മലപ്പുറം പരപ്പനങ്ങാടിയിലെ ജൈസലിനെ കർഷകശ്രീ വായനക്കാർ മറക്കാനിടയില്ല. 17 വർഷം മുൻപ് ഉപ്പയുടെ രണ്ടരയേക്കറിൽ കൃഷി ചെയ്തു തുടങ്ങിയ ഈ യുവ കർഷകൻ ഇന്നു കൃഷി ചെയ്യുന്നതു 150 ഏക്കറിലേറെ ഭൂമിയിൽ. ഇതിൽ 5 ഏക്കർ ഭൂമി സ്വന്തവും ബാക്കി പാട്ടവു മാണ്. 5 ഏക്കർ വാങ്ങിയതോ പാട്ടക്കൃഷിയിലെ ആദായ ത്തിലൂടെയും. നെല്ലും പച്ചക്കറിയും വാഴയും പ്രധാന വിളകൾ. ലാഭസാധ്യത കുറഞ്ഞ നെല്ലും പച്ചക്കറിയും കൃഷി ചെയ്ത് വർഷംതോറും ഒന്നരക്കോടി രൂപയിലേറെ വിറ്റുവരവു നേടുന്ന ജൈസൽ ഇക്കഴിഞ്ഞ സീസണിൽ 300 ടൺ നെല്ലാണ് ഉൽപാദിപ്പിച്ചത്. നാടിന്റെ ഭക്ഷ്യസുര ക്ഷയിൽ ശ്രദ്ധേയമായ സംഭാവന നൽകുന്നതിനൊപ്പം സ്വന്തം നഗരസഭയെ തരിശുരഹിതമാക്കാനും അദ്ദേഹത്തിനു കഴിയുന്നു.
വളർച്ചയുടെ പടവുകൾ
ഏക്കറു കണക്കിനു ഭൂമി ഒറ്റയടിക്കു പാട്ടത്തിനെടുത്തല്ല താൻ വലിയ കൃഷിക്കാരനായതെന്നു ജൈസൽ. മിതമായ തോതിൽ സ്ഥലം ഏറ്റെടുത്ത് കൃഷി നടത്തുകയും അതിലെ വരുമാനം മുടക്കി കൂടുതൽ കൃഷിയിടം പാട്ടത്തിനെടുത്തു കൃഷിയിറക്കുകയുമാണു ചെയ്യുന്നത്. കൃഷിയിലൂടെ മികച്ച ജീവിതനിലവാരം ലക്ഷ്യമിട്ടു കാര്യങ്ങൾ ആസു ത്രണം ചെയ്തതാണ് വിജയരഹസ്യം. ആദ്യകാലത്തെ വരുമാനത്തിന്റെ ഒരു ഭാഗം കൃഷി വിപുലപ്പെടുത്താനായി പുനർ നിക്ഷേപിച്ചു. കൂടുതൽ വരുമാനമുണ്ടായപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി. നാട്ടിൽ തരിശുകിടക്കുന്ന കൃഷിയിടങ്ങളെ സ്വന്തം വളർച്ചയ്ക്ക് വളമാക്കുകയായിരുന്നു ജൈസൽ. വീണ്ടും വീണ്ടും കൃഷിയിൽ നിക്ഷേപം നടത്തി വരുമാന വളർച്ച ഉറപ്പാക്കാൻ കാണിച്ച നിഷ്കർഷയാണ് ജയ്സലിനെ വമ്പൻ കർഷകനാക്കിയത്. അടുത്ത സീസണിൽ 200 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് നോട്ടം.
വിലപേശൽശേഷിയുണ്ടാകും
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ