കുറയുന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയും അതുവഴി ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കും. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്കു വായ്പ നൽകണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഈ സ്കോറിനെ അടിസ്ഥാനമാക്കിയാണ്. വായ്പകളുടെ പലിശപോലും ഈ സ്കോർ നോക്കിയാവും നിശ്ചയിക്കുക. ആരോഗ്യ പരിപാലനത്തിനു നടത്തുന്ന ബോഡി ചെക്കപ്പ് പോലെ ക്രെഡിറ്റ് സ്കോറും പരിശോധിക്കേണ്ട കാലമാണിത്.
ടെസ്റ്റ് റിപ്പോർട്ടും സ്കോറും
മൂന്ന് അക്കങ്ങൾ കൊണ്ടു നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ, അവയുടെ ചരിത്രം എന്നിവ കൃത്യമായി വരച്ചിടുന്നു എന്നിടത്താണ് ക്രഡിറ്റ് സ്കോറിന്റെ പ്രസക്തി.
നിങ്ങളുടെ ബാങ്കിങ് ചരിത്രം പരിശോധിച്ച് ടെസ്റ്റ് റിപ്പോർട്ടു തയാറാക്കി സ്കോർ നിശ്ചയിക്കാൻ നിലവിൽ നാലു സ്ഥാപനങ്ങളാണുള്ളത്. CIBIL (Credit Information Bureau India Limited), EQUIFAX, EXPERIAN, CRIF HIGH MARK എന്നിവയാണ് ഈ നാലു ക്രഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. 300മുതൽ 900വരെയുള്ള 3 അക്കങ്ങളിലൂടെയാണ് നിങ്ങളുടെ സ്കോർ വ്യക്തമാക്കുന്നത്.
സാധാരണ ആരോഗ്യപരിശോധനയ്ക്കിടെ നടത്തുന്ന ലാബ്സിന്റെ റിപ്പോർട്ടു കിട്ടുമ്പോൾ കണ്ണുടക്കുന്ന രണ്ടു കാര്യങ്ങളുണ്ട്.
ഓരോന്നിനും ആകാവുന്ന അനുപാതമാണ് ആദ്യത്തേത്. രണ്ടാമത്തേത് പരിശോധനയുടെ സാമ്പിളിൽ ലഭ്യമായ നിങ്ങളുടെ സ്കോറും. ആകാവുന്ന അനുപാതത്തിലും കൂടുതലാണ് നിങ്ങളുടെ സ്കോർ എങ്കിൽ മരുന്നോ വ്യായാമമോ ഒക്കെയായി കർശന മുൻകരുതൽ വേണ്ടിവരും. അതുപോലെയാണ് ക്രെഡിറ്റ് സ്കോറിന്റെ കാര്യവും.
This story is from the August 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും