കുരുമുളകിന്റെ ഇനവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. നാടൻ ഇനങ്ങളും അത്യുൽപാദനശേഷിയു ള്ളതുമായ ഒട്ടേറെ ഇനങ്ങൾ നമുക്കുണ്ട്. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് വികസിപ്പിച്ചത് നമ്മുടെ പന്നിയൂർ ഗവേഷണകേന്ദ്രമാണ്. കേരളത്തിലെ വിവിധ പാരിസ്ഥിതിക മേഖലകൾക്ക് യോജിച്ച 8 ഇനങ്ങൾ ഈ കേന്ദ്രത്തിൽനിന്ന് ഇറങ്ങിയിട്ടുണ്ട്. ഇതിൽ പന്നിയൂർ -1, തുറസ്സായ സ്ഥലത്ത് മികച്ച വിളവു നൽകും. പന്നിയൂർ-2, 5 എന്നിവ തണൽ സഹിക്കുന്ന ഇനങ്ങൾ. കോഴിക്കോട് ചെലവൂരിലുള്ള ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്ര (IISR) വും മികച്ച ഇനങ്ങൾ ഇറക്കിയിട്ടുണ്ട്. അതിൽ പ്രധാ നമാണ് IISR ഗിരിമുണ്ടയും IISR മലബാർ എക്സലും.
കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള നാടൻ ഇന മാണ് കരിമുണ്ട്. തെക്കൻ കേരളത്തിൽ കൊറ്റനാടനും മധ്യകേരളത്തിൽ നാരായക്കൊടിയും വയനാട്ടിൽ ഐമ്പിരി യനും ഇടുക്കിയിൽ നീലമുണ്ടിയും കോഴിക്കോട് കുതിര വാലിയും കർണാടകയിൽ മല്ലിഗേശരയും ഏറെ യോജ്യം. കൊറ്റനാടനിൽ, ഓലിയോറെസിൻ 17 ശതമാനമെങ്കിൽ ഐമ്പിരിയനിൽ അത് 15.7 ശതമാനമാണ്.
തിരിപിടിത്തം
കുരുമുളകിന്റെ ഒരേ പൂങ്കുലയിൽ (തിരിയിൽ) തന്നെ ആൺപൂവും പെൺപൂവും കാണാം. തിരുവാതിര ഞാറ്റുവേലക്കാലമാകുന്നതിനു മുൻപു കുരുമുളക് തിരിയിട്ടു തുടങ്ങണം. ആ സമയത്തു പെയ്യുന്ന മഴയിലാണ് പരാഗണം നടക്കുന്നത്. പരാഗണവേളയിൽ മഴ പെയ്ത് തിരിയിലൂടെ ഒഴുകിയിറങ്ങിയാൽ നല്ല വിളവ് ഉറപ്പ്.
പ്രവർധനം
കുരുമുളകിനു നാലുതരം വള്ളികളുണ്ട്. നേരെ മുകളി ലേക്കു കയറിപ്പോകുന്ന കേറുതല (Top shoot), കേറുതലയിൽനിന്നു വശങ്ങളിലേക്കു പൊട്ടുന്ന പാർശ്വവള്ളികൾ (മണി പിടിക്കുന്ന ഇവയാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കാൻ എടുക്കുന്നത്), ചുവട്ടിൽനിന്നു പൊട്ടി തറയിൽ പടരാൻ പ്രവണതയുള്ള ചെന്തലകൾ (പുതിയ തൈകൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം), പിന്നെ നല്ല വളർച്ചയെത്തിക്കഴിഞ്ഞു താഴേക്കു തൂങ്ങിക്കിടക്കുന്ന ഞാലിവള്ളികൾ ഇവ കൊണ്ട് ഒരു ഗുണവുമില്ല. മുറിച്ചു കളയണം. തൈകൾ ഉണ്ടാക്കാൻ എടുക്കരുത്.
This story is from the November 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം