ഉറപ്പാക്കാം ആരോഗ്യജീവിതം
Mathrubhumi Arogyamasika|January 2023
 പുതുവത്സരം ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ വേളയായി കണക്കാക്കാറുണ്ട്. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുവാനും ആരോഗ്യജീവിതത്തിന് ഗുണകരമായ ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാനും ഈ നവവത്സര വേളയിൽ ഉറച്ച തീരുമാനമെടുക്കാം. അത് നടപ്പിൽ വരുത്താം
ഡോ.ബി.പദ്മകുമാർ പ്രൊഫസർ മെഡിസിൻവിഭാഗം ഗവ.മെഡിക്കൽകോളേജ്, ആലപ്പുഴ
ഉറപ്പാക്കാം ആരോഗ്യജീവിതം

ഭക്ഷണരീതികൾ, വ്യായാമം, സുഖകരമായ ഉറക്കം തുടങ്ങി ജീവിതരീതിയിൽ ആരോഗ്യകരമായ ശീലങ്ങൾ പുതുവത്സരത്തിൽ ജീവിത്തിന്റെ ഭാഗമാക്കാം. തീരുമാനങ്ങൾ മാത്രം പോരാ. അത് നടപ്പിൽ വരുത്താനും നിലനിർത്താനും എന്നും ജാഗ്രത കാട്ടുകയും വേണം.

ഭക്ഷണത്തിൽ വരുത്താം ചിട്ടകൾ

ദിവസവും നമുക്കാവശ്യമുള്ള ഊർജത്തിന്റെ 40 ശതമാനം പ്രഭാതഭക്ഷണത്തിൽ നിന്ന് ലഭിക്കണം. പ്രഭാത ഭക്ഷണം കഴിക്കാത്തതിനാലുള്ള ഊർജക്ഷാമമാണ് പത്ത് പതിനൊന്നു മണിയൊക്കെ ആകുമ്പോഴേക്കുമുള്ള ക്ഷീണത്തിന് കാരണം. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയായി ഗ്രഹിക്കാനും ഓർമിച്ചെടുക്കാനുമൊക്കെ ശരിയായ ബ്രേക്ക്ഫാസ്റ്റ് വിദ്യാർഥികളെ സഹായിക്കുന്നു.

രാവിലെ ഉണർന്ന് രണ്ടുമണിക്കൂർ കഴിയുമ്പോഴേക്കും പ്രഭാതഭക്ഷണം കഴിക്കണം. നമ്മുടെ പരമ്പരാഗത വിഭവങ്ങളായ ദോശ, ഇഡ്ഡലി, പുട്ട്, ഇടിയപ്പം തുടങ്ങിയവയൊക്കെ പോഷകമൂല്യത്തിൽ മികച്ചതാണ്. അതിനൊപ്പം ഏതെങ്കിലും സീസണൽ പഴങ്ങൾകൂടി കഴിക്കണം. പുട്ടും കടലക്കറിയും അപ്പവും മുട്ടക്കറിയും ഇഡ്ഡലിയും സാമ്പാറും തുടങ്ങിയവയൊക്കെ അന്നജത്തിന്റെയും പ്രോട്ടീനിന്റെയും സമീകൃത സങ്കലനങ്ങളാണ്. പ്രഭാതഭക്ഷണം പതിനൊന്ന് പന്ത്രണ്ട് മണിയാകുമ്പോഴേക്കും ലഞ്ചുമായി ചേർത്ത് ബ്രഞ്ച് ആയി കഴിക്കുന്ന ശീലം ഒഴിവാക്കണം.

ചോറ് കുറയ്ക്കാം

ഉച്ചഭക്ഷണത്തിന്റെ അളവ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുദിവസം ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ 40 ശതമാനം മതി ഉച്ചഭക്ഷണം. ചോറ് കുറച്ച് കറികൾ കൂടുതലായി കഴിക്കുന്നതാണ് നല്ലത്. നമ്മുടെ നാട്ടിൽ സുലഭമാ യിക്കിട്ടുന്ന പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന അവിയൽ, സാമ്പാർ, തോരൻ തുടങ്ങിയവ കഴിക്കണം. ചോറ് കൂടുതലായി കഴിക്കുന്നതിനെക്കാൾ നല്ലത് ഒരു തവി ചോറും ഒരു ചപ്പാത്തിയുമായി കഴിക്കുന്നതാണ്. മീനും ഇറച്ചിയും കഴിക്കുന്നവർ കറിവെച്ച് കഴിക്കുന്നതാണ് നല്ലത്. ഉപ്പും എണ്ണയും കൂടുതലായടങ്ങിയ അച്ചാറുകൾ ഒഴിവാക്കാം. ഉച്ചഭക്ഷണം എടുക്കുന്ന പാത്രത്തിന്റെ നാലിലൊന്ന് ഭാഗത്ത് മാത്രമായിരിക്കണം ചോറ്. ബാക്കി നാലിലൊന്ന് ഭാഗത്ത് പ്രോട്ടീൻ സമൃദ്ധമായ പയറുവർഗങ്ങൾ കടല അല്ലെങ്കിൽ മത്സ്യം, മാംസം എന്നിവയാകാം. ബാക്കിയുള്ള പകുതി ഭാഗത്ത് പച്ചക്കറികൾ, ഇലക്കറികൾ, സാലഡ് എന്നിവ ഉൾപ്പെടുത്തണം. ഊണിനുശേഷം മധുരത്തിനായി പഴങ്ങളും കഴിക്കാം.

This story is from the January 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023