റബർവിപണിയിലെ ഉണർവ് കാണുമ്പോൾ കർഷകർ പ്രതീക്ഷയോടെ ചോദിക്കുന്നു. എന്താണ് സംഭവിക്കുന്നത്? പുതുവർഷത്തിൽ നല്ല മാറ്റങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ടോ? കാത്തിരിക്കണമെന്നു തന്നെയാണ് സൂചനകൾ. രാജ്യാന്തര വിപണിയിൽ അടുത്ത കാലത്തുണ്ടായ വിലവർധനയ്ക്കു പിന്നിലെ ഒരു പ്രധാന ഘടകം മുഖ്യ ഉൽപാദകരായ തായ്ലൻഡിലെ റബർ ഉൽപാദനത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ വർഷം ജൂൺ മുതൽ അമിതമായ മഴമൂ ലം അവിടെ ഒട്ടേറെ ടാപ്പിങ് ദിനങ്ങൾ നഷ്ടമായി. മാത്രമല്ല, 4 വർഷമായി തായ്ലൻഡിലെ ഒന്നരലക്ഷം ഹെക്ടറോളം സ്ഥലത്ത് ഫംഗസ് മൂലമുണ്ടാകുന്ന ഒരുതരം ഇലപ്പുള്ളി രോഗം വ്യാപകമാണ്. രോഗബാധിതമായ മരങ്ങളിൽ ഉൽപാദനം 2-3 വർഷത്തേക്കു കുറയുന്നതും അവിടെ ഉൽപാദനം താഴാൻ കാരണമായിട്ടുണ്ട്. കാലാവസ്ഥ മാറ്റം മൂലമുള്ള ഇത്തരം പ്രശ്നങ്ങൾക്കൊപ്പം വിലയിടിവും കൂടിയായപ്പോൾ ഏതാനും വർഷങ്ങൾക്കിടയിൽ തായ്ലൻഡിലെ 2.3 ലക്ഷം ഹെക്ടറോളം റബർ തോട്ടങ്ങൾ മറ്റു വിളകളിലേക്കു മാറി. മറ്റൊരു വിഭാഗം കർഷകർ ടാപ്പിങ് പരിമിതപ്പെടുത്തുകയും ചെയ്തു. ഇക്കാരണങ്ങളാൽ തായ്ലൻഡിലെ ഗ്രാമവിപണികളിലെത്തുന്ന റബറിന്റെ അളവ് 10-15 ശതമാനത്തോളം കുറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തായ്ലൻഡ് റബറിനു വില ഉയർന്നുനിൽക്കുകയാണ്. ഉയർന്ന വില മൂലം മത്സരക്ഷമത കുറഞ്ഞതിനാൽ അവിടത്തെ റബർ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തനം മന്ദീഭവിപ്പിച്ചു. ഇത് 2023ൽ തായ്ലൻഡിൽനിന്നുള്ള റബർ കയറ്റുമതി 9.3% കുറയാനിടയാക്കി.
This story is from the February 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും