ഡയറ്റ് എല്ലാവർക്കും ഒന്നല്ല
Mathrubhumi Arogyamasika|September 2022
 ശരീരഭാരം കൂടിയതിന്റെ കാരണം മനസ്സിലാക്കി ഓരോരുത്തരുടെയും ശാരീരിക സവിശേഷതകൾക്ക് അനുസരിച്ചുള്ള ഭക്ഷണ രീതികളാണ് സ്വീകരിക്കേണ്ടത്. എങ്കിലേ ലക്ഷ്യം നേടാൻ സാധിക്കൂ
സൗമ്യഎസ്.നായർ ഡയറ്റീഷ്യൻ ഇ.എസ്.ഐ.സി. ഹോസ്പിറ്റൽ ഏഴുകോൺ, കൊല്ലം ക്വീനർ,ഐ.ഡി.എ.കേരളചാപ്റ്റർ
ഡയറ്റ് എല്ലാവർക്കും ഒന്നല്ല

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ശാരീരിക-മാനസിക വളർച്ചയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജവും പോഷകങ്ങളും ഭക്ഷണത്തിൽനി ന്നാണ് ലഭിക്കുന്നത്. എന്നാൽ അമിത ഊർജദായകമായ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്നു. അമിതമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് ശാരീരിക പ്രവർത്ത നങ്ങളെയും ഹോർമോൺ സന്തുലിതാവസ്ഥയെയും അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമ്പോൾ അത് രോഗാവസ്ഥയായി മാറുന്നു.

കാരണങ്ങൾ

അശാസ്ത്രീയമായ ഭക്ഷണരീതിയാണ് അമിതവണ്ണത്തിനുള്ള മുഖ്യകാരണം. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കലോറി. അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയാണ് പ്രധാന ഊർജദായക പോഷകങ്ങൾ. ഒരു ഗ്രാം അന്നജം, പ്രോട്ടീൻ ദഹിക്കുമ്പോൾ 4 കിലോ കലോറി ഊർജവും ഒരു ഗ്രാം കൊഴുപ്പ് 9 ഊർജവും ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായതിൽ കൂടുതൽ ഊർജം ഭക്ഷണത്തിലൂടെ ലഭിക്കുമ്പോൾ ശരീരം ഈ ഊർജത്തെ കൊഴുപ്പാക്കി ത്വക്കിനടിയിലും കലകളിലും കരളിലുമൊക്കെ സൂക്ഷിക്കുന്നു. അധികമായി ലഭിക്കുന്ന ഓരോ 9  കിലോകലോറിയും ഒരു ഗ്രാം കൊഴുപ്പായി മാറുന്നു. കാലക്രമേണ അമിതവണ്ണമായി മാറുന്നു.

ചില രോഗാവസ്ഥകൾ, ഹോർമോൺ തകരാറുകൾ, ജനിതക കാരണ ങ്ങൾ, മരുന്നുകളുടെ പാർ ശ്വഫലങ്ങൾ എന്നിവയും അമിതവണ്ണം ഉണ്ടാകാം. ഇവരിൽ ഭക്ഷണനിയന്ത്രണത്തോടൊപ്പം കൃത്യമായ ചികിത്സയും ആവശ്യമാണ്.

വ്യായാമം തീരെ കുറഞ്ഞ ജീവിതശൈലി.

എങ്ങനെ നിയന്ത്രിക്കാം

ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന ഊർജത്തിന്റെ അളവ് നിയന്ത്രിക്കുക (ഡയറ്റിങ്), ഒപ്പം ഉത്പാദിപ്പി ക്കപ്പെടുന്ന ഊർജത്തിന്റെ ശരിയായ ഉപയോഗം (വ്യായാമം) എന്നിവയാണ് അമിതവണ്ണം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ.

ചിലരിൽ ബാരിയാട്രിക് സർജറിയിലൂടെയും കൊഴുപ്പ് നീക്കാറുണ്ട്.

എന്താണ് ശരിയായ ഡയറ്റിങ്

ഡയറ്റിങ് എന്നാൽ ജീവിതശൈലിയിൽ വരുത്തേണ്ട നല്ല മാറ്റമാണ്. ശരിയായ ഭക്ഷണക്രമീകരണം എന്നാൽ എല്ലാ അവശ്യ പോഷണങ്ങളും ഉൾക്കൊള്ളിച്ച് നമുക്ക് ആവശ്യമായ അളവിൽ ഭക്ഷണശീലത്തെ പരിഷ്കരിക്കുക എന്നതാണ്. വീടുകളിൽനിന്ന് അവ തുടങ്ങണം. സമീകൃതാഹാരമാണ് എപ്പോഴും കഴിക്കേണ്ടത്. ജലാംശവും നാരുകളും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ഏതെങ്കിലും ഒരു പോഷകം ഒഴിവാക്കുകയോ മറ്റൊന്ന് അമിതമായി ഉൾപ്പെടുത്തുകയോ ചെയ്യുന്ന രീതി അഭികാമ്യമല്ല.

この記事は Mathrubhumi Arogyamasika の September 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Arogyamasika の September 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI AROGYAMASIKAのその他の記事すべて表示
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 分  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 分  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 分  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 分  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 分  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 分  |
May 2023