിച്ച് നന്നായി പൂവിടുന്നതും ചെടിയിൽ പൂക്കൾ കൂടുതൽ നാൾ കൊഴിയാതെ നിൽക്കുന്നതും. ഓർക്കിഡ് ചെടികൾ എല്ലാം നേരിട്ടുള്ള വെയിലിനോടും മഴയോടും പൊരുത്തപ്പെട്ട് കരുത്തോടെ വളരുന്നു.
This story is from the March 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം