അഞ്ഞൂറു രൂപയ്ക്കു വാങ്ങുക, 200 രൂപ വിലയുള്ള ഡ്രമ്മിലാക്കി വെള്ളത്തിലിടുക. 25-30 ദിവസം പരമാവധി 200 രൂപയുടെ തീറ്റ കൊടുക്കുക. 2,800 രൂപയ്ക്കു വിൽക്കുക. ലാഭം കിട്ടിയ 1,800 രൂപ കീശയിലിടുക എങ്ങനെയുണ്ട് ഐഡിയ? അതാണ് ന്യൂജെൻ ഞണ്ടു കൊഴുപ്പിക്കൽ. കായലരികത്ത് ഇത്തിരി സ്ഥലവും ഉപ്പുവെള്ളവും ലഭ്യമായവർക്ക് ഞണ്ടുകൊഴുപ്പിക്കലിലൂടെ പണമുണ്ടാക്കാൻ സഹായമെത്തിക്കുകയാണ് എറണാകുളം പനങ്ങാടുള്ള സ്റ്റെം എന്ന അഗ്രി സ്റ്റാർട്ടപ്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് അഥവാ കുഫോസിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ അരുൺദാസ്, അശ്വതി എന്നിവരാണ് ഇതിനു പിന്നിൽ. ബിരുദപഠനകാലം മുതൽ അക്വാകൾചർ രംഗത്തെ സംരംഭസാധ്യതകൾ തിരിച്ചറിഞ്ഞു നടത്തിയ പഠന, ഗവേഷണങ്ങളാണ് ഇവരുടെ മുതൽക്കൂട്ട്, സ്വന്തമായി ഉൽപാദനമെടുക്കുന്നതിനൊപ്പം മത്സ്യക്കർഷകർക്ക് കൺസൽറ്റൻസി സേവനവും ഇവർ നൽകുന്നുണ്ട്. പരമ്പരാഗത രീതിയിലെ ചില പരിമിതികൾ മറികടക്കാൻ വ്യത്യസ്ത ശൈലിയിലാണ് ഇവരുടെ കൊഴുപ്പിക്കൽ.
പരമ്പരാഗതരീതിയിൽ കുളങ്ങളിൽ വളർത്തുമ്പോൾ ഞണ്ടുകൾ പരസ്പരം ആക്രമിക്കുകയും തീറ്റയാക്കുകയും ചെയ്യും. ഇത് വലിയ നഷ്ടമുണ്ടാക്കും. മാത്രമല്ല, വെള്ളത്തിനടിയിലെ ഞണ്ടിന്റെ വളർച്ച കൃത്യമായി നിരീക്ഷി ക്കാനും കഴിഞ്ഞിരുന്നില്ല. ഇത് ഒഴിവാക്കാനായി വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ബോക്സകളിലും മറ്റും ഞണ്ടിനെ വളർത്തുന്ന ഫ്ലോട്ടിങ് സംവിധാനം ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, ചൂടുമൂലം ഞണ്ടു ചത്തുപോകുന്നത്ഇതിന്റെ പരിമിതിയായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് അരുൺദാസും അശ്വതിയും ചേർന്ന് ഹാങ്ങിങ് രീതി വികസിപ്പിച്ചത്. വെള്ളം കയറിയിറങ്ങാനായി തുളകളിട്ട ബാരലുകളിൽ വളർത്തുന്ന രീതിയാണിത്. 60 സെന്റിമീറ്ററോളം ആഴമുള്ള ബാരലുകളായതിനാൽ ഞണ്ടി നു ചൂട് പ്രശ്നമാവില്ല. പുതിയ രീതി വികസിപ്പിച്ച് സ്വയം കൃഷി ചെയ്യുന്നതിനൊപ്പം മറ്റ് കർഷകരെ പഠിപ്പിക്കാനും ഇവർ തയാറാവുന്നുണ്ട്. പനങ്ങാട് ഇതിനകം നൂറോളം കൃഷിക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ