മെല്ലെ പുൽകും തെന്നൽപോലെ..
Kudumbam|June 2022
ആശ്വാസത്തിന്റെ അലകൾ പോലെയാണ് മലയാളിക്ക് സിതാരയുടെ പാട്ടുകൾ. പ്രിയമുള്ളൊരാളാരോ അരികെയിരുന്ന് മൂളും പോലെ സിതാര പാടിത്തുടങ്ങി യിട്ട് 15 വർഷമാകുന്നു. ചിത്രക്കും സുജാതക്കും ശേഷം മലയാളി കൂടപ്പിറപ്പിനെപ്പോൽ കൂടെക്കൂട്ടിയ സിതാരയുടെ വിശേഷങ്ങൾ...
ഇ.പി. ഷെഫീഖ്
മെല്ലെ പുൽകും തെന്നൽപോലെ..

പാട്ടെന്ന് കേൾക്കുമ്പോൾ തന്നെ ആശ്വാസത്തിന്റെ അരയാലിലകൾ ഇളകും മലയാളികളുടെ സ്വന്തം ഗായിക സിതാര കൃഷ്ണകുമാറിന്റെയുള്ളിൽ. അപ്പോൾ മനസ്സിൽ സ്കൂളിലെ ഒരു ലളിതഗാന മത്സരവേദി തെളിയും. അവിടെ ‘അരയാലിലകൾ' എന്നു തുടങ്ങുന്ന പാട്ട് ചുമമൂലം ഇടക്ക് മുറിഞ്ഞു പോയതിനാൽ കണ്ണീരോടെ പകച്ചു നിൽക്കുന്നൊരു ആറു വയസ്സുകാരിയെ കാണും. ആ രണ്ടാം ക്ലാസുകാരി പാട്ടിന്റെ കാര്യത്തിൽ ഒന്നാം ക്ലാസ്' ആണെന്ന് തിരിച്ചറിഞ്ഞ സംഗീതാധ്യാപകൻ രാമനാട്ടുകര സതീശൻ മാസ്റ്റർ അവളെ വാരിയെടുത്ത് തോളിൽ തട്ടി  ആശ്വസിപ്പിച്ചിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഈണത്തിന്റെ ഒരേറുനോട്ടം കൊണ്ട് മലയാള മനമാകെ കോള് കേറ്റുന്ന ഗാനങ്ങൾ ഇന്നുണ്ടാകുമായിരുന്നില്ല.

യുവജനോത്സവവേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഒഴുകിയ സിതാരയുടെ സംഗീതജീവിതം സിനിമയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. റിയാലിറ്റി ഷോകളിലെ മത്സരാർഥിയിൽ നിന്ന് വിധി കർത്താവായി സിതാര വളർന്നത് മു ഹബ്ബത്തിൻ സുലൈമാനി കലർന്ന പാട്ടുകളിലൂടെ മലയാളികളുടെയെല്ലാം മനം കീഴടക്കിയാണ്. മുന്നിൽ പാടാനെത്തുന്ന കുട്ടികളിൽ ആ പഴയ രണ്ടാം ക്ലാസുകാരിയെയാണ് സിതാര കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ ‘സതീശൻ മാസ്റ്റർ ആകാനും സിതാരക്ക് അനായാസം കഴിയുന്നു. സിതാര പ്രായഭേദമന്യേ എല്ലാവരുടെയും സ്വന്തം സിത്തുമണി ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

'എനിക്ക് ആ സ്നേഹം എപ്പോഴും ഫീൽ ചെയ്യാൻ കഴിയാറുണ്ട്. വർഷങ്ങളായി സ്വീകരണമുറിയിൽ കാണുന്നതു കൊണ്ടാവാം സ്വന്തം വീട്ടിലെയാൾ എന്നപോലെ എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് എന്റെ പാട്ട് പിന്തിരിപ്പിച്ചിട്ടുണ്ടെന്നൊക്കെ ചിലർ വന്നു പറയും. അതിനൊക്കെ നന്ദി പറയേണ്ടത് എന്നോടല്ല. ദൈവത്തിനോടും ആ പാട്ടുകൾ സൃഷ്ടിച്ചവരോടുമാണ്. സിനിമയിൽ പാടാൻ തുടങ്ങിയിട്ട് 15 വർഷമായി എന്നത് ഒരു കണക്കു മാത്രമാണ്. നാലാം വയസ്സ് മുതൽ പാട്ടും നൃത്തവുമാണ് എന്റെ ലോകം. എന്നെ സംബന്ധിച്ച് സിനിമയിലെ പാട്ടുകളുടെ എണ്ണത്തിനെക്കാളും സിനിമയിലെ അവസരങ്ങളെക്കാളുമൊക്കെ പ്രാധാന്യം ആർട്ടിസ്റ്റായി ഇരിക്കുക എന്നതാണ്. ആളുകളുടെ ഈ സ്നേഹം എന്നെന്നും നിലനിർത്തുക എന്നതാണ്' -സിതാര പറഞ്ഞുതുടങ്ങി...

കംപ്ലീറ്റ് പാക്കേജ്

هذه القصة مأخوذة من طبعة June 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
Kudumbam

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ

നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

time-read
2 mins  |
March-2025
ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
Kudumbam

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ

ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

time-read
2 mins  |
March-2025
'തുരുത്തിലൊരു ഐ.ടി കമ്പനി
Kudumbam

'തുരുത്തിലൊരു ഐ.ടി കമ്പനി

ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

time-read
1 min  |
March-2025
"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
Kudumbam

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി

പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

time-read
2 mins  |
March-2025
അരങ്ങിലെ അതിജീവനം
Kudumbam

അരങ്ങിലെ അതിജീവനം

പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

time-read
3 mins  |
March-2025
ഇഡലി വിറ്റ് ലോകം ചുറ്റി
Kudumbam

ഇഡലി വിറ്റ് ലോകം ചുറ്റി

കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

time-read
2 mins  |
March-2025
സന്തോഷം നിങ്ങളെ തേടി വരും
Kudumbam

സന്തോഷം നിങ്ങളെ തേടി വരും

ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

time-read
2 mins  |
March-2025
കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
Kudumbam

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ

കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

time-read
1 min  |
March-2025
നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
Kudumbam

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?

കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...

time-read
4 mins  |
March-2025