എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം
SAMPADYAM|September 01,2023
വലിയ സംരംഭങ്ങളായി വളരാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോം.
എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം

ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം.

ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ ചിന്തിക്കുന്നത്? ഈ കമ്പനി ലിസ്റ്റ് ചെയ്തത് നാം അറിയുന്ന ബിഎസ്ഇയിലോ എൻഎസ്ഇയിലോ അല്ല. പകരം എൻസിഇയുടെ എസ്എംഇ പ്ലാറ്റ്ഫോമായ എമർജിലാണ്.

ഈ വർഷം ജൂലൈ വരെ 86 എസ്എംഇകളാണ് രാജ്യത്ത് ലിസ്റ്റ് ചെയ്തത്. ഹേമന്ത് സർജിക്കൽ ഇൻഡസ്ട്രീസ്, സോനാലിസ് കൺസ്യൂമർ പ്രോഡക്ട്സ്, ക്രയോൺസ് അഡ്വർടൈസിങ്, ഇൻഫോളിയോൺ റിസർച് സർവീസസ് എന്നിവ രണ്ടു മാസത്തിനിടെ ലിസ്റ്റ് ചെയ്ത് നല്ല നേട്ടം നൽകിയ കമ്പനികളാണ്.

വളർച്ച സാധ്യതയുള്ള ചെറിയ കമ്പനികളെ കണ്ടെത്തി തുടക്കത്തിൽ തന്നെ നിക്ഷേപിക്കുന്നവർക്കാണ് ഓഹരി വിപണിയിൽ സ്വപ്നതുല്യമായ നേട്ടം ഉണ്ടാക്കാനാകുന്നത്.

പലപ്പോഴും സാധാരണക്കാർ ഇത്തരം കമ്പനികളെക്കുറിച്ച് അറിയുന്നത് അവ മൾട്ടിബാഗർ ആയ ശേഷം മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയായിരിക്കും. എന്നാൽ, ഭാവിയിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള കമ്പനികളെ കണ്ടെത്താനും ഉയർന്ന നേട്ടം എടുക്കാനും സാധിക്കുന്ന ഇടമാണ് എസ്എംഇ എക്സ്ചേഞ്ചുകൾ.

എന്താണ് എസ്എംഇ എക്സ്ചേഞ്ച്

പേരു സൂചിപ്പിക്കും പോലെ ചെറുകിട ഇടത്തരം കമ്പനികൾ ലിസ്റ്റ് ചെയ്യുന്നവയാണ് എസ്എംഇ എക്സ്ചേഞ്ചുകൾ. നമ്മുടെ രാജ്യത്ത് 2012 മുതൽ ഇവ നിലവിലുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു കീഴിൽ ബിഎസ്ഇ എസ്എംഇയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ എമർജും പ്രവർത്തിക്കുന്നു. പ്രധാന എക്സ്ചേഞ്ചുകൾക്കു കീഴിൽ പ്രത്യേക പ്ലാറ്റ്ഫോമായാണ് ഇവയുടെ പ്രവർത്തനം.

ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ (മെയിൻ ബോർഡ്) ലിസ്റ്റ് ചെയ്യാൻ സെബിയുടെയും അതത് എക്സ്ചേഞ്ചുകളുടെയും കർശനമായ മാനദണ്ഡങ്ങളുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത ചെറിയ കമ്പനികൾക്കും വിപണിയിൽ നിന്നു ഫണ്ട് കണ്ടെത്താനുള്ള അവസരമാണ് എസ്എംഇ പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. ബിഎസ്ഇ എസ്എംഇയിലും എൻഎസ്ഇ എമർജിലും ലിസ്റ്റ് ചെയ്യാൻ വേണ്ട യോഗ്യതകൾ ഒരുപോലെയല്ല. എങ്കിലും പോസ്റ്റ് പെയ്ഡ് അപ് ക്യാപ്പിറ്റൽ 25 കോടി രൂപ കടക്കാത്ത കമ്പനികൾക്ക് ലിസ്റ്റ് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത.

This story is from the September 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 01,2023 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM SAMPADYAMView All
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
SAMPADYAM

പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക

കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.

time-read
2 mins  |
October 01, 2024
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
SAMPADYAM

മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ

വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?

time-read
1 min  |
October 01, 2024
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
SAMPADYAM

സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര

തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.

time-read
3 mins  |
October 01, 2024
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
SAMPADYAM

വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ

ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ

time-read
1 min  |
October 01, 2024
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
SAMPADYAM

അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ

നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം

time-read
1 min  |
October 01, 2024
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
SAMPADYAM

നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം

നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം

time-read
2 mins  |
October 01, 2024
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
SAMPADYAM

നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം

യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.

time-read
1 min  |
October 01, 2024
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
SAMPADYAM

സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം

പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം

time-read
4 mins  |
October 01, 2024
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
SAMPADYAM

സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്

ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്

time-read
2 mins  |
October 01, 2024
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
SAMPADYAM

അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും

ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?

time-read
1 min  |
October 01, 2024