ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് വളരെയധികം സാധ്യതയുള്ളതാണ് നമ്മുടെ സ്വന്തം തെങ്ങ്.
എന്നാൽ, വാതിലുകൾ, കട്ടളകൾ, ജനൽ എന്നിവയ്ക്കും ഇതിനുപുറമെ വീ ടിനകത്ത് ഉപയോഗിക്കുന്ന ചുരുക്കം ചില ഫർണിച്ചറിനുമാണ് നാം തെങ്ങിന്റെ തടി ഉപയോഗിക്കുന്നത്. അതുതന്നെ മറ്റു മരങ്ങൾ ലഭ്യമല്ലെങ്കിൽ മാത്രം. രണ്ട് പ്രധാന തെറ്റിദ്ധാരണകൾ അഥവാ അജ്ഞത കാരണമാണ് തെങ്ങിന്റെ തടി ഉപയോഗിക്കുന്നതിനു വിമുഖത കാട്ടുന്നത്.
ഒന്ന് ഈടു നിൽക്കുന്നതിനെക്കുറിച്ചുള്ള സംശയം. ചിതലുകൾ മറ്റ് ഫംഗസ് ബാധ കൾ എന്നിവ വേഗം ആക്രമിച്ച് തടിയെ നശിപ്പിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനുപുറമെ ബല കുറവുള്ള തടിയെന്ന ധാരണ. ഇവയൊക്കെ തെങ്ങിന്റെ തടി ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, ഈ ധാരണകൾ അടിസ്ഥാനപരമായി തന്നെ തെറ്റാണ്.
ഈടു നിൽപ്പിന്റെ കാര്യത്തിൽ, വേണ്ട രീതിയിൽ പ്രോസ്സസ് ചെയ്തെടുത്താൽ മഹാഗണിയോളം ഈടും ബലവും കിട്ടുന്നതു തന്നെയാണ് തെങ്ങുതടിയും എന്ന താണ് സത്യം. ഫിലിപ്പെയ്ൻസ്, സുമാത്ര, ജാവ, ശ്രീലങ്ക എന്നിവിടങ്ങളിൽ മഹാ ഗണിക്കൊപ്പം തന്നെ തെങ്ങുതടി ഉപയോഗിക്കുന്നു.
ഫർണിച്ചർ നിർമ്മാണത്തിനെക്കാൾ സീലിങ്ങ്, ഫ്ലോർ, വാൾ എന്നിവയ്ക്കാണ് പോളിഷ് ചെയ്ത തെങ്ങുതടി കൂടുതൽ ഉപയോഗിക്കുന്നത്.
മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഇത് വലിയതോതിൽ കയറ്റുമതി ചെയ്യുന്നുമുണ്ട് ചുവരുകൾക്കും മേൽക്കൂരയ്ക്കും തറയ്ക്കും കോക്കനട്ട് വുഡ് പാനലുകൾ ഉറപ്പിക്കാം. എന്നാൽ, ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത് തടി തിരഞ്ഞെടുക്കുന്നതാണ്. ഹൈ ഡെൻസിറ്റി ടിംബർ, 600-900 kg/ m2 കട്ടിയുള്ള തടിയാണ് ഏറെ ഉത്തമം. മാത്രമല്ല, തെങ്ങ് കുറഞ്ഞത് 50 വർഷത്തിനു മേൽ കായ്ഫലം തന്നതുമാകണം.
തെങ്ങിനെ സംബന്ധിച്ചടുത്തോളം അതിന്റെ പുറം തൊലി കളഞ്ഞാൽ പിന്നെ ആദ്യത്തെ കവർ ആണ് ഏറ്റവും കട്ടിയുള്ളതും ഉപയോഗപ്രദവും. അകത്തേക്ക് പോകുന്തോറും കനം കുറഞ്ഞുവരും മറ്റ് വൃക്ഷങ്ങളിൽ നിന്നും തെങ്ങിനുള്ള പ്രധാന വ്യത്യാസമാണിത്.
This story is from the September 2023 edition of Ente Bhavanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Ente Bhavanam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിറമേകും ഗാർഡനിംഗ്
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വിടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം ഇത്തിരി കലാബോധവും കഥയും ഇതിന്റെ ശാസ്ത്രിയവശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം
കൈവിട്ടുകളിക്കരുത് വയറിംഗിൽ
വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്
അടുക്കളയും ആരോഗ്യവും
അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ പിടിക്കുന്ന ഇക്കാലത്ത് സ്ഥാനം അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.
ഭംഗിക്കൊപ്പം ഉറപ്പും വേണം
കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇൻറീരിയർ ഡിസനിംഗാണ്-ലിഡിംഗ്-ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെൻറ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിൻറെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയതായി വീടിൻറെ ഇൻറീരിയർ ചെയ്യുമ്പോൾ ട്രെൻറിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ടെൻറിൻറെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ മാ നസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇൻറീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും