![മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ](https://cdn.magzter.com/1380605844/1727691130/articles/V2Zhq4_Au1728206544701/1728206811352.jpg)
ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാൽ, ഇവയുടെ വർഗത്തിൽപെട്ട ചൈനീസ് ലാൻ ടേൺ' (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. "അബൂട്ടിലോൺ പിം' എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങൾ നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. ഓറഞ്ച്, വെള്ള, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലെല്ലാം പൂക്കളുള്ള ഇനങ്ങൾ ഇന്നു വിപണിയിൽ ലഭ്യവുമാണ്. ഇവയിൽ ഓറഞ്ച് പൂക്കളുടെ ഇതളുകളിൽ നിറയെ ഞരമ്പുകൾപോലെ ചുവപ്പുവരകളുമായി കാണാൻ അതിസുന്ദരം. മഞ്ഞ പൂക്കൾ ഉള്ള ഇനത്തിന്റെ ഇലകൾക്ക് ഇളം മഞ്ഞയും പച്ചയും ഇടകലർന്ന നിറമാണ്. ഈ ഇനം വളരുന്നതും പൂവിടുന്നതും സാവധാനമാണെങ്കിലും പൂവിടാക്കാലത്തും ചെടി കാണാൻ വേറിട്ട ഭംഗിയാണ്. പൂച്ചെടിയായി അതിരുവേലി ഒരുക്കാനും ചട്ടിയിൽ വളർത്താനും ഒരുപോലെ പറ്റിയതാണ് അബൂട്ടിലോൺ. തറനിരപ്പിൽനിന്ന് ഉയരത്തിൽ തയാറാക്കിയ പ്ലാന്റർ ബെഡിൽ വളർത്തിയാൽ ഞാന്നു കിടക്കുന്ന പൂക്കൾക്ക് കൂടുതൽ നോട്ടം കിട്ടും. നമ്മുടെ നാട്ടിലെ വിപണിയിൽ പുതുതായി വന്നെത്തിയ പൂച്ചെടിയിനമായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം ചെയ്ത് വരുമാനമുണ്ടാക്കാനും സാധ്യതയേറെ.
This story is from the October 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ഓർക്കിഡ് തന്നെ ഒന്നാം നമ്പർ ഓർക്കിഡ് തന്നെ ഒന്നാം നമ്പർ](https://reseuro.magzter.com/100x125/articles/4580/1946456/yuHVOXPzE1736699135997/1736699285987.jpg)
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
![മരങ്ങൾ മാറ്റി നടാം മരങ്ങൾ മാറ്റി നടാം](https://reseuro.magzter.com/100x125/articles/4580/1946456/bQNJF3WpG1736698894909/1736699031702.jpg)
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
![മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം](https://reseuro.magzter.com/100x125/articles/4580/1946456/fubJyBDvV1736698592460/1736698884634.jpg)
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
![കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ](https://reseuro.magzter.com/100x125/articles/4580/1946456/qEp1Dk9zr1736677885417/1736678135703.jpg)
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
![സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി](https://reseuro.magzter.com/100x125/articles/4580/1946456/eUmKVFUbg1736677691905/1736677873591.jpg)
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
![റബറിനു ശുഭകാലം റബറിനു ശുഭകാലം](https://reseuro.magzter.com/100x125/articles/4580/1946456/jIo9NQH_x1736677312696/1736677673645.jpg)
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
![ആടുഫാം തുടങ്ങുമ്പോൾ ആടുഫാം തുടങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/4580/1946456/A7tKXvD9N1736598874172/1736599050018.jpg)
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
![10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ 10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ](https://reseuro.magzter.com/100x125/articles/4580/1913141/UZON3HKb71733655952997/1733656223096.jpg)
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
![അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ](https://reseuro.magzter.com/100x125/articles/4580/1913141/j9lETwrkM1733655688925/1733655924846.jpg)
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
![ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം! ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!](https://reseuro.magzter.com/100x125/articles/4580/1913141/f9oXHaIUs1733655102266/1733655630944.jpg)
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം