സാധാരണ ഗതിയിൽ രോഗങ്ങൾ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യമുള്ള ചർമ്മം. രൂക്ഷമായ രാസവസ്തുക്കളിൽ നിന്നും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിടയുണ്ട്.
സംരക്ഷണം
സൺസ്ക്രീനുകളും സൺബ്ലോക്കിംഗ് മരുന്നുകളും ഉപയോഗിച്ചാൽ അൾട്രാ വയലറ്റ് രശ്മി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങൾ, അകാല വാർദ്ധക്യം തുടങ്ങിയവ ഒഴിവാക്കാം. വെളുത്ത നിറമുള്ളവർക്ക് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങൾ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരിൽ മെലാനിൻ എന്ന രാസ വസ്തു കൂടുതലായുള്ളതിനാൽ അൾട്രാവയലറ്റ് രശ്മികൾ വലുതായി ബാധിക്കാറില്ല.
സൗന്ദര്യ വർദ്ധക മരുന്നുകൾ തൊലിക്ക് യുവത്വം നൽകുമെന്ന് പറഞ്ഞ് പരസ്യപ്പെടുത്താറുണ്ട്. അതിനു കാരണമുണ്ട്. ചില രാസവസ്തുക്കൾ തൊലിയിലേക്ക് രക്തസംക്രമണം കൂട്ടുകയും ചർമ്മം തുടുത്തതായും പുതുമയാർന്നതായി തോന്നിപ്പിക്കുകയും ചെയ്യും. പക്ഷേ മുഖത്തെ ചുളിവുകളും തൊലിയുടെ തൂങ്ങലുകളും തട യാൻ ഈ മരുന്നുകൾക്ക് സാധിക്കുകയില്ല. ട്രറ്റി നോയിൻ, അഡാപലിൻ, റ്റാസറോട്ടിൻ ക്രീമുകൾ ചർമ്മ ക്ഷതങ്ങളെ ചെറുക്കുകയും കൊളാജൻ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും. അങ്ങനെ ചുളിവുകൾ കുറയുന്നു. ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇതിന് സഹായകമാണ്.
ആസിഡുകൾ, ആൽക്കലികൾ, തണുപ്പ്, ചൂട്, കാറ്റ്, വരൾച്ച ഇവയിൽ നിന്നൊക്കെ ചർമ്മത്തെ രക്ഷിക്കാനുള്ള ക്രീമുകൾ കുറെയൊക്കെ ഫല പ്രദമാണ്. കലാമിൻ അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.
പോഷണം
ചർമ്മ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്തധമനികളിൽ നി ന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങൾ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാ ണെന്ന് തോന്നുന്നില്ല. പെല്ലാഗ പോലെയുള്ള വിറ്റാമിൻ കുറവുണ്ടാകുന്ന ചർമ്മ രോഗങ്ങൾക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തിൽ ആ വിറ്റാമിനുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.
This story is from the April 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.