പ്രമേഹം നേരത്തെ കണ്ടെത്തണം
Ayurarogyam|December 2023
നമ്മുടെ ഫാസ്റ്റ് ഫുഡ്, താരതമ്യേന കൊഴുപ്പും, മധുരവും ഉപ്പും കൂടിയ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായ്മയും ഒരു ജനതയെ ആകെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നു എന്ന സാമൂഹ്യ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടി കൈകൊള്ളാൻ ഒരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്
പ്രമേഹം നേരത്തെ കണ്ടെത്തണം

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.

പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെ ഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് 1991 മുതൽ ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നു. ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നു. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗ ബാധിതരുള്ളത്. പ്രമേഹബാധിതരുടെ തലസ്ഥാനമായി കേരളം അറിയപ്പെടുന്നു.

കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

എന്താണ് പ്രമേഹം: ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെൽ) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അ ളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

പ്രമേഹ രോഗം വിവിധ തരം: ടൈപ്പ് 1 പ്രമേഹം ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന പാൻ ക്രിയാസ് ഗ്രന്ഥിയിലെ ബിറ്റാ സെല്ലുകൾ നശിച്ച് പോകുന്നതാണ് പ്രധാന കാരണം. സാധാരണയായി കുട്ടികളിലും, 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരിലും ആണ് കാണപ്പെടുന്നത്.

This story is from the December 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM AYURAROGYAMView All
കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam

കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
August 2024
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
Ayurarogyam

ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
August 2024
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam

അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
August 2024
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
Ayurarogyam

ഹീമോഗ്ലോബിൻ കൂടിയാൽ അപകടം

ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്

time-read
1 min  |
August 2024
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
Ayurarogyam

അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്

time-read
1 min  |
August 2024
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
Ayurarogyam

തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം

ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്

time-read
1 min  |
August 2024
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
Ayurarogyam

രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

time-read
1 min  |
August 2024
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
Ayurarogyam

ബദാമിന്റെ ഗുണങ്ങൾ അറിയാമോ

വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം

time-read
1 min  |
July 2024
തൈരിനോട് വലിയ പ്രിയം വേണ്ട
Ayurarogyam

തൈരിനോട് വലിയ പ്രിയം വേണ്ട

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം

time-read
1 min  |
July 2024