ഒരു സഹപ്രവർത്തകനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. 120 കിലോയോളം ഭാരമുള്ള അദ്ദേഹം സ്വന്തം അവസ്ഥയെപ്പറ്റി വല്ലാതെ ദുഃഖിതനായിരുന്നു. ഇടയ്ക്കൊക്കെ അത് തുറന്നു പറയാറുമുണ്ട്. ഒരു സുപ്രഭാതത്തിൽ അദ്ദേഹം കടുത്ത തീരുമാനമെടുത്തു. മേലാൽ അന്നജാഹാരം ഉപയോഗിക്കില്ല. അടുത്തദിവസം രണ്ട് ടിഫിൻ ബോക്സുമായാണ് ജോലിക്ക് വന്നത്. ഒന്നിൽ പേരയ്ക്കയും മറ്റെതിൽ ആപ്പിളും കഷണങ്ങളാക്കിയത്. ആദ്യത്തെത് ബ്രേക്ക്ഫാസ്റ്റിന്, അടുത്തത് ഉച്ചഭക്ഷണത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും ശരീരഭാരത്തിന് ഒരു കുറവും വന്നില്ലെന്ന് മാത്രമല്ല, അല്പം വർധിക്കുകയും ചെയ്തു. ജിജ്ഞാസയോടെ കാരണമന്വേഷിച്ചപ്പോൾ രസകരമായ മറുപടി വന്നു. രാവിലെ കാർയാത്രയ്ക്കിടയിൽ പേരയ്ക്ക തിന്നു തീർക്കും. പത്തുമണിയോടെ ആപ്പിളും. പതിനൊന്ന് മണിക്ക്, മുൻപ് പതിവുണ്ടായിരുന്ന വടയും ചായയും. ഉച്ചയ്ക്ക് പഴയതുപോലെ ബീഫ് കൂട്ടിയുള്ള ഊണും. രണ്ടാഴ്ചത്തെ ആഹാര നിയന്ത്രണത്തിലൂടെ ഏതാനും റാത്തൽ ആപ്പിളും പേരയ്ക്കയും അകത്താക്കി എന്നതല്ലാതെ മറ്റു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.
ഐ. ടി. മേഖലയിൽ ഉയർന്ന ജോലിയുള്ള യുവതി. വിവാഹം കഴിഞ്ഞ് മൂന്നുവർഷമായിട്ടും ഗർഭം ധരിക്കാതിരുന്നപ്പോൾ ഡോക്ടറെ കണ്ടു. അമിത ഭാരമുള്ളതിനാൽ ഭാരം കുറയ്ക്കാൻ ഗൈനക്കോളജിസ്റ്റ് നിർദേശിച്ചു. അതിനായി ഭക്ഷണശീലങ്ങൾ മാറ്റിയേ മതിയാകൂ. വ്യായാമവും തുടങ്ങണം. തന്റെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവർ ആത്മാർഥമായി തീരുമാനിച്ചു. വിലകൂടിയ ട്രെഡ്മില്ലിന് ഓർഡർ ചെയ്തു. ഡയറ്റീഷ്യന്റെ വാക്കുകൾ കൃത്യമായി പിന്തുടരാനുറച്ചു.
എന്നാൽ, അടുത്തദിവസം ഉണരാൻ വൈകി, ഇന്ന് വ്യാഴാഴ്ച...ഞായറാഴ്ച പ്രാർഥിച്ചശേഷം ശ്രമങ്ങൾ ആരംഭിക്കാം. രണ്ട് ദിവസങ്ങൾ അങ്ങനെ പോയി. ഞായറാഴ്ച വന്നകാര്യം ശ്രദ്ധയിൽപ്പോലും പെട്ടില്ല. ഒടുവിൽ എന്ത് സംഭവിച്ചു? വിലകൂടിയ ട്രെഡ്മിൽ അടിയുടുപ്പുകൾ ഉണക്കാനുള്ള അത്യാഹിത ഹാങ്ങർ ആയി സേവനം നടത്തുന്നു. ഭക്ഷണക്രമം പതിവുപോലെത്തന്നെ.
പരാജയങ്ങൾ എന്തുകൊണ്ട്
This story is from the September 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്