മുൻമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൃഷിയിടത്തെ ക്കുറിച്ച് മലപ്പുറത്തിനു പുറത്ത് അധികമാർക്കും അറിയില്ല. കടുപ്പമേറിയ കല്ലിനു മീതേ പഴങ്ങളും പച്ചക്കറികളും നെല്ലും ചെറുധാന്യങ്ങളുമൊക്കെ വിളയിക്കുന്നതിനു മാത്രമല്ല, നാട്ടിലും വിദേശത്തുമൊക്കെ അവ വിതരണം ചെയ്യാനും അദ്ദേഹത്തിന് ഉത്സാഹമാണ്. വിശാലമായ ഈ കൃഷിയിടത്തിൽ നിന്നു നയാപൈസയുടെ വിറ്റുവരവില്ല! കാശിനു വേണ്ടിയല്ല, വേണ്ടപ്പെട്ടവരുടെ സ്നേഹത്തിനും പിന്നെ സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഇവിടത്തെ കൃഷിയെന്നു കുഞ്ഞാലിക്കുട്ടി.
കടുപ്പമേറിയ ചെങ്കല്ലു നിറഞ്ഞ തേങ്കിടാവ് കുന്നിൻ പുറം കുടുംബവീതമായാണ് കുഞ്ഞാലിക്കുട്ടിയുടെ കൈവശമെത്തിയത്. തെരുവപ്പുല്ലും ഏതാനും തെങ്ങുകളുമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ചെങ്കൽ പാറ നിറഞ്ഞ ഇവിടെ കൃഷി അത്ര എളുപ്പമല്ല. പക്ഷേ, എത കടുപ്പമേറിയ സാഹചര്യങ്ങളെയും അതിജീവിക്കുന്ന മനക്കരുത്തിന് അതൊന്നും പ്രശ്നമായില്ല. വിജനമായ കുന്നിൻപുറം സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുന്നതിലും ഭേദം പ്രിയപ്പെട്ടവർക്കു നല്ല ഭക്ഷണം നൽകുന്ന കൃഷിയിടമാക്കുകയാണല്ലോ? സാവകാശം, സമയമെടുത്ത് അദ്ദേഹം ചെങ്കൽ പാറയെ മെരുക്കിയെടു ത്ത് മികച്ച സമ്മിശ്രകൃഷിയിടമാക്കി. ഇന്ന് നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊര കം കാരപ്പാറയിലെ ഈ പാറപ്പുറം. ക്ഷമാപൂർവം മൂന്നര പതിറ്റാണ്ടോളം നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലം. ഇവിടെ വിളയുന്നതൊന്നും കാശ് കൊടുത്താൽ കിട്ടില്ല. സ്നേഹമാണ് ഇവയുടെ വില. മക്കൾക്കും സഹോദരങ്ങൾക്കും സ്നേഹിതർക്കും നാട്ടുകാർക്കുമായി അവ പങ്കുവയ്ക്കുന്നു.
This story is from the October 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം