നെതർലൻഡ്സിലെ പ്രശസ്തമായ വാിഗൺ സർവകലാശാലയിൽനിന്നു പ്ലാന്റ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ മിടുക്കി, ഇറക്കുമതി ചെയ്ത നൂറോളം ഇനം ഫലനോപ്സിസ് ഓർക്കിഡുകളുടെയും ഒട്ടേറെ അകത്തളസസ്യങ്ങളുടെയും വമ്പൻ ശേഖരത്തിനുടമ, സർവോപരി ഇരുപത്തഞ്ചാം വയസ്സിൽ 9 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക- ഇങ്ങനെ ശ്രദ്ധ പാട്ടീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്ന കാര്യങ്ങൾ പലതുണ്ട്. സർക്കാർ ഉദ്യോഗത്തിനായി കൃഷി പഠിക്കുന്നവരുടെ നാട്ടിൽ അറിവിനെ സംരംഭമായും സമ്പത്തായും മാറ്റുന്ന തെങ്ങനെയെന്ന് കാണിച്ചുതരുന്ന ഈ സംരംഭകയ്ക്കായി രുന്നു ഇത്തവണ മികച്ച ഹൈടെക് കൃഷിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം.
ഓർക്കിറോയ്ഡ്സ് എന്നാണ് തിരുവനന്തപുരം മേൽ തോന്നയ്ക്കലിലുള്ള ഈ സംരംഭത്തിന്റെ പേര്. ഓർക്കിഡുകളും അറോയ്ഡ് വർഗത്തിൽപെട്ട അലങ്കാരസസ്യങ്ങളും തിങ്ങിയ 5 പോളി ഹൗസുകളാണ് ഇവിടെയുള്ളത്. 2500ൽ ഏറെ ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളിൽ പെട്ട ആയിരക്കണക്കിന് അകത്തളച്ചെടികളും ഓർക്കിഡു കളും വളരുന്നു. ഉഷ്ണമേഖലയ്ക്കു യോജിച്ച് അകത്തള ഇനങ്ങളുടെ പോട്ട് പ്ലാന്റ്സാണ് ഓർക്കിറോയ്ഡ്സിലെ പ്രധാന ഉൽപന്നം.
ഓർക്കിറോയ്ഡിസിലെ പോളിഹൗസ് കൂടാരങ്ങളിലുണ്ട്. ഫിലോഡൻഡാൺ, സാൻസിവേരിയ, അഗ്ലോനിമ, ഇസഡ് പ്ലാന്റ് എന്നിങ്ങനെ നൂറുകണക്കിന് ഇൻഡോർ ഫോളിയേജ് പ്ലാന്റുകൾ, ഇറക്കുമതി ചെയ്ത ഫലനോപ്സിസ് ഓർക്കിഡുകളുടെ 98 ഇനഭേദങ്ങൾ. ഒന്നരക്കോടിയോളം രൂപ മുതൽ മുടക്കുള്ള ഈ ഫാമിൽ അകത്തള സസ്യപ്രേമികൾക്ക് വേണ്ടതിലേറെ ഇനവൈവിധ്യം കണ്ടത്താനാകും. അതും ഉന്നത നിലവാരമുള്ള ചെടികൾ.
കേരളത്തിലെ ഉദ്യാനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട അകത്തളച്ചെടികൾ ഏറ്റവും മികച്ച നിലവാരത്തിൽ ലഭ്യമാക്കാനാണ് ഓർക്കിറോയ്ഡ്സ് ശ്രമിക്കുന്നതെന്ന് ശ്രദ്ധ പറയുന്നു. പോളിഹൗസിലെ നിയന്ത്രിത സാഹചര്യത്തിൽ ഏറ്റവും മികച്ച പരിചരണം നൽകിയാണ് ചെടികൾ വളർത്തുന്നത്. അവയിൽ മുറിവോ ചതവോ പാടുകളോ പൊടിയോ മണ്ണോ ഉണ്ടാവില്ല. ചെടി വാങ്ങുന്ന അന്നു തന്നെ ഉപയോക്താക്കൾക്കു വീടിന്റെ അകത്തളങ്ങൾ അഴകുറ്റതാക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ ചെടിയും പരിചരിക്കുന്നത്.
This story is from the December 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും