ഒരു കാർപെറ്റിന് ലോകശ്രദ്ധ ആകർഷിക്കാനാവുമോ? തീർച്ചയായും' എന്ന് ലോകത്തോട് വിളിച്ചുപറയുന്നത് ചേർതലയിലെ നെയ്ത്ത്' ബ്രാൻഡ് ആണ്.
ന്യൂയോർക്കിൽ നടന്ന 2023 മെറ്റ് ഗാലയിലെ പടവുകളിൽ വിരിച്ച വെള്ളയിൽ പിങ്ക് വരകളുള്ള കാർപെറ്റ് വൈറൽ ആയി മാറിയിരുന്നു. കാർപെറ്റിലൂടെ റാംപ് വാക്ക് ചെയ്ത അതിപ്രശസ്തരോടും അവരുടെ ഫാഷൻ ഉടയാടകൾക്കുമൊപ്പം ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത്' എന്ന ബ്രാൻഡും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കുടുംബ കമ്പനിയിലെ വൈവിധ്യവൽക്കരണം എന്നും സ്വപ്നം കണ്ടിരുന്ന യുവതലമുറക്കാരൻ ശിവൻ സന്തോഷും ഭാര്യ നിമിഷയും ആ കഥ വനിത വീടിനോടു പങ്കുവയ്ക്കുന്നു.
കാർപെറ്റിന്റെ കഥയിലേക്ക്...
106 വർഷം പാരമ്പര്യമുള്ള കയർ വ്യവസായമാണ് ഞങ്ങളുടേത്. 2000ലെ ഭാഗം വയ്ക്കലിനു ശേഷം അച്ഛൻ സന്തോഷ് വേലായുധൻ “എക്സ്ട്രാവീവ്' എന്ന കമ്പനി തുടങ്ങി. കാർ പെറ്റുകൾ പൂർണമായും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. കഴിഞ്ഞ വർഷങ്ങളിൽ എടുത്തുപറയത്തക്ക കുറേ നേട്ടങ്ങൾ ഉണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. 2012 ൽ യുഎസിലെ വൈറ്റ് ഹൗസിൽ വച്ചു നടന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റ്സിനു വേണ്ടിയുള്ള ഗാനനിശയിൽ ഹാളിനകത്ത് വിരിച്ചത് എക്സ്ട്രാവീവിന്റെ കാർപെറ്റ് ആയിരുന്നു. അതിന് ഏകദേശം 2 x 25 മീറ്റർ വലുപ്പം കാണും.
കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമെടുത്തശേഷം ചെന്നൈയിലും മറ്റും ജോലി ചെയ്തു. പിന്നീട് സ്വന്തം കമ്പനിയിലും ഒരു കൈ നോക്കി. അച്ഛന് വളരെ നിർബന്ധമുണ്ടായിരുന്നു എല്ലാ ഡിപാർട്മെന്റിലും ജോലി ചെയ്യണമെന്ന്. അങ്ങനെ കമ്പനിയിലെ എല്ലാ കാര്യങ്ങളും പഠിക്കാൻ എനിക്കായി.
പിന്നീട് ബിസിനസ്സ് പഠിക്കാൻ യുഎസിലേക്ക് പോയി. വിവാഹം കഴിഞ്ഞ് നിമിഷയുമൊത്താണ് അവിടെ പോയത്. അവിടെ ചെന്നാണ് സംരംഭകത്വം എന്ന രീതിയിൽ ചില കാര്യങ്ങൾ ചെയ്യണമെന്ന മോഹം ശക്തമായത്. ആർട്ടിൽ വളരെ താൽപര്യമുള്ളയാളാണ് നിമിഷ.
This story is from the January 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്
പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ