നിരസിക്കപ്പെടുന്ന പ്രണയവും, തുടർന്നുള്ള പകയും പകവീട്ടലുകളും മനം നീറ്റുന്ന വാർത്തകളിൽ ഒന്നാണ്. പ്രണയം സ്വീകരിക്കാൻ വിസമ്മതം കാട്ടുന്നവരെ ജീവിക്കാൻ അനുവദിക്കില്ല എന്ന ദുശ്ശാഠ്യം. അതുപോലെ, പ്രണയിക്കുകയോ ഒന്നിച്ചു ജീവിക്കുകയോ ചെയ്യുന്ന കമിതാക്കളെ ഇല്ലായ്മ ചെയ്യാൻ പോലും മടിക്കാത്ത മാതാപിതാക്കളും സഹോദരരും വരെ, ഇന്ന് അപൂർവമല്ല. ദുർവാശി ഏതുവിധേനയും നടപ്പാക്കാൻ എന്തുമാർഗവും സ്വീകരിക്കാൻ മനുഷ്യന് മടിയില്ലാതാകുമ്പോൾ, ജീവിതം ദുരന്തമാകുന്നു.
എന്താണ് ശാഠ്യം
ഓരോ വ്യക്തിക്കും വ്യത്യസ്തമായ ചിന്തകളും പെരുമാറ്റ രീതികളും ഉണ്ട്, അത് പലപ്പോഴും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായി നിർവചിക്കപ്പെടുന്നു. അത്തരത്തിലുള്ള ഒരു സ്വഭാവമാണ് ശാഠ്യം. ഒരാളുടെ അഭിപ്രായമോ തീരുമാനമോ മാറ്റാനുള്ള മനസ്സില്ലായ്മയാണ് ഇത് അടയാളപ്പെടുത്തുന്നത്. അത്തരം ആളുകൾ പലപ്പോഴും സ്വന്തം വിശ്വാസങ്ങളോടും ആശയങ്ങളോടും അഭിപ്രായങ്ങളോടും കർശനമായ അനുസരണയുള്ളവരാണ്. അവർ മാറ്റങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുന്നു. മനസ്സ് മാറ്റാനുള്ള ശ്രമങ്ങളെ വ്യക്തിപരമായ ആക്രമണ ങ്ങളായി അവർ കാണുന്ന അവരുടെ ആശയങ്ങളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന ആരെയും ആഞ്ഞടിച്ച് അവർ എപ്പോഴും ജാഗ്രത പാലിക്കുന്നു. പുതിയ വിവരങ്ങൾ സ്വീകരിക്കുന്നതിനു പകരം, സ്വന്തം അഭിപ്രായങ്ങൾ വാദിച്ച് സമർഥിക്കാൻ മാത്രം അവർ ഇഷ്ടപ്പെടുന്നു. അടഞ്ഞ ചിന്താഗതിയും അരക്ഷിതാവസ്ഥയും, തങ്ങൾക്കനുയോജ്യമായ രീതിയിൽ മാത്രം വിവരങ്ങളെ വിശദീകരിക്കാനും വളച്ചൊടിക്കാനും അവരെ പ്രേരിപ്പിക്കുന്നു.
This story is from the August 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്