നിർമിത ബുദ്ധി രോഗനിർണയം മുതൽ ചികിത്സവരെ
Mathrubhumi Arogyamasika|March 2023
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഹൃദ്രോഗ നിർണയവും ചികിത്സയും കൂടുതൽ കൃത്യതയോടെയും വേഗത്തിലും സാധ്യമാകുന്ന തരത്തിലേക്ക് മുന്നേറുകയാണ്
നിർമിത ബുദ്ധി രോഗനിർണയം മുതൽ ചികിത്സവരെ

ഹൃദ്രോഗചികിത്സയിൽ വരാനിരിക്കുന്ന മുന്നേറ്റങ്ങൾ ഏറെയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി മനുഷ്യന്റെ പരിമിതമായ കഴിവുകളെ അതിവിദഗ്ധമായി കടത്തിവെട്ടുന്നതോടെ വേഗത്തിലും കൂടുതൽ കൃത്യതയിലും രോഗപരിശോധനയും ചികിത്സയും സാധ്യമാകുന്നു. കംപ്യൂട്ടറുകളുടെ ഉപയോഗം കൂടാതെ മനുഷ്യർക്ക് ഭാവിയിൽ ജീവിക്കാൻ പറ്റില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. നിങ്ങളുടെ മാനസിക വ്യവസ്ഥ തകിടം മറിയുന്നത് കാണാം. കാരണം അത് കിട്ടുന്നതു വരെ നിങ്ങളുടെ പ്രവർത്തനങ്ങൾ അക്ഷരാർഥത്തിൽ സ്തംഭിക്കും.

യുവാൻ നോവാ ഹരാരി എന്ന ഇസ്രയേലി ചരിത്രകാരൻ തന്റെ 'ഹോമോദിയൂസ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഊന്നിപ്പറയുന്നത് ഇപ്രകാരമാണ്. ഇരുപത്തൊന്നാം നൂറ്റാ ണ്ടിലെ ശാസ്ത്രീയ ഗവേഷണ വ്യവസ്ഥയിലെ ഏറ്റവും പ്രധാനചോദ്യം അധികപ്പറ്റായ മനുഷ്യരെയെല്ലാം എന്ത് ചെയ്യുമെന്നതാണ്. എല്ലാ കാര്യങ്ങളും കൂടുതൽ മികച്ചതായി ചെയ്യാൻ പ്രാപ്തമായ ബോധമെന്നൊന്നില്ലാത്ത അൽഗോരിതങ്ങൾ (പ്രോഗ്രാം ചെയ്യപ്പെട്ട കംപ്യൂട്ടറുകൾ ഉണ്ടായിക്കഴിയുമ്പോൾ ബോധമുള്ള മനുഷ്യർ പിന്നെ എന്തുചെയ്യും?

ജീവൻ രക്ഷിക്കാൻ സ്വയം ഷോക്ക് നൽകുന്ന ഉപകരണം

 കൃത്യമല്ലാത്ത അമിതവേഗത്തിലുള്ള ഹൃദയസ്പന്ദനം (ഏട്രിയൽ ഫിബ്രിലേ ഷൻ, വെൻട്രിക്കുലർ ടാക്കികാർഡിയ) ഹാർട്ട് അറ്റാക്കിന് ശേഷമോ അല്ലാത്ത സാഹചര്യങ്ങളിലോ ഉണ്ടാകാം. ഈ സ്പന്ദനവൈകല്യം ഒരു പരിധി കഴിഞ്ഞാൽ ബോധക്ഷയമുണ്ടാകാം, മരണം തന്നെ സംഭവിക്കാം. ഈ സാഹചര്യത്തിൽ ഉടൻ ഡി.സി.ഷോക്ക് കൊടുത്ത് സ്പന്ദനവേഗം സാധാരണനിലയിലെത്തിച്ചാൽ രോഗിയുടെ ജീവൻ രക്ഷിക്കാം. രോഗിയുടെ ഗുരുതരാവസ്ഥയെ പരിഗണിച്ച് നെഞ്ചിനുള്ളിൽ ഹൃദയത്തോട് ചേർത്ത് വെച്ചുപിടിപ്പിക്കാവുന്ന ഐ.സി.ഡി. (ഇംപ്ലാന്റബിൾ കാർഡിയോവേർട്ടർ ഡിഫിബ്രിലേറ്റർ) സംവിധാനം നിലവിലുണ്ട്. അതും ഒരാളുടെ ഹൃദയ സ്പന്ദന വൈകല്യം കണ്ടുപിടിച്ച് ഉടൻ രോഗനിർണയം ചെയ്ത് സ്വയം ഷോക്കു കൊടുക്കുകയും ഹൃദയമിടിപ്പ് സാധാരണനിലയിലാക്കുകയും ചെയ്യുന്നു.

This story is from the March 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023