നിലവിൽ 3 മാസത്തിനുമേൽ പ്രായമുള്ള വാഴകളിൽ കൂമ്പ് പകുതി മാത്രം വിരിയുക, വെള്ളക്കൂമ്പ് വരിക, കൂമ്പില വളഞ്ഞു നിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ വ്യാപകം. ചൂടിനെ പ്രതിരോധിക്കുന്നതിനു സഹായിക്കുന്ന കാത്സ്യം മതിയാകുന്നില്ലെന്ന വിവരം വാഴ ഈ ലക്ഷണങ്ങളിലൂടെ അറിയിക്കുകയാണ്. പരിഹാരമായി കാത്സ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വാഴ മുഴുവൻ നന്നായി വീഴത്തക്കവിധം തളിക്കുക. പുതുതലമുറയിൽ പെട്ട ഏതെങ്കിലും നോൺ അയോണിക് അഡ്ജുവന്റ്സ് ' (ലായനി ഇലകളിൽ നന്നായി പരക്കുന്നതിനായി ചേർക്കുന്ന അയോൺ രഹിത ചേരുവ) ഒരു മില്ലി വീതം 4 ലീറ്റർ വളം ലായനിയിൽ ചേർത്ത് വാഴ മുഴുവൻ നന്നായി നനയുന്ന വിധമാണ് സ്പ്രേ ചെയ്യേണ്ടത്.
അടുത്ത ഓണകൃഷിക്കു വിത്തിനായി മാതൃവാഴകൾ തിരഞ്ഞെടുക്കൽ ആരംഭിക്കാം. വൈറസ് രോഗലക്ഷണമൊന്നുമില്ലാത്ത, കാളാമുണ്ടന് അധികം നീളമില്ലാത്ത, 6-8 പടല കായ്കളോടു കൂടിയ കുലകളുണ്ടായ വാഴയുടെ സൂചിക്കന്നുകൾ നടുന്നതിനായി എടുക്കാം.
മഞ്ഞൾ
കള നീക്കിയ ശേഷം നാനോ DAP 2 മില്ലിയും സൾഫേറ്റ് ഓഫ് പൊട്ടാഷ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും നൽകുന്നത് വളർച്ചയ്ക്കു നന്ന്.
കുരുമുളക്
ദ്രുതവാട്ടമുള്ള പ്രദേശങ്ങളിൽ മുൻകരുത ലായി ചുവടുഭാഗത്തെ മണ്ണിന്റെ അമ്ലത പി എച്ച് 6.5-7 ന് അടുത്ത് എത്തിക്കുക. അമ്ലത പരിശോധിച്ചശേഷം ഇതിനായി ആവശ്യമായ അളവിൽ കുമ്മായവ ചേർക്കുക. പല സ്ഥലങ്ങളിലും സിങ്കിന്റെ കുറവു കാണുന്നുണ്ട്. ഇരുമ്പ് ഇല്ലാത്ത സിങ്ക്, മഗ്നീഷ്യം മിശ്രിതം ചെയ്യുന്നത് പരിഹാരമാണ്.
മാംഗോസ്റ്റിൻ
ഈ വർഷം ഇപ്പോൾ മാംഗോസ്റ്റീനിൽ സൂക്ഷ്മ മൂലകമായ സിങ്കിന്റെ കുറവ് വ്യാപകമായി കാണുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനു നടപടിയെടുക്കാത്ത എല്ലാ തോട്ടങ്ങളിലും തന്നെ ഈ കുറവു കാണുന്നു. ഇതു പരിഹരിക്കുന്നതിനുള്ള മാസാദ്യം തന്നെ നൽകുക.
This story is from the September 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം