സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാന്ത്വനം പകരേണ്ട മെഡിസെപ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുന്നു. ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോൾ വാഗ്ദാനം ചെയ്ത മിക്ക ആനുകൂല്യങ്ങളും കടലാസിൽ മാത്രം. നിലവിലുണ്ടായിരുന്ന ഹെൽത്ത് പോളിസി ഉപേക്ഷിച്ച് മെഡിസെപ് സ്വീകരിക്കാൻ നിർബന്ധിതരായ ജീവനക്കാരും പെൻഷൻകാരും വെട്ടിലായിരിക്കുകയാണ്.
നൽകാത്ത സുരക്ഷയ്ക്ക് പണം
ഇപ്പോൾ ജോലി കിട്ടിയവരും പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതലുള്ള 18 മാസത്തെ പ്രീമിയം 9,000 രൂപ നിർബന്ധമായി കൊടുക്കണം. തുടർന്ന് അതതു മാസത്തെ 500 രൂപയും നൽകണം. അതായതു കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കിട്ടാത്ത സുരക്ഷയ്ക്കാണ് പണം വാങ്ങുന്നത്. ഇത് അന്യായമല്ലേ എന്നാണു ചോദ്യം. ഒരിക്കലും ലഭിക്കാത്ത സേവനത്തിന് ഫീസ് ഈടാക്കുന്നത് കോടതികളിൽ ചോദ്യം ചെയ്യപ്പെടാം.
മുൻകൂറായി നൽകുന്നുവെന്നു സർക്കാർ
മെഡിസെപ്പിന്റെ കാലാവധി മൂന്നു വർഷമാണെന്നും ഇക്കാലയളവിലെ പ്രീമിയം മുഴുവൻ അടച്ചാലേ ആനുകൂല്യങ്ങളെല്ലാം ലഭിക്കൂ എന്നാണ് സർക്കാറിന്റെ നിലപാട്. ഒരു വർഷം സർക്കാർ സർവീസിൽ പ്രതീക്ഷിക്കുന്ന നിയമനങ്ങളുടെ എണ്ണം കൂടി കണക്കാക്കിയാണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, മാരകരോഗത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമായുള്ള കോർപസ് ഫണ്ടിന്റെ ആനുകൂല്യം പുതിയ ജീവനക്കാർക്കും നൽകണമെന്നതിനാൽ മുഴുവൻ പ്രീമിയവും ഈടാക്കിയേ പറ്റൂ. പുതിയവർക്ക് ഇതു വേണ്ടെന്നു വയ്ക്കാനും വ്യവസ്ഥയില്ല. എന്നാൽ ഇത്തരക്കാർക്ക് പ്രീമിയം തവണകളായി അടയ്ക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
തിമിരം കണ്ണു തുറക്കാതെ കമ്പനി
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ
പോളിസികൾക്കും വേണം ഇൻഷുറൻസ്
അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.