മരങ്ങളിൽ കയറി ഗ്രാമ്പൂ പറിച്ചെടുക്കുന്നതിനൊപ്പം ഗ്രാമ്പൂക്കർഷകർ നേരിടുന്ന വെല്ലുവിളിയാണ് പൂക്കൾ അടർത്തിയെടുക്കൽ. പറിച്ചെടുത്ത പൂക്കൾ അടർത്തി മൊട്ടും തണ്ടും വേർപെടുത്തുന്നത് സ്ത്രീത്തൊഴിലാളിക ളാണ്. ഇതിനു ഭാരിച്ച കൂലിച്ചെലവ് വരും. മാത്രമല്ല, സീസ ണിൽ തൊഴിലാളികളെ കിട്ടാനും പ്രയാസം. പറിച്ചെടുക്കു ന്ന ഗ്രാമ്പൂക്കുലകൾ പിറ്റേന്നുതന്നെ അടർത്തിയെടുത്ത് ഉണക്കാനിടണം. പിന്നീടാകട്ടെയെന്നുവച്ചാൽ ഗുണമേന്മ കുറയും. പൂവ് വിടർന്നു പോയാൽ വിലയും കുറയും.
ഗ്രാമ്പൂക്കുലകൾ അടർത്തിയെടുക്കാൻ പ്രയാസപ്പെ ടുന്ന കർഷകർക്ക് അനുഗ്രഹമാവുകയാണ് ഒരു യുവ കർ ഷകൻ രൂപകൽപന ചെയ്ത ക്ലോവ് സെപ്പറേറ്റർ മെഷീൻ. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിൽ വട്ടിപ്പനയിലെ ഇല്ലിക്കൽ ഷൈൻ ജോസഫ് 8 വർഷത്തെ നിരീക്ഷണ പരീ ക്ഷണങ്ങൾക്കു ശേഷമാണ് യന്ത്രം നിർമിച്ച് വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നത്. ഒന്നേകാൽ മീറ്റർ നീളവും അര മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവുമുള്ള യന്ത്രം പ്രവർത്തിപ്പിക്കാൻ കുറച്ചു സ്ഥലം മാത്രം മതി. ഒരു എച്ച്പി മോട്ടറിൽ പ്ര വർത്തിക്കുന്ന ഇതിന്റെ മുകൾഭാഗത്തെ സ്റ്റോറേജിൽ പറിച്ചെടുക്കുന്ന പൂവുകൾ ഇലകൾ മാറ്റി ഇടണം. യന്ത്രം ഓൺ ചെയ്താൽ പൂക്കൾ റോട്ടറിലേക്ക് കൈകൊണ്ടു നീക്കിയിടണം. റോട്ടർ കറങ്ങുന്നതോടെ പൂക്കളും ഞെടുപ്പും വേർപെട്ട് കലക്ഷൻ ടാങ്കിലെ വെള്ളത്തിലേക്കു വീഴും. ഇങ്ങനെ വേർപെട്ടുവരുന്ന പൂക്കൾ കോരിയെടുത്ത് ഉണക്കാം. ഒരു മണിക്കൂറിൽ 200 കിലോ പൂക്കൾ അടർത്തിയെടുക്കാമെന്നു ഷൈൻ.
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും