പാലക്കാട് കിഴക്കഞ്ചേരി കോമട്ടിക്കുളമ്പിലുള്ള പ്ലാവുതോട്ടത്തിൽ രാവിലെ തന്നെയുണ്ട് സന്ദർശകർ. അവധിക്കു നാട്ടിലെത്തിയ പ്രവാസികളാണ് പലരും. നിലയ്ക്കാതെ വീശുന്ന പാലക്കാടൻ കാറ്റ് ആസ്വദിച്ച് വിശാലമായ പ്ലാവുതോട്ടത്തിലൂടെ നടന്ന് ഇഷ്ടപ്പെട്ട ചക്ക വിളവെടുക്കുകയാണവർ. മൂപ്പെത്തിയ ചക്കകൾ ചൂണ്ടിക്കാണിച്ച് തോട്ടമുടമ രാജഗോപാലൻ ഒപ്പമുണ്ട്.
5 എക്കറിൽ 600 പ്ലാവുകൾ വളരുന്ന ഈ കൃഷിയിടത്തിൽ നിന്ന് അങ്ങേയറ്റം ആഹ്ലാദത്തോടെ രാജഗോപാലൻ പറയുന്നു: “പ്ലാവുകൃഷി ഇത്ര വിജയമാകുമെന്നു പ്രതീക്ഷിച്ചതല്ല”. ചക്ക വാങ്ങാനെത്തിയവരിൽ ഒരാളായ എൽദോ ഇട്ടനും സന്തോഷം: “സീസൺ കാത്തിരിക്കേണ്ടാ, ചക്ക പഴവും ചക്കപ്പുഴുക്കുമൊക്കെ ആഗ്രഹിക്കുന്ന സമയത്തു കഴിക്കാം, എൽദോ പറയുന്നു.
ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഒരുപോലെ ഡിമാൻഡ് ഉണ്ട് ചക്കയ്ക്ക്. എന്നാൽ, ചക്കവിപണി ഏതാണ്ടു പൂർണമായും ഇടനിലക്കാരുടെ കയ്യിലാണ്. അതേ സമയം 'ചക്കക്കൂട്ടം' പോലുള്ള വാട്സാപ് ഗ്രൂപ്പുകൾ സംസ്ഥാനത്തു സജീവമായതിനാൽ ഈ രംഗത്ത് ഇടനിലക്കാരെ മറികടന്ന് കർഷകർക്കു നേരിട്ട് സംരംഭകരിലേക്കും കയറ്റുമതിക്കാരിലേക്കും എത്താൻ കഴിയുന്നുമുണ്ട്. എങ്കിലും, പുതിയൊരു വാണിജ്യകൃഷിയിനം എന്ന നിലയ്ക്ക് പ്ലാവിനെക്കുറിച്ചു സംസ്ഥാനത്തെ കർഷകർക്ക് ഒട്ടേറെ ആശങ്കകളുണ്ട്. വിലയും വിപണിയും സ്ഥിരത നേടും വരെ അതു തുടരുകയും ചെയ്യും. രാജഗോപാലനെപ്പോലെ പരീക്ഷണ താൽപര്യമുള്ള കർഷകർക്കേ ഈ ആശങ്ക നീക്കാനാവുകയുള്ളു.
This story is from the February 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും