കുട്ടികൾ ആരോഗ്യത്തോടെ വളരാൻ
Mathrubhumi Arogyamasika|April 2023
കുഞ്ഞിന് ആരോഗ്യത്തോടെ വളരാനും ബുദ്ധിവികസിക്കാനും ഉയർന്ന സാമൂഹികബോധം നേടാനുമുള്ള സാഹചര്യം ഉണ്ടാകുക എന്നതാണ് പ്രധാനം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഡോ.മോഹൻദാസ്നായർ പ്രൊഫനാർ പീഡിയാട്രിക്സ് വിഭാഗം ഗവ. മെഡിക്കൽകോളേജ്, ഇടുക്കി
കുട്ടികൾ ആരോഗ്യത്തോടെ വളരാൻ

കുട്ടികൾക്ക് പരമാവധി ആരോഗ്യം - സർവതലസ്പർശിയായ ആരോഗ്യംഉറപ്പുവരുത്തുക എന്നതിനായിരിക്കണം മുൻഗണന നൽകേണ്ടത്. അതിനായി പ്രധാനമായും നടത്തേണ്ട ഇടപെടലുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ആരോഗ്യമെന്നാൽ ഡോക്ടർമാരും ആശുപത്രികളും രോഗചികിത്സയും മാത്രമാണെന്ന ധാരണ മാറ്റുകയാണ് അതിൽ പ്രധാനം. ആരോഗ്യം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. മാനസികമായും ശാരീരികമായും സാമൂഹികവുമായ സൗഖ്യമാണത്. കുട്ടികളുടെ കാര്യത്തി ലാണെങ്കിൽ, ഒരു കുഞ്ഞിന് നല്ലരീതിയിൽ വളരാനും ബുദ്ധിവികസിക്കാനും ഉയർന്ന സാമൂഹികബോധം നേടാനുമുള്ള സാഹചര്യമുണ്ടായിരിക്കുക എന്നതാണ്.

രോഗപ്രതിരോധപ്രവർത്തനങ്ങൾക്കാണ് ഇതിൽ പ്രധാനമായും ഊന്നൽ നൽകേണ്ടത്. നാം ഇന്നുനേടിയിട്ടുള്ള ശാസ്ത്രീയമായ വളർച്ച ശരിയായരീതിയിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് നേടിയെടുക്കാം. പ്രധാനപ്പെട്ട ഏഴ് കാര്യങ്ങൾ ഇതിലേക്കായി പരിഗണിക്കാം.

1 കുഞ്ഞിനു വേണ്ടിയുള്ള തയ്യാറെടുപ്പ്: 

ഗർഭധാരണം ആകസ്മികമായി സംഭവിക്കുന്ന ഒരു കാര്യമാകാൻ പാടില്ല. അതിന് പങ്കാളികൾ ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. അമ്മയാകാൻ തയ്യാറെടുക്കുന്നവർ സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തണം. അമിതവണ്ണവും തീരെ കുറഞ്ഞ ശരീരഭാരവും ഒരുപോലെ പ്രശ്നമാണ്. പ്രമേഹം, രക്താതിമർദം, തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയവയുണ്ടെങ്കിൽ നിയന്ത്രിക്കണം. ഗർഭസ്ഥശിശുവിനെ ബാധിക്കാൻ സാധ്യതയുള്ള മരുന്നുകൾ സ്ഥിരമായി കഴിക്കുന്നുണ്ടങ്കിൽ ഡോക്ടറെ കണ്ട്, വേണമെങ്കിൽ ആവശ്യമായ മാറ്റം വരുത്തണം. പുകവലി, മദ്യപാനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. മാനസികമായ തയ്യാറെടുപ്പ് നടത്തണം. ഇരുവരുടെയും കുടുംബചരിത്രം  (pedigree family tree) വിശദമായി അപഗ്രഥിച്ച്, പിറക്കാൻ പോകുന്ന കുഞ്ഞിന് ജനിതകരോഗങ്ങൾക്കുള്ള സാധ്യതകളുണ്ടോയെന്ന് പരിശോധിക്കണം;ആവശ്യമെങ്കിൽ ഉചിതമായ ലാബ് പരിശോധനകൾ ചെയ്യണം. ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവുകൾ സമ്പാദിക്കണം. റുബെല്ലാ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ (മുൻപ് ചിക്കൻപോക്സ് വന്നിട്ടില്ലെങ്കിൽ) എന്നിവ എടുത്തിട്ടല്ലെങ്കിൽ, എടുക്കണം.

ഗർഭസ്ഥശിശുവിന് തലച്ചോറിനും സുഷുമ്നാനാഡിക്കും ഉണ്ടായേക്കാവുന്ന ചില വൈകല്യങ്ങളൊഴിവാക്കാൻ ഫോളിക് ആസിഡ് ഗുളികകഴിച്ചുതുടങ്ങണം. ഇങ്ങനെ ഗർഭധാരണത്തിനുമുൻപ് അനേകം കാര്യങ്ങൾ ചെയ്യാനുണ്ട്.

This story is from the April 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023