വിദേശ പഠനം കേരളത്തിൽ ഒരു തരംഗം തന്നെയാണ്. പ്ലസ് ടു കഴിഞ്ഞവർ മുതൽ, മികച്ച ജോലിയിൽ 10-15 വർഷം സർവീസ് ഉള്ളവർ വരെ വിദേശത്തേക്കു പഠിക്കാൻ, പറക്കാൻ ക്യൂവിലാണ്.
അൽപകാലം മുൻപു വരെ മികച്ച സാമ്പത്തിക നിലയുള്ളവർ മാത്രമാണ് വിദേശപഠനത്തിനു പോയിരുന്നതെങ്കിൽ ഇന്നു ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും കുട്ടികൾ ആഗ്രഹവുമായി മുന്നോട്ടു വരുന്നു. ഉള്ള കിടപ്പാടം പണയപ്പെടുത്തിയോ വിറ്റോ മക്കളെ വിദേശത്തേക്ക് അയയ്ക്കാൻ തയാറാകുന്ന മാതാപിതാക്കളുടെ എണ്ണവും കുതിച്ചുയരുകയാണ്. മികച്ച ജോലിക്കും വരുമാനത്തിനുമുള്ള സാധ്യതയാണ് ഇതിനു പ്രധാന പ്രേരണ. ഒപ്പം, സോഷ്യൽ സ്റ്റാറ്റസും വായ്പ സൗകര്യങ്ങളും ഈയൊഴുക്കിന് ആക്കം കൂട്ടുന്നു.
രൂപയുടെ വിലയിടിവ് - വിദേശ വിദ്യാഭ്യാസ ത്തിനു ചെലവേറും. നിലവിൽ വിദേശത്തേക്കു പോയവർക്കും ഇനി പോകാനിരിക്കുന്നവർക്കും കാര്യമായ അധിക ബാധ്യത ഉറപ്പ്. ഈ വർഷം ഇതുവരെ ഡോളറിന്റെ മൂല്യം 10 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. അതുമൂലം മാത്രം അമേരിക്കയിലെ പഠനത്തിന് വർഷം ഒന്നര രണ്ടു ലക്ഷം രൂപ അധികമാകുമെന്നാണ് കണക്ക്. രൂപയുടെ ഇടിവു മൂലം വിദേശത്തേക്കുള്ള യാത്രച്ചെലവ്, ജീവിതച്ചെലവ്, താമസസൗകര്യം, എന്നിവയ്ക്കെല്ലാം കൂടുതൽ പണം നൽകേണ്ടി വരും.
വിലക്കയറ്റം- ലോകരാജ്യങ്ങളിലെല്ലാം വിലക്കയറ്റം ശക്തമാണ്. അത് വിദേശ പഠനത്തിനു പോകുന്നവർക്ക് പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പല കോഴ്സുകളുടെയും ട്യൂഷൻ ഫീസ് സമീപകാലത്ത് 10 മുതൽ 20% വരെ ഉയർത്തിയിട്ടുണ്ട്.
വിസയ്ക്ക് താമസം- എല്ലാവരും വിദേശപഠനത്തിനു തിരക്കു കൂട്ടുന്നതിനാൽ സ്റ്റുഡൻസ് വീസയ്ക്ക് പല രാജ്യങ്ങളിലേക്കും ഇരട്ടി ആവശ്യക്കാരാണ്. കോവിഡ്, മാന്ദ്യം, യുദ്ധം അടക്കമുള്ള പ്രശ്നങ്ങൾ മൂലം നടപടികൾ താമസിക്കുന്നതിനാൽ വീസ കിട്ടാനും വലിയ താമസമുണ്ട്. പ്രതീക്ഷിക്കുന്ന സമയത്ത് വീസ ലഭിക്കാതെ വന്നാൽ ഒരു വർഷം തന്നെ നഷ്ടപ്പെടാം. അതനുസരിച്ച് സാമ്പത്തിക ബാധ്യതയും വർധിക്കും.
This story is from the November 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം